അൽ കിതാബ് ചോദ്യോത്തര പരമ്പര
11.07.2018
https://youtu.be/m4-VPq9XiQM
ചോദ്യം : നായ തൊട്ടാൽ നജസാവുമോ ? നായയുടെ രോമം പോലെയുള്ള ഉണങ്ങിയ ശരീര ഭാഗംതൊട്ടാൽ നജസാവുമോ ? നജസാവുമെങ്കിൽ ശുദ്ധീകരിക്കുന്ന വിധം എങ്ങിനെ ? ഈ വിഷയത്തിൽ മാലികീ മദ്ഹബിലെ വീക്ഷണമെന്താണ് ?
MODULE 01/11.07.2018
ഉത്തരം : നായ പൂർണ്ണമായും അതിന്റെ രോമം ഉൾപ്പെടെ നജസാണെന്നും അതിന്റെ ഏതു ഭാഗം സ്പർശിച്ചാലും ,ഒരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ട് ഉൾപ്പെടെ ,ആകെ ഏഴു തവണ കഴുകിയാലേ നജസ് നീങ്ങൂവെന്നുമാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായം.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയിൽ നിന്ന് ഒരു റിപ്പോർട്ടും ഇപ്രകാരമാണ്.
പാത്രത്തിൽ നായ നാവിട്ടാൽ ഏഴു ഒരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ട് ഉൾപ്പെടെ ഏഴു തവണ കഴുകണമെങ്കിലും നായയുടെ ഉമിനീർ ഉൾപ്പെടെ പൂർണ്ണമായും ശുദ്ധമാണ് എന്നതാണ് ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളിൽ നിന്നുള്ള പ്രസിദ്ധമായ വീക്ഷണം . നജസാണ് എന്ന ഒരു റിപ്പോർട്ട് ഇമാം അവർകളിൽ നിന്ന് തന്നെ ഉണ്ടെന്നർത്ഥം.
നായയുടെ ഉമിനീർ നജസാണെന്നും രോമം ശുദ്ധമാണെന്നുമാണ് ഇമാം അബൂ ഹനീഫ അവർകളിൽ നിന്നുള്ള പ്രസിദ്ധമായ വീക്ഷണം .ഒരു റിപ്പോർട്ട് പ്രകാരം ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയിൽ നിന്ന് ഈ വീക്ഷണവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പ്രബലപ്പെടുത്തിയ അഭിപ്രായവും ഇത് തന്നെ.
ഏതായാലും വ്യത്യസ്ത വീക്ഷണങ്ങളെ പരിഗണിക്കുമ്പോൾ നായയുടെ ഏതു ഭാഗം സ്പർശിച്ചാലും മണ്ണ് കലക്കിയ വെള്ളം കൊണ്ട് ഒരു തവണ ഉൾപ്പെടെ ആകെ ഏഴു തവണ കഴുകി ശുദ്ധിയാക്കുക എന്നതാണ് അഭിപ്രായ വ്യത്യാസങ്ങളിൽ നിന്ന് പുറത്തു കടക്കുന്നതിനു ഉതകുന്ന സൂക്ഷ്മതയുടെ മാർഗ്ഗം.
ഈ വിഷയവുമായി ബന്ധപ്പെട്ട
ഹദീസുകളും വിശദീകരണങ്ങളും അടുത്ത മൊഡ്യൂളുകളിൽ
തുടർന്ന് വായിക്കൂ :
MODULE 02/11.07.2018
ഹദീസുകൾ
ഹദീസ് 1
സ്വഹീഹു മുസ്ലിം
كتاب الطهارة
......................
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " طُهُورُ إِنَاءِ أَحَدِكُمْ إِذَا وَلَغَ فِيهِ الْكَلْبُ أَنْ يَغْسِلَهُ سَبْعَ مَرَّاتٍ أُولاَهُنَّ بِالتُّرَابِ
സാരം : നിങ്ങളിൽ ഒരാളുടെ പാത്രത്തിൽ നായ നാവു സ്പർശിച്ചാൽ ( തലയിടുക,നാവു കൊണ്ട് നക്കുക, സ്പർശിക്കുക,പാത്രത്തിൽ നിന്ന് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുക ,നാവോ തലയോ ഇട്ടു ഇളക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ എല്ലാം ഇത് സംഭവിക്കാം) ഏഴു തവണ കഴുകലാണ് അതിനുള്ള ശുദ്ധീകരണം;അതിൽ ആദ്യത്തേത് മണ്ണ് കൊണ്ടായിരിക്കണം (മണ്ണ് കലർത്തിയ വെള്ളം കൊണ്ട്)
സ്വഹീഹു മുസ്ലിം
https://sunnah.com/muslim/2/117
ഹദീസ് 2
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " إِذَا وَلَغَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيُرِقْهُ ثُمَّ لْيَغْسِلْهُ سَبْعَ مِرَارٍ "
സാരം : നിങ്ങളിൽ ഒരാളുടെ പാത്രത്തിൽ നായ നാവിട്ടാൽ /സ്പർശിച്ചാൽ അതിലെ സാധനങ്ങൾ നിങ്ങൾ കളയുകയും പാത്രം ഏഴു തവണ കഴുകുകയും ചെയ്യുക
(സ്വഹീഹു മുസ്ലിം)
https://sunnah.com/muslim/2/114
ഹദീസ് 3.
......................
عَنِ ابْنِ الْمُغَفَّلِ، قَالَ أَمَرَ رَسُولُ اللَّهِ صلى الله عليه وسلم بِقَتْلِ الْكِلاَبِ ثُمَّ قَالَ " مَا بَالُهُمْ وَبَالُ الْكِلاَبِ " . ثُمَّ رَخَّصَ فِي كَلْبِ الصَّيْدِ وَكَلْبِ الْغَنَمِ وَقَالَ " إِذَا وَلَغَ الْكَلْبُ فِي الإِنَاءِ فَاغْسِلُوهُ سَبْعَ مَرَّاتٍ وَعَفِّرُوهُ الثَّامِنَةَ فِي التُّرَابِ
ഇബ്നുൽ മുഅഫ്ഫൽ റദിയല്ലാഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി
സ്വല്ലല്ലാഹു അലൈഹി വ സല്ലം (കടിക്കുന്ന) നായകളെ കൊല്ലാൻ ഉത്തരവിട്ടു ( ഈ ഉത്തരവ് പിന്നീട് ദുർബലപ്പെടുത്തി എന്ന അഭിപ്രായവുമുണ്ട്).പിന്നീട് റസൂൽ പറഞ്ഞു : എന്താണ് അവയുടെയും മറ്റു നായ്ക്കളുടെയും കാര്യം?പിന്നീട് നബി വേട്ടയ്ക്കും ആടുകൾക്ക് കാവൽ നിൽക്കുന്നതിനുമൊക്കെയുള്ള നായ്ക്കളുടെ വിഷയത്തിൽ ( അവയെ വളർത്താമെന്നു ) ഇളവ് നൽകി.
നബി പറഞ്ഞു : പാത്രത്തിൽ നായ നാവിട്ടാൽ /സ്പർശിച്ചാൽ അതിലെ സാധനങ്ങൾ നിങ്ങൾ കളയുകയും പാത്രം ഏഴു തവണ കഴുകുകയും എട്ടാമത്തെ തവണ മണ്ണ് കൊണ്ട് ഉരയ്ക്കുകയും ചെയ്യുക.
(സ്വഹീഹു മുസ്ലിം)
https://sunnah.com/muslim/2/119
ഹദീസ് 4
عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي الْكَلْبِ يَلَغُ فِي الْإِنَاءِ : أَنَّهُ يَغْسِلُهُ ثَلَاثًا أَوْ خَمْسًا أَوْ سَبْعًا
സാരം : അബൂ ഹുറൈറ റദിയല്ലാഹു റിപ്പോർട്ട് ചെയ്യുന്നു : നായ പാത്രത്തിൽ നാവിട്ടാൽ /സ്പർശിച്ചാൽ മൂന്നോ അഞ്ചോ ഏഴോ തവണ കഴുകാൻ നബി നിർദ്ദേശിച്ചു
(സുനനു ദാറു ഖുത്നി )
http://library.islamweb.net/newlibrary/display_book.php?bk_no=76&ID=24&idfrom=185&idto=201&bookid=76&startno=12
ഹദീസ് 5
(സ്വഹീഹുൽ ബുഖാരിയിൽ നായ പാത്രത്തിൽ നിന്ന് കുടിച്ചാൽ ഏഴു തവണ കഴുകണം എന്നത് സംബന്ധിച്ച് പറയുന്ന ബാബിൽ വന്നഒരു ഹദീസ് )
باب إِذَا شَرِبَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعًا
وَقَالَ أَحْمَدُ بْنُ شَبِيبٍ حَدَّثَنَا أَبِي، عَنْ يُونُسَ، عَنِ ابْنِ شِهَابٍ، قَالَ حَدَّثَنِي حَمْزَةُ بْنُ عَبْدِ اللَّهِ، عَنْ أَبِيهِ، قَالَ كَانَتِ الْكِلاَبُ تَبُولُ وَتُقْبِلُ وَتُدْبِرُ فِي الْمَسْجِدِ فِي زَمَانِ رَسُولِ اللَّهِ صلى الله عليه وسلم فَلَمْ يَكُونُوا يَرُشُّونَ شَيْئًا مِنْ ذَلِكَ
സാരം : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാലത്ത് നായ്ക്കൾ പള്ളിയിൽ മൂത്രം ഒഴിക്കുകയും അതിലൂടെ കൂടി കടന്നു പോകുകയും ചെയ്തിരുന്നു.അവർ അതിൽ വെള്ളം തെളിച്ചിരുന്നില്ല.(പള്ളിയുടെ പുറത്തു/ പള്ളി പരിസരത്തു എന്നും വീശദീകരണമുണ്ട്.കൂടാതെ ഇത് ഇസ്ലാമിന്റെ ആരംഭ കാലത്ത് ആയിരുന്നു എന്ന അഭിപ്രായവുമുണ്ട് )
https://sunnah.com/bukhari/4/40
MODULE 03/11.07.2018
ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹു മുസ്ലിമിൽ നിന്ന് :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
...................
നായ നജസാണ് .
أَمَّا أَحْكَامُ الْبَابِ : فَفِيهِ دَلَالَةٌ ظَاهِرَةٌ لِمَذْهَبِ الشَّافِعِيِّ وَغَيْرِهِ رَضِيَ اللَّهُ عَنْهُ مِمَّنْ يَقُولُ بِنَجَاسَةِ الْكَلْبِ لِأَنَّ الطَّهَارَةَ تَكُونُ عَنْ حَدَثٍ أَوْ نَجَسٍ وَلَيْسَ هُنَا حَدَثٌ ; فَتَعَيَّنَ النَّجَسُ ، فَإِنْ قِيلَ : الْمُرَادُ الطَّهَارَةُ اللُّغَوِيَّةُ ، فَالْجَوَابُ : أَنَّ حَمْلَ اللَّفْظِ عَلَى حَقِيقَتِهِ الشَّرْعِيَّةِ مُقَدَّمٌ عَلَى اللُّغَوِيَّةِ
ആശയ സംഗ്രഹം : നായ നജസാണ് എന്ന് വിധി പറഞ്ഞിട്ടുള്ള ഇമാം ശാഫിഈ റദിയല്ലാഹു അന്ഹു ഉൾപ്പെടെയുള്ളവർക്ക് പ്രസ്തുത നിരീക്ഷണത്തിനു ഈ ഹദീസിൽ പ്രകടമായ തെളിവുണ്ട്. കാരണം ത്വഹാറത്ത് ( ശുദ്ധീകരണം ) നജസിൽ നിന്നും ഹദസിൽ നിന്നും ആണല്ലോ ( ഹദസ് രണ്ടു വിധം : വുദുവില്ലാത്ത അവസ്ഥ അഥവാ ചെറിയ അശുദ്ധി , കുളി നിർബന്ധമാകുന്ന അവസ്ഥ അഥവാ വലിയ അശുദ്ധി എന്നിവയാണവ) .ഇവിടെ നായ തൊടുന്നത് കാരണം ഹദസ് സംഭവിക്കുന്നില്ലല്ലോ.അപ്പോൾ പിന്നെ നജസാണ് എന്ന് നിർണ്ണിതമായി.ഇനി ഇവിടെ ശുദ്ധീകരണം ( കഴുകാനുള്ള നിർദ്ദേശം ) ഭാഷാപരമായ അർത്ഥത്തിലാണ് എന്ന് കരുതിയാൽ അതിനും ന്യായമില്ല ;കാരണം പദത്തെ ശറഇയ്യായ അർത്ഥത്തിൽ ഉപയോഗിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത് .
وَفِيهِ أَيْضًا : نَجَاسَةُ مَا وَلَغَ فِيهِ وَأَنَّهُ إِنْ كَانَ طَعَامًا مَائِعًا حَرُمَ أَكْلُهُ ; لِأَنَّ إِرَاقَتَهُ إِضَاعَةٌ لَهُ فَلَوْ كَانَ طَاهِرًا لَمْ يَأْمُرْنَا بِإِرَاقَتِهِ بَلْ قَدْ نُهِينَا عَنْ إِضَاعَةِ الْمَالِ ، وَهَذَا مَذْهَبُنَا وَمَذْهَبُ الْجَمَاهِيرِ أَنَّهُ يَنْجُسُ مَا وَلَغَ فِيهِ ، وَلَا فَرْقَ بَيْنَ الْكَلْبِ الْمَأْذُونِ فِي اقْتِنَائِهِ وَغَيْرِهِ وَلَا بَيْنَ كَلْبِ الْبَدَوِيِّ وَالْحَضَرِيِّ لِعُمُومِ اللَّفْظِ
കൂടാതെ നായ സ്പർശിച്ച സാധനവും നജസ് പുരണ്ടതായി എന്നതിനും ഈ ഹദീസിൽ തെളിവുണ്ട് .ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണെങ്കിൽ അത് ഭക്ഷിക്കൽ ഹറാമാണ്.നായ സ്പർശിച്ച ഭക്ഷണം ശുദ്ധമാണെങ്കിൽ അത് കളയാൻ നബി നിർദ്ദേശിക്കില്ലായിരുന്നു.കാരണം സമ്പത്തു നഷ്ട്ടപ്പെടുത്തൽ നിരോധിക്കപ്പെട്ടതാണല്ലോ.അപ്പോൾ നായ സ്പർശിച്ച സാധനവും നജസ് പുരണ്ടതായി എന്നതാണ് നമ്മുടെ മദ്ഹബ് . ഈ വിഷയത്തിൽ വളർത്തു നായയോ തെണ്ടിപ്പട്ടിയോ നാട്ടിലെ നായയോ എന്ന വ്യത്യാസമൊന്നുമില്ല.
http://library.islamweb.net/newlibrary/display_book.php?idfrom=792&idto=794&bk_no=53&ID=132
MODULE 04/11.07.2018
നായ - മാലികീ മദ്ഹബിലെ വീക്ഷണം
وَفِي مَذْهَبِ مَالِكٍ أَرْبَعَةُ أَقْوَالٍ : طَهَارَتُهُ وَنَجَاسَتُهُ وَطَهَارَةُ سُؤْرِ الْمَأْذُونِ فِي اتِّخَاذِهِ دُونَ غَيْرِهِ ، وَهَذِهِ الثَّلَاثَةُ عَنْ مَالِكٍ ، وَالرَّابِعُ عَنْ عَبْدِ الْمَلِكِ بْنِ الْمَاجِشُونِ الْمَالِكِيِّ أَنَّهُ يُفَرَّقُ بَيْنَ الْبَدَوِيِّ وَالْحَضَرِيِّ
..............................
ആശയ സംഗ്രഹം : മാലിക്കീ മദ്ഹബിൽ നായയുടെ വിഷയത്തിൽ നാല് അഭിപ്രായങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.(നായ സ്പർശിച്ചത് ഏഴു തവണ കഴുകണം എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല) നജസാണ് എന്നതാണ് ഒരു വീക്ഷണം .ശുദ്ധമാണ് എന്നതാണ് മറ്റൊരു വീക്ഷണം .വളർത്താൻ അനുവാദം നൽകപ്പെട്ട വളർത്തു നായ സ്പർശിച്ച ഭക്ഷണത്തിന്റെ ബാക്കി ശുദ്ധമാണ് എന്നതാണ് മൂന്നാമത്തെ വീക്ഷണം .ഇത് മൂന്നും ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളിൽ നിന്ന് റിപ്പോർട്ടുണ്ട്.മാലിക്കീ മദ്ഹബുകാരനായ അബ്ദുൽ മാലിക് അൽ മാജിശൂനിന്റെ അഭിപ്രായത്തിൽ ബദവികളും( തെണ്ടിപ്പട്ടികളും ) അല്ലാത്തവയും തമ്മിൽ വ്യത്യാസമുണ്ട്.ഇതാണ് നാലാം വീക്ഷണം.
................................
നായ സ്പർശിച്ചാൽ ഏഴു തവണ കഴുകൽ നിർബന്ധമാണ്.
وَفِيهِ : وُجُوبُ غَسْلِ نَجَاسَةِ وُلُوغِ الْكَلْبِ سَبْعَ مَرَّاتٍ ، وَهَذَا مَذْهَبُنَا وَمَذْهَبُ مَالِكٍ وَأَحْمَدَ وَالْجَمَاهِيرِ . وَقَالَ أَبُو حَنِيفَةَ : يَكْفِي غَسْلُهُ ثَلَاثَ مَرَّاتٍ . وَاللَّهُ أَعْلَمُ
നായ സ്പർശിച്ചാൽ സ്പർശിക്കപ്പെട്ട ഇടം /വസ്തു ഏഴു തവണ കഴുകൽ നിർബന്ധമാണ് എന്നതിന് ഈ ഹദീസിൽ തെളിവുണ്ട്.ഇമാം ശാഫിഈ, ഇമാം മാലിക് ,ഇമാം അഹ്മദ് ബ്നു ഹന്ബൽ ( റഹിമഹുമുല്ലാഹ്) ഉൾപ്പെടെ ഭൂരിപക്ഷം പണ്ഡിതരുടെയും നിലപാട് ( നായ നജസല്ല എന്ന് ഇമാം മാലിക് റഹിമഹുല്ലാഹിയിൽ നിന്ന് ഒരു റിപ്പോർട്ട് ഉണ്ടെങ്കിലും നായ പാത്രത്തിൽ നാവിട്ടാൽ /സ്പർശിച്ചാൽ ഏഴു തവണ കഴുകണം എന്ന് ഇമാം അവർകൾക്കും അഭിപ്രായമുണ്ട് ). ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ് മൂന്നു തവണ കഴുകിയാൽ മതി എന്ന വീക്ഷണം പുലർത്തുന്നു( സുനനു ദാറു ഖുത്നിയിലെ ഹദീസ് ഓർക്കുക)
وَأَمَّا الْجَمْعُ بَيْنَ الرِّوَايَاتِ فَقَدْ جَاءَ فِي رِوَايَةٍ ( سَبْعَ مَرَّاتٍ ) ، وَفِي رِوَايَةٍ ( سَبْعَ مَرَّاتٍ أُولَاهُنَّ بِالتُّرَابِ ) ، وَفِي رِوَايَةٍ ( أُخْرَاهُنَّ أَوْ أُولَاهُنَّ ) ، وَفِي رِوَايَةٍ ( سَبْعَ مَرَّاتٍ السَّابِعَةُ بِالتُّرَابِ ) ، وَفِي رِوَايَةٍ ( سَبْعَ مَرَّاتٍ وَعَفِّرُوهُ الثَّامِنَةَ بِالتُّرَابِ ) . وَقَدْ رَوَى الْبَيْهَقِيُّ وَغَيْرُهُ هَذِهِ الرِّوَايَاتِ كُلَّهَا وَفِيهَا دَلِيلٌ عَلَى أَنَّ التَّقْيِيدَ بِالْأُولَى وَبِغَيْرِهَا لَيْسَ عَلَى الِاشْتِرَاطِ بَلِ الْمُرَادُ إِحْدَاهُنَّ ، وَأَمَّا رِوَايَةُ ( وَعَفِّرُوهُ الثَّامِنَةَ بِالتُّرَابِ ) فَمَذْهَبُنَا وَمَذْهَبُ الْجَمَاهِيرِ : أَنَّ الْمُرَادَ اغْسِلُوهُ سَبْعًا وَاحِدَةٌ مِنْهُنَّ بِالتُّرَابِ مَعَ الْمَاءِ ، فَكَأَنَّ التُّرَابَ قَائِمٌ مَقَامَ غَسْلَةٍ فَسُمِّيَتْ ثَامِنَةً لِهَذَا . وَاللَّهُ أَعْلَمُ
ഏഴു തവണ, ഏഴു തവണയിൽ ആദ്യത്തേത് മണ്ണ്കൊണ്ട്,ആദ്യത്തെ അല്ലെങ്കിൽ അവസാനത്തെ തവണ മണ്ണ് കൊണ്ട് , ഏഴാമത്തേതു മണ്ണ് കൊണ്ട് , ഏഴു തവണ കഴുകി എട്ടാമതായി മണ്ണ് കൊണ്ട് ഉരസുക എന്നിങ്ങനെയുള്ള വിവിധ റിപ്പോർട്ടുകൾ ഉദ്ധരിച്ച ശേഷം ഇമാം ബൈഹഖി റഹിമഹുല്ലാഹ് പറയുന്നത് എത്രാമത്തെ തവണ മണ്ണ് കൊണ്ട് (മണ്ണ് കലർത്തിയ വെള്ളം കൊണ്ട്) എന്നത് നിബന്ധനയല്ലെന്നും ഏതെങ്കിലും ഒരു തവണ മണ്ണ് കലർത്തിയ വെള്ളം കൊണ്ടാൽ ആയാൽ മതിയെന്നാണ് ഉദ്ദേശ്യമെന്നുമാണ്.മണ്ണ് കൊണ്ട് ഉരസുന്നതിനെ ഒരു കഴുകലായി പരിഗണിച്ചാണ് എട്ടാമത് മണ്ണ് കൊണ്ട് ഉരസുക എന്ന് ഹദീസിൽ പറഞ്ഞിട്ടുള്ളത് .ഏഴു തവണ വെള്ളം കൊണ്ട് കഴുകുകയും അതിൽ ഒരു തവണ മണ്ണ് കലർത്തിയ വെള്ളം കൊണ്ടായിരിക്കുകയും ചെയ്യുക എന്നതാണ് ശാഫിഈ മദ്ഹബ് ഉൾപ്പെടെ ഭൂരിപക്ഷം മദ്ഹബുകളിലെയും നിലപാട് .അല്ലാഹു ഏറ്റവും അറിയുന്നവൻ.
http://library.islamweb.net/newlibrary/display_book.php?idfrom=792&idto=794&bk_no=53&ID=132
MODULE 05/11.07.2018
നായയുടെ ഏതു ഭാഗം സ്പർശിച്ചാലും സ്പർശന സ്ഥാനമോ നായയുടെ സ്പർശിക്കുന്ന ശരീര ഭാഗമോ രണ്ടിലൊന്നെങ്കിലും നനവുള്ളതാണെങ്കിൽ സ്പർശന സ്ഥാനം നജസുള്ളതായി എന്നതാണ് ശാഫിഈ മദ്ഹബിലെ നിലപാട്
وَاعْلَمْ أَنَّهُ لَا فَرْقَ عِنْدَنَا بَيْنَ وُلُوغِ الْكَلْبِ وَغَيْرِهِ مِنْ أَجْزَائِهِ فَإِذَا أَصَابَ بَوْلُهُ أَوْ رَوْثُهُ أَوْ دَمُهُ أَوْ عَرَقُهُ أَوْ شَعْرُهُ أَوْ لُعَابُهُ أَوْ عُضْوٌ مِنْ أَعْضَائِهِ شَيْئًا طَاهِرًا فِي حَالِ رُطُوبَةِ أَحَدِهِمَا وَجَبَ غَسْلُهُ سَبْعَ مَرَّاتٍ إِحْدَاهُنَّ بِالتُّرَابِ
നായയുടെ ഏതു ശരീര ഭാഗം സ്പർശിച്ചാലും നമ്മുടെ മദ്ഹബിൽ വ്യത്യാസമൊന്നുമില്ല (ഒരേ നിലപാട് തന്നെ ).നായയുടെ മൂത്രം,കാഷ്ടം,രക്തം,വിയർപ്പു,രോമം ,ഉമിനീർ,ഏതെങ്കിലും ശരീരാവയവം ഇതിൽ ഏതെങ്കിലും ഒന്ന് ശുദ്ധമായ വസ്തുവുമായി ബന്ധപ്പെട്ടാൽ /സ്പർശിച്ചാൽ ,സ്പർശന സ്ഥാനമോ നായയുടെ സ്പർശിക്കുന്ന ശരീര ഭാഗമോ രണ്ടിലൊന്നെങ്കിലും നനവുള്ളതാണെങ്കിൽ സ്പർശന സ്ഥാനം ഏഴു പ്രാവശ്യം കഴുകുകയും അതിൽ ഒരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകുകയും ചെയ്യണം എന്നതാണ് ശാഫിഈ മദ്ഹബിലെ നിലപാട് (ശ്രദ്ധിക്കുക :ഏതെങ്കിലും ഒന്നെങ്കിലും നനവുള്ളതാവാൻ സാധ്യത ഉള്ളതിനാൽ ഏതായാലും കഴുകലാണ് സുരക്ഷിതം - പരിഭാഷകൻ).
وَلَوْ وَلَغَ كَلْبَانِ أَوْ كَلْبٌ وَاحِدٌ مَرَّاتٍ فِي إِنَاءٍ فَفِيهِ ثَلَاثَةُ أَوْجُهٍ لِأَصْحَابِنَا : الصَّحِيحُ أَنَّهُ يَكْفِيهِ لِلْجَمِيعِ سَبْعَ مَرَّاتٍ . وَالثَّانِي : يَجِبُ لِكُلِّ وَلْغَةٍ سَبْعٌ . وَالثَّالِثُ : يَكْفِي لِوَلَغَاتِ الْكَلْبِ الْوَاحِدِ سَبْعٌ وَيَجِبُ لِكُلِّ كَلْبٍ سَبْعٌ
രണ്ടു നായകൾ ഒരു പാത്രത്തിൽ സ്പർശിക്കുകയോ ഒരു നായ പല തവണ സ്പർശിക്കുകയോ ചെയ്താൽ എല്ലാറ്റിനും കൂടി ഏഴു തവണ കഴുകിയാൽ മതി എന്നതാണ് ശാഫിഈ മദ്ഹബിലെ ഏറ്റവും ശരിയായ നിലപാട്.ഓരോ സ്പർശനത്തിനും ഏഴു തവണ കഴുകണം എന്ന വീക്ഷണവുമുണ്ട്.ഒരു നായയുടെ എത്ര സ്പർശനത്തിനും ഏഴു തവണ കഴുകിയാൽ മതിയെന്നും എന്നാൽ ഓരോ നായയുടെ സ്പർശനത്തിനും വെവ്വേറെ ഏഴു തവണ കഴുകണമെന്ന മൂന്നാമതൊരു നിരീക്ഷണവുമുണ്ട്
http://library.islamweb.net/newlibrary/display_book.php?idfrom=792&idto=794&bk_no=53&ID=132
MODULE 06/11.07.2018
وَلَوْ وَقَعَتْ نَجَاسَةٌ أُخْرَى فِي الْإِنَاءِ الَّذِي وَلَغَ فِيهِ الْكَلْبُ كَفَى عَنِ الْجَمِيعِ سَبْعٌ ، وَلَا تَقُومُ الْغَسْلَةُ الثَّامِنَةُ بِالْمَاءِ وَحْدَهُ وَلَا غَمْسُ الْإِنَاءِ فِي مَاءٍ كَثِيرٍ وَمُكْثُهُ فِيهِ قَدْرَ سَبْعِ غَسَلَاتٍ مَقَامَ التُّرَابِ عَلَى الْأَصَحِّ . وَقِيلَ : يَقُومُ الصَّابُونُ وَالْأُشْنَانُ وَمَا أَشْبَهَهُمَا مَقَامَ التُّرَابِ عَلَى الْأَصَحِّ ، وَلَا فَرْقَ بَيْنَ وُجُودِ التُّرَابِ وَعَدَمِهِ عَلَى الْأَصَحِّ ، وَلَا يَحْصُلُ الْغَسْلُ بِالتُّرَابِ النَّجِسِ عَلَى الْأَصَحِّ ، وَلَوْ كَانَتْ نَجَاسَةُ الْكَلْبِ دَمَهُ أَوْ رَوْثَهُ فَلَمْ يَزُلْ عَيْنُهُ إِلَّا بِسِتِّ غَسَلَاتٍ مَثَلًا فَهَلْ يُحْسَبُ ذَلِكَ غَسَلَاتٍ أَمْ غَسْلَةً وَاحِدَةً ؟ أَمْ لَا يُحْسَبُ مِنَ السَّبْعِ أَصْلًا ؟ فِيهِ ثَلَاثَةُ أَوْجُهٍ أَصَحُّهَا : وَاحِدَةٌ
ആശയ സംഗ്രഹം : നായ തൊട്ട പാത്രത്തിൽ മറ്റൊരു നജസ് /മാലിന്യം വീണാൽ അത് ശുദ്ധീകരിക്കാൻ കൂടി ഏഴു തവണ കഴുകൽ മതിയാവും എന്നതാണ് ഏറ്റവും ശരിയായ വീക്ഷണം.എന്നാൽ ഏഴു പ്രാവശ്യം വെള്ളം കൊണ്ട് കഴുകി അതിൽ ഒരു തവണ മണ്ണ് കലർത്തിയ വെള്ളം ഉപയോഗിക്കുന്നതിനു പകരം എട്ടാമത് ഒരു തവണ വെള്ളം കൊണ്ട് മാത്രം കഴുകിയാൽ മണ്ണ് ഉപയോഗിക്കുന്നതിനു പകരമാകില്ല.ഏഴു പ്രാവശ്യം കഴുകുന്നതിനു പകരം അതിനു തുല്യമായ സമയം വെള്ളത്തിൽ മുക്കി വച്ചാലും ശരിയാവുകയില്ല.മണ്ണിനുപകരം സാബൂൻ, ഉശ്നാൻ (മരത്തിന്റെ ചണ്ടി പോലെയുള്ളതു ) മുതലായ സാധനങ്ങൾ ഉപയോഗിക്കാം എന്നതാണ് ഏറ്റവും ശരിയായ നിലപാട്-മണ്ണ് കിട്ടിയാലും ഇല്ലെങ്കിലും ഇങ്ങിനെ ചെയ്യുന്നതിൽ കുഴപ്പമില്ല എന്നതാണ് ഏറ്റവും ശരിയായ നിലപാട്. ( അഭിപ്രായ വ്യത്യാസം ഉള്ളതിനാലും ഹദീസിൽ മണ്ണ് എന്ന് പ്രത്യേകം വന്നിട്ടുള്ളതിനാലും മണ്ണ് കിട്ടാനുള്ളപ്പോൾ മണ്ണ് തന്നെ ഉപയോഗിക്കുന്നതാണ് സൂക്ഷ്മത - പരിഭാഷകൻ ) .
നായയുടെ സ്പര്ശനത്തിൽ വന്ന രക്തം , കാഷ്ടം എന്നിവയുടെ തടി നീങ്ങിപ്പോകാൻ ആറു തവണ കഴുകേണ്ടി വന്നുവെന്നിരിക്കട്ടെ.എങ്കിൽ ആ ആറു തവണ ഒരു തവണയായി മാത്രമേ ഗണിക്കുകയുള്ളൂ എന്നതാണ് ഏറ്റവും ശരിയായ നിലപാട് .
പന്നി തൊട്ടാലും നായ തൊട്ടാലും ശാഫിഈ മദ്ഹബിൽ ഒരേ വിധി തന്നെ :
وَأَمَّا الْخِنْزِيرُ فَحُكْمُهُ حُكْمُ الْكَلْبِ فِي هَذَا كُلِّهِ
هَذَا مَذْهَبُنَا . وَذَهَبَ أَكْثَرُ الْعُلَمَاءِ إِلَى أَنَّ الْخِنْزِيرَ لَا يَفْتَقِرُ إِلَى غَسْلِهِ سَبْعًا وَهُوَ قَوْلُ الشَّافِعِيِّ وَهُوَ قَوِيٌّ فِي الدَّلِيلِ
ആശയ സംഗ്രഹം : ഈ വിഷയങ്ങളിൽ എല്ലാം പന്നിയുടെ ഹുക്മു നായയുടെ ഹുക്മു പോലെ തന്നെയാണ്.ഇതാണ് നമ്മുടെ മദ്ഹബ് ( ശാഫിഈ മദ്ഹബ് ).എന്നാൽ പന്നി തൊട്ടാൽ ഏഴു തവണ കഴുകേണ്ടതില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും നിലപാട്.ഇതാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെ അഭിപ്രായവും.തെളിവിൽ ശക്തമായതും അത് തന്നെ ( പരിഭാഷകന്റെ കുറിപ്പ് : ശാഫിഈ മദ്ഹബിലെ നിലപാടും ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെ അഭിപ്രായവും എപ്പോഴും ഒന്നാവണമെന്നില്ല.എന്നാൽ പന്നി സ്പർശിച്ചാൽ നായ സ്പർശിച്ചപോലെ തന്നെ ഏഴു തവണ കഴുകണമെന്നു ഇമാം ശാഫിഈ റഹിമഹുല്ലാഹിക്കു അഭിപ്രായമുള്ളതായി ഇമാം മാവർദിയുടെ അൽ ഹാവീ അൽ കബീറിൽ കാണുന്നു .അതിനാൽ കഴുകലാണ് സൂക്ഷ്മത എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അൽ ഹാവീ അൽ കബീറിന്റെ ലിങ്ക് :
http://library.islamweb.net/newlibrary/display_book.php?idfrom=242&idto=244&bk_no=94&ID=141
ശറഹു മുസ്ലിം:
http://library.islamweb.net/newlibrary/display_book.php?idfrom=792&idto=794&bk_no=53&ID=132
MODULE 07/11.07.2018
قَالَ أَصْحَابُنَا : وَمَعْنَى الْغَسْلِ بِالتُّرَابِ : أَنْ يُخْلَطَ التُّرَابُ فِي الْمَاءِ حَتَّى يَتَكَدَّرَ ، وَلَا فَرْقَ بَيْنَ أَنْ يُطْرَحَ الْمَاءُ عَلَى التُّرَابِ أَوِ التُّرَابُ عَلَى الْمَاءِ أَوْ يَأْخُذَ الْمَاءَ الْكَدِرَ مِنْ مَوْضِعٍ فَيَغْسِلُ بِهِ ، فَأَمَّا مَسْحُ مَوْضِعِ النَّجَاسَةِ بِالتُّرَابِ فَلَا يُجْزِي ، وَلَا إِدْخَالُ الْيَدِ فِي الْإِنَاءِ ; بَلْ يَكْفِي أَنْ يُلْقِيهِ فِي الْإِنَاءِ وَيُحَرِّكَهُ ، وَيُسْتَحَبُّ أَنْ يَكُونَ التُّرَابُ فِي غَيْرِ الْغَسْلَةِ الْأَخِيرَةِ لِيَأْتِيَ عَلَيْهِ مَا يُنَظِّفُهُ ، وَالْأَفْضَلُ أَنْ يَكُونَ فِي الْأُولَى
ആശയ സംഗ്രഹം : മണ്ണ് കൊണ്ട് കഴുകുക എന്നാൽ വെള്ളത്തിൽ മണ്ണ്, വെള്ളത്തിന് കലർപ്പു വരുന്നത് വരെ, കലർത്തി കഴുകുക എന്നതാണ് ശാഫിഈ മദ്ഹബുകാർ വിശദീകരിച്ചിരിക്കുന്നു.വെള്ളം മണ്ണിൽ ചേർത്തുകയോ തിരിച്ചോ ആവാം.അല്ലെങ്കിൽ മണ്ണ് കലർന്ന വെള്ളം അതിന്റെ സ്ഥാനത്തു നിന്ന് എടുത്തു കഴുകാം.മണ്ണ് കൊണ്ട് നജസുള്ള സ്ഥാനം ഉരച്ചാൽ പോരാ.കൈ വെള്ളത്തിൽ ഇട്ടാൽ പോരാ; ഇട്ടു ഇളക്കണം.അവസാനത്തെ കഴുകലിന് മുമ്പ് തന്നെ മണ്ണ് ചേർത്ത് കഴുകൽ നല്ലതാണ്.ഏറ്റവും ഉത്തമം ആദ്യ തവണ കഴുകുന്നത് മണ്ണ് ചേർത്ത വെള്ളം കൊണ്ടായിരിക്കലാണ്.
وَلَوْ وَلَغَ الْكَلْبُ فِي مَاءٍ كَثِيرٍ بِحَيْثُ لَمْ يَنْقُصْ وَلُوغُهُ عَنْ قُلَّتَيْنِ لَمْ يُنَجِّسْهُ ، وَلَوْ وَلَغَ فِي مَاءٍ قَلِيلٍ أَوْ طَعَامٍ فَأَصَابَ ذَلِكَ الْمَاءُ أَوِ الطَّعَامُ ثَوْبًا أَوْ بَدَنًا أَوْ إِنَاءً آخَرَ وَجَبَ غَسْلُهُ سَبْعًا إِحْدَاهُنَّ بِالتُّرَابِ ، وَلَوْ وَلَغَ فِي إِنَاءٍ فِيهِ طَعَامٌ جَامِدٌ أُلْقِي مَا أَصَابَهُ وَمَا حَوْلَهُ وَانْتُفِعَ بِالْبَاقِي عَلَى طَهَارَتِهِ السَّابِقَةِ كَمَا فِي الْفَأْرَةِ تَمُوتُ فِي السَّمْنِ الْجَامِدِ . وَاللَّهُ أَعْلَمُ
രണ്ടു ഖുല്ലത്തിൽ കൂടുതലുള്ള വെള്ളത്തിൽ നായ സ്പർശിച്ചാൽ നജസാവുകയില്ല .ഭക്ഷണത്തിൽ അല്ലെങ്കിൽ (രണ്ടു ഖുല്ലത്തിൽ) കുറഞ്ഞ വെള്ളത്തിൽ നായ സ്പർശിക്കുകയും ആ വെള്ളം അല്ലെങ്കിൽ നായ സ്പർശിച്ച ഭക്ഷണ ഭാഗം വസ്ത്രത്തിലോ ശരീരത്തിലോ മറ്റൊരു പാത്രത്തിലോ ആവുകയോ ചെയ്താൽ ഏഴു പ്രാവശ്യം അവിടെ കഴുകലും അതിൽ ഒരു തവണ മണ്ണ് കൊണ്ടാവലും നിർബന്ധമാണ്. ഇനി ഉറച്ച ഭക്ഷണത്തിൽ (ഖര രൂപത്തിലുള്ള ) നായ സ്പർശിച്ചാൽ സ്പർശിച്ച ഭാഗവും അതിനു ചുറ്റുമുള്ളതും എടുത്തു കളയുകയും ബാക്കി ഭക്ഷിക്കുകയും ചെയ്യാം;ഉറച്ച നെയ്യിൽ എലി ചത്താൽ ചെയ്യുന്നത് പോലെ.അല്ലാഹു ഏറ്റവും അറിയുന്നവൻ
ശ്രദ്ധിക്കുക:
بَابُ حُكْمِ وُلُوغِ الْكَلْبِ എന്ന ബാബിലെ ഹദീസിന്റെ ശറഹു ആണിത്. എന്നാൽ ഈ ലിങ്കിൽ ഈ ശറഹു ഭാഗം ഇതിനു തൊട്ടു മുമ്പുള്ള ബാബിനു താഴെയായി നൽകിയത് തെറ്റിപ്പോയതാകാം ;
الله اعلم
http://library.islamweb.net/newlibrary/display_book.php?idfrom=792&idto=794&bk_no=53&ID=132
MODULE 08/11.07.2018
ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫതാവായിൽ നിന്ന് :
مجموع فتاوى ابن تيمية
تقي الدين ابن تيمية
وَسُئِلَ عَنْ الْكَلْبِ هَلْ هُوَ طَاهِرٌ أَمْ نَجِسٌ ؟ وَمَا قَوْلُ الْعُلَمَاءِ فِيهِ ؟
നായ ശുദ്ധിയുള്ളതാണോ അതോ നജിസാണോ എന്നും ഈ വിഷയത്തിൽ പണ്ഡിതാഭിപ്രായങ്ങൾ എന്തൊക്കെയാണെന്നും ഇമാം അവർകളോട് ചോദിക്കപ്പെട്ടു
فَأَجَابَ : أَمَّا الْكَلْبُ فَلِلْعُلَمَاءِ فِيهِ ثَلَاثَةُ أَقْوَالٍ مَعْرُوفَةٍ : أَحَدُهَا : أَنَّهُ نَجِسٌ كُلُّهُ حَتَّى شَعْرُهُ كَقَوْلِ الشَّافِعِيِّ وَأَحْمَد فِي إحْدَى الرِّوَايَتَيْنِ عَنْهُ
وَالثَّانِي : أَنَّهُ طَاهِرٌ حَتَّى رِيقُهُ كَقَوْلِ مَالِكٍ فِي الْمَشْهُورِ عَنْهُ . وَالثَّالِثُ : أَنَّ رِيقَهُ نَجِسٌ وَأَنَّ شَعْرَهُ طَاهِرٌ وَهَذَا مَذْهَبُ أَبِي حَنِيفَةَ الْمَشْهُورُ عَنْهُ وَهَذِهِ هِيَ الرِّوَايَةُ الْمَنْصُورَةُ عِنْدَ أَكْثَرِ أَصْحَابِهِ وَهُوَ الرِّوَايَةُ الْأُخْرَى عَنْ أَحْمَد وَهَذَا أَرْجَحُ الْأَقْوَالِ
........................
ഇബ്നു തൈമിയ്യ റഹിമഹുല്ലാഹി മറുപടി പറഞ്ഞു : നായയുടെ വിഷയത്തിൽ ഉലമാക്കൾക്കു അറിയപ്പെട്ട മൂന്ന് അഭിപ്രായങ്ങളുണ്ട്.നായ പൂർണ്ണമായും , അതിന്റെ രോമം വരെ , നജസാണ് എന്നതാണ് ഒരു വീക്ഷണം.ഇതാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹ് അവർകളുടെയും ഒരു റിപ്പോർട്ട് പ്രകാരം ഇമാം അഹ്മദ് റഹിമഹുല്ലാഹ് അവർകളുടെയും അഭിപ്രായം.
(പാത്രത്തിൽ നാവിട്ടാൽ ഏഴു ഒരു തവണ മണ്ണ് കലക്കിയ ഉൾപ്പെടെ ഏഴു തവണ കഴുകണമെങ്കിലും )നായയുടെ ഉമിനീർ ഉൾപ്പെടെ പൂർണ്ണമായും ശുദ്ധിയാണ് എന്നതാണ് ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളിൽ നിന്നുള്ള പ്രസിദ്ധമായ വീക്ഷണം ഇതാണ് (നജസാണ് എന്ന ഒരു റിപ്പോർട്ട് ഇമാം അവർകളിൽ നിന്ന് തന്നെ ഉണ്ടെന്നർത്ഥം).ഉമിനീർ നജസും രോമം ശുദ്ധവുമാണെന്നാണ് എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയിൽ നിന്നുള്ള പ്രസിദ്ധമായ വീക്ഷണം.അദ്ധേഹത്തിന്റെ അനുയായികളിൽ ഭൂരിപക്ഷം പിന്താങ്ങുന്നതും ഈ അഭിപ്രായമാണ്.ഇതേ അഭിപ്രായം ഒരു റിപ്പോർട്ട് പ്രകാരം ഇമാം അഹ്മദ് റഹിമഹുല്ലാഹ് അവർകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതാണ് ഏറ്റവും പ്രബലമായ അഭിപ്രായം
....................
ബാക്കി ഇബാറത്തുകൾ ഈ ലിങ്കിൽ ലഭ്യമാണ്, ഇൻ ഷാ അല്ലാഹ്
http://library.islamweb.net/newlibrary/display_book.php?idfrom=2431&idto=2432&bk_no=22&ID=1559
അധിക വായനക്ക് :
For additional reading:
1.മിർഖാത്തുൽ മഫാതീഹ്
http://library.islamweb.net/newlibrary/display_book.php?idfrom=989&idto=1042&bk_no=79&ID=19
2.ഫത്ഹുൽ ബാരി a.
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=99&idfrom=265&idto=482&bookid=52&startno=37
b.
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=&idfrom=265&idto=482&bookid=52&startno=36
3.ശറഹുൽ മുഹദ്ദബ്
https://library.islamweb.net/Newlibrary/display_book.php?bk_no=14&ID=763&idfrom=1183&idto=1303&bookid=14&startno=13
4 തുഹ്ഫത്തുൽ അഹ്വദി
http://library.islamweb.net/newlibrary/display_book.php?idfrom=271&idto=272&bk_no=56&ID=114
5.
https://www.saaid.net/Doat/ehsan/132.htm
വായിച്ചതിനു അല്ലാഹു താങ്കൾക്കു നന്മ പ്രതിഫലം നൽകട്ടേ... ഇത് ഒന്ന് ഷെയർ ചെയ്യുക കൂടി ചെയ്യൂ ... കൂടാതെ ഇത് പ്രകാരം പ്രവർത്തിക്കാൻ മറക്കരുതേ
പഠിക്കുക പ്രവർത്തിക്കുക പ്രചരിപ്പിക്കുക
*Abbas Parambadan*
8848787706
السلام عليكم
السلام عليكم
No comments:
Post a Comment