അൽ കിതാബ് ചോദ്യോത്തര പരമ്പര
26.06.2018
ചോദ്യം : മഖാമു ഇബ്റാഹീമിനെ ചുംബിക്കുകയും തടവുകയും ചെയ്യുന്നതിന് നിരോധനമുണ്ടോ?
ഉത്തരം :
മഖാമു ഇബ്റാഹീമിനെ സംബന്ധിച്ച് വിശുദ്ധ ഖുർആനിന്റെ പരാമർശം കാണുക :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 125:
وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْناً وَاتَّخِذُواْ مِن مَّقَامِ إِبْرَاهِيمَ مُصَلًّى وَعَهِدْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ
ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുക. ) മഖാമു ഇബ്റാഹീമിനെ നിങ്ങൾ നമസ്കാര വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്പന നല്‍കിയത്, ത്വവാഫ് ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കും റുക്കൂഉ - സുജൂദ് ചെയ്തു നമസ്കരിക്കുന്നവര്‍ക്കും വേണ്ടി എന്റെഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.
തഫ്സീർ ഇബ്നു കസീറിൽ നിന്ന് :
تفسير ابن كثير
إسماعيل بن عمر بن كثير القرشي الدمشقي
......................
وَقَالَ ابْنُ جَرِيرٍ : حَدَّثَنَا بِشْرُ بْنُ مُعَاذٍ ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ ، حَدَّثَنَا سَعِيدٌ ، عَنْ قَتَادَةَ : ( وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى ) إِنَّمَا أُمِرُوا أَنْ يُصَلُّوا عِنْدَهُ وَلَمْ يُؤَمَرُوا بِمَسْحِهِ . وَلَقَدْ تَكَلَّفَتْ هَذِهِ الْأُمَّةُ شَيْئًا مَا تَكَلَّفَتْهُ الْأُمَمُ قَبْلَهَا ، وَلَقَدْ ذُكِرَ لَنَا مَنْ رَأَى أَثَرَ عَقِبِهِ وَأَصَابِعِهِ فِيهِ فَمَا زَالَتْ هَذِهِ الْأُمَّةُ يَمْسَحُونَهُ حَتَّى اخْلَوْلَقَ وَانْمَحَى
ആശയ സംഗ്രഹം : ഇബ്നു ജരീർ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഈ ആയത്തിന്റെ വിശദീകരണത്തിൽ ഖതാദ പറയുന്നു :നിശ്ചയം മുസ്ലിം ഉമ്മത്ത് കല്പിക്കപ്പെട്ടിട്ടുള്ളത് മഖാമു ഇബ്റാഹീമിന് സമീപം നിസ്ക്കരിക്കാനാണ്;മഖാമു ഇബ്റാഹീം തടവാൻ അവർ കല്പിക്കപ്പെട്ടിട്ടില്ല.മുൻകാല സമുദായങ്ങൾ അവർക്കു മേൽ സ്വയം നിയമമാക്കിയ കാര്യങ്ങൾ (പ്രമാണങ്ങളില്ലാതെ)ഈ സമുദായവും നിയമമാക്കി മാറ്റി .ഇബ്റാഹീം നബിയുടെ മടമ്പിന്റെയോ വിരലുകളുടെയോ അടയാളം മഖാമു ഇബ്റാഹീമിൽ കാണുന്നവർ - ഈ ഉമ്മത്ത് ആ അടയാളങ്ങൾ മാഞ്ഞു ഇല്ലാതാകുന്നത് വരെ അത് തടവുന്നത് തുടർന്ന് കൊണ്ടേയിരിക്കും എന്ന് നമ്മോടു പരാമർശിക്കപ്പെട്ടിട്ടുണ്ട്.
http://library.islamweb.net/newlibrary/display_book.php?idfrom=133&idto=133&bk_no=49&ID=137
അബ്ദു റസാഖ് റഹിമഹുല്ലാഹിയുടെ മുസന്നിഫ് എന്ന കിതാബിൽ നിന്ന് :
مصنف عبد الرزاق
ഹദീസ് : 8957
أخبرنا عبد الرزاق عن ابن جريج قال : قلت لعطاء : أرأيت أحدا يقبل المقام أو يمسه ؟ فقال : أما أحد يعتبر به, فلا
ആശയ സംഗ്രഹം : ഇബ്നു ജുറൈജ് പറയുന്നു : ഞാൻ അതാഉ എന്നവരോട് ചോദിച്ചു : മഖാമു ഇബ്റാഹീമിനെ ആരെങ്കിലും ചുംബിക്കുന്നതോ തടവുന്നതോ താങ്കൾ കണ്ടിട്ടുണ്ടോ ? അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു : പരിഗണനീയരായ ആരും അങ്ങിനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.
ഹദീസ് : 8958
أخبرنا عبد الرزاق عَنِ الثَّوْرِيِّ ، عَنْ نُسَيْرِ بْنِ ذُعْلُوقٍ : أَنَّ ابْنَ الزُّبَيْرِ رَأَى النَّاسَ يَمْسَحُونَ الْمَقَامَ فَنَهَاهُمْ ، وَقَالَ : إِنَّكُمْ لَمْ تُؤْمَرُوا بِالْمَسْحِ ، إِنَّمَا أُمِرْتُمْ بِالصَّلَاةِ
( ഈ അസറിന്റെ ആശയ സംഗ്രഹം ചുവടെ ചേർത്തിട്ടുണ്ട് )
http://islamport.com/d/1/mtn/1/115/4317.html
ഇമാം മഖ്ദിസീ റഹിമഹുല്ലാഹിയുടെ
الأحاديث المختارة
എന്ന കിതാബിൽ നിന്ന് :
ضياء الدين أبو عبد الله المقدسي
(ഹിജ്റ 569 - 643)
أَخْبَرَنَا أَبُو جَعْفَرٍ مُحَمَّدُ بْنُ أَحْمَدَ وَفَاطِمَةُ بِنْتُ سَعْدِ الْخَيْرِ ، أَنَّ فَاطِمَةَ الْجُوزْدَانِيَّةَ أَخْبَرَتْهُمْ ، أَبْنَا مُحَمَّدُ بْنُ رِيذَةَ ، أَبْنَا سُلَيْمَانُ بْنُ أَحْمَدَ الطَّبَرَانِيُّ ، ثَنَا إِسْحَاقُ بْنُ إِبْرَاهِيمَ ، عَنْ عَبْدِ الرَّزَّاقِ ، عَنِ الثَّوْرِيِّ ، عَنْ نُسَيْرِ بْنِ ذُعْلُوقٍ : أَنَّ ابْنَ الزُّبَيْرِ رَأَى النَّاسَ يَمْسَحُونَ الْمَقَامَ فَنَهَاهُمْ ، وَقَالَ : إِنَّكُمْ لَمْ تُؤْمَرُوا بِالْمَسْحِ ، إِنَّمَا أُمِرْتُمْ بِالصَّلَاةِ ആശയ സംഗ്രഹം : നുസൈർ ഇബ്നു ദുഅലുഖ് പറയുന്നു : മഖാമു ഇബ്റാഹീമിനെ ജനങ്ങൾ തടവുന്നത് അബ്ദുല്ലാഹി ബ്നു സുബൈർ റദിയല്ലാഹു അന്ഹു കണ്ടപ്പോൾ അദ്ദേഹം അത് വിലക്കുകയും ഇങ്ങിനെ പ്രസ്താവിക്കുകയും ചെയ്തു: നിങ്ങൾ തടവാൻ കല്പിക്കപ്പെട്ടിട്ടില്ല.നിങ്ങളോടു (മഖാമു ഇബ്റാഹീമിനടുത്തു)നിസ്ക്കരിക്കാനാണ് കല്പിക്കപ്പെട്ടിട്ടുള്ളത്.
http://library.islamweb.com/newlibrary/display_book.php?idfrom=3273&idto=3274&bk_no=315&ID=722
ഇബ്നു ഖയ്യിം അൽ ജൗസി റഹിമഹുല്ലാഹിയുടെ
إغاثة اللهفان من مصايد الشيطان
എന്ന കിതാബിലും മഖാമു ഇബ്റാഹീം തടവുന്നത് സലഫുകൾ വെറുത്തിരുന്നതായി തെളിവ് സഹിതം രേഖപ്പെടുത്തിയിരിക്കുന്നു:
............................
ولقد أنكر السلف التمسح بحجر المقام الذى أمر الله تعالى أن يتخذ منه مصلى، كما ذكر الأزرقى فى كتاب تاريخ مكة عن قتادة فى قوله تعالى:
{وَاتَّخِذُوا مِنْ مَقَامِ إِبْراهِيمَ مُصَلى} قال: "إِنَّمَا أُمِرُوا أَنْ يُصَلُّوا عِنْدَهُ وَلَمْ يُؤَمَرُوا بِمَسْحِهِ . وَلَقَدْ تَكَلَّفَتْ هَذِهِ الْأُمَّةُ شَيْئًا مَا تَكَلَّفَتْهُ الْأُمَمُ قَبْلَهَا ، وَلَقَدْ ذُكِرَ لَنَا مَنْ رَأَى أَثَرَ عَقِبِهِ وَأَصَابِعِهِ فِيهِ فَمَا زَالَتْ هَذِهِ الْأُمَّةُ يَمْسَحُونَهُ حَتَّى اخْلَوْلَقَ
http://shamela.ws/browse.php/book-11688/page-216
സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്
*അൽ കിതാബ് ഗ്രൂപ്പിൽ അഡ്മിൻസ് ഉൾപ്പെടെ ആരും പോസ്റ്റ് ചെയ്യരുത്* .
ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ താഴെ ലിങ്ക് വഴി ജോയിൻ ചെയ്യുകയോ 974439 1915 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ലിങ്ക് വഴി ജോയിൻ ചെയ്യുന്നവർ പേരും സ്ഥലവും മേൽ നമ്പറിൽ അറിയിക്കുക🥦🥦🥦🥦🥦🥦🥦
നിലവിൽ A അൽ കിതാബ് ഗ്രൂപ്പിലോ B അൽ കിതാബ് ഗ്രൂപ്പിലോ അംഗങ്ങളായവർ വീണ്ടും ജോയിൻ ചെയ്യരുത്
https://chat.whatsapp.com/FsIQchGdyEwKenprxgivsZ
ഇത്രയും വായിച്ചതിനു അല്ലാഹു താങ്കൾക്കു നന്മ പ്രതിഫലം നൽകട്ടേ... ഇത് ഒന്ന് ഷെയർ ചെയ്യുക കൂടി ചെയ്യൂ ... കൂടാതെ ഇത് പ്രകാരം പ്രവർത്തിക്കാൻ മറക്കരുതേ
പഠിക്കുക പ്രവർത്തിക്കുക പ്രചരിപ്പിക്കുക
*Abbas Parambadan*
السلام عليكم
No comments:
Post a Comment