Monday, 13 February 2017

തല മുടി മുണ്ഡനം ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധി എന്ത് ?

അൽ കിതാബ് പഠന പരമ്പര 239
13.02.2017

അൽ കിതാബ് ചോദ്യോത്തര പരമ്പര 11

ചോദ്യം : തല മുടി മുണ്ഡനം ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധി എന്ത് ?

A.ഹജ്ജിനും ഉംറക്കും തല മുണ്ഡനം ചെയ്യൽ നിർബന്ധമാണ്.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 048 ഫതഹ് 27 :

لَقَدْ صَدَقَ اللَّهُ رَسُولَهُ الرُّؤْيَا بِالْحَقِّ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاء اللَّهُ آمِنِينَ مُحَلِّقِينَ رُؤُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ فَعَلِمَ مَا لَمْ تَعْلَمُوا فَجَعَلَ مِن دُونِ ذَلِكَ فَتْحًا قَرِيبًا
അല്ലാഹു അവന്‍റെ ദൂതന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത്‌ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, സമാധാനചിത്തരായി കൊണ്ട്‌ തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട്‌ നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ്‌ എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത്‌ അവന്‍ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍ അതിന്ന്‌ പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു.
തഫ്സീർ ഖുർതുബിയിൽ നിന്ന് :
..........................
مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ وَالتَّحْلِيقُ وَالتَّقْصِيرُ جَمِيعًا لِلرِّجَالِ
........................
وَالْحَلْقُ أَفْضَلُ ، وَلَيْسَ لِلنِّسَاءِ إِلَّا التَّقْصِيرُ . وَقَدْ مَضَى الْقَوْلُ فِي هَذَا فِي ( الْبَقَرَةِ ) وَفِي الصَّحِيحِ أَنَّ مُعَاوِيَةَ أَخَذَ مِنْ شَعْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَلَى الْمَرْوَةِ بِمِشْقَصٍ 
............
ആശയ സംഗ്രഹം : പുരുഷന്മാർ തലമുടി മുണ്ഡനം ചെയ്യേണ്ടതാണ്. തല മുടി മുറിക്കേണ്ടതും പുരുഷന്മാരാണ്; എന്നാൽ തലമുടി മുണ്ഡനം ചെയ്യുന്നതാണ് പുരുഷന്മാർക്ക് ഉത്തമം.പുരുഷന്മാർക്ക് ഉംറാ വേളയിൽ തലമുടി മുറിക്കാമെങ്കിലും മുടി കളയലാണ് ഉത്തമം.എന്നാൽ സ്ത്രീകൾ തലമുടിമുണ്ഡനം ചെയ്യുന്നതിന് പകരം ട്രിം ചെയ്‌താൽ മതി.
............................
http://library.islamweb.net/newlibrary/display_book.php…
സ്വഹീഹു മുസ്‌ലിം
كتاب الحج
باب التَّقْصِيرِ فِي الْعُمْرَةِ
ഉംറയിൽ തലമുടി വെട്ടുന്നത് സംബന്ധിച്ച ബാബു 
وَحَدَّثَنِي مُحَمَّدُ بْنُ حَاتِمٍ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، عَنِ ابْنِ جُرَيْجٍ، حَدَّثَنِي الْحَسَنُ، بْنُ مُسْلِمٍ عَنْ طَاوُسٍ، عَنِ ابْنِ عَبَّاسٍ، أَنَّ مُعَاوِيَةَ بْنَ أَبِي سُفْيَانَ، أَخْبَرَهُ قَالَ قَصَّرْتُ عَنْ رَسُولِ اللَّهِ صلى الله عليه وسلم بِمِشْقَصٍ وَهُوَ عَلَى الْمَرْوَةِ أَوْ رَأَيْتُهُ يُقَصَّرُ عَنْهُ بِمِشْقَصٍ وَهُوَ عَلَى الْمَرْوَةِ
മുആവിയ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മർവയിൽ ആയിരിക്കുമ്പോൾ (ഉംറാ സമയത്തു)ഞാൻ ഒരു ക്ലിപ്പർ കൊണ്ട് റസൂലിന്റെ മുടി വെട്ടി.( അല്ലങ്കിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മർവയിൽ ആയിരിക്കുമ്പോൾ മുടി വെട്ടിയതായി ഞാൻ കണ്ടു എന്നാണു അദ്ദേഹം പറഞ്ഞത്.
https://sunnah.com/muslim/15/230

A-2.ഹജ്ജ് - ഉംറ വേളകളിൽ തല മുണ്ഡനത്തിനു പകരം സ്ത്രീകൾ തലമുടിയിൽ നിന്ന് അല്പം വെട്ടിയാൽ മതി.സ്ത്രീകൾ തല മുടി മുണ്ഡനം ചെയ്യുന്നത് ഏതു സാഹചര്യത്തിലും നിരോധിക്കപ്പെട്ടതാണ് എന്നതാണ് കാരണം. 

  സുനനു അബീ ദാവൂദ് 
سنن ابى داود

 كتاب المناسك / باب الحلق والتقصير  

حَدَّثَنَا مُحَمَّدُ بْنُ الْحَسَنِ الْعَتَكِيُّ، حَدَّثَنَا مُحَمَّدُ بْنُ بَكْرٍ، حَدَّثَنَا ابْنُ جُرَيْجٍ، قَالَ: بَلَغَنِي، عَنْ صَفِيَّةَ بِنْتِ شَيْبَةَ بْنِ عُثْمَانَ، قَالَتْ: أَخْبَرَتْنِي أُمُّ عُثْمَانَ بِنْتُ أَبِي سُفْيَانَ، أَنَّ ابْنَ عَبَّاسٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَيْسَ عَلَى النِّسَاءِ حَلْقٌ، إِنَّمَا عَلَى النِّسَاءِ التَّقْصِيرُ»
ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : സ്ത്രീകൾ തലമുടി മുണ്ഡനം ചെയ്യരുത് . (ഹജ്ജ് -ഉംറാ വേളകളിൽ)അവർ മുടി വെട്ടുകയാണ്വേണ്ടത് 

ഔനുൽ മഅബൂദിൽ നിന്ന് : 
عون المعبود لابى داود

(لَيْسَ عَلَى النِّسَاءِ الْحَلْقُ) 
أَيْ لَا يَجِبُ عَلَيْهِنَّ الْحَلْقُ فِي التَّحَلُّلِ إِنَّمَا عَلَى النِّسَاءِ التَّقْصِيرُ أَيْ إِنَّمَا الْوَاجِبُ عَلَيْهِنَّ التَّقْصِيرُ بِخِلَافِ الرِّجَالِ فَإِنَّهُ يَجِبُ عَلَيْهِمْ أَحَدُهُمَا وَالْحَلْقُ أَفْضَلُ كَذَا فِي الْمِرْقَاةِ وَفِي النَّيْلِ فِيهِ دَلِيلٌ عَلَى أَنَّ الْمَشْرُوعَ فِي حَقِّهِنَّ التَّقْصِيرُ وَقَدْ حَكَى الْحَافِظُ الْإِجْمَاعَ عَلَى ذَلِكَ
قَالَ جُمْهُورُ الشَّافِعِيَّةِ فَإِنْ حَلَقَتْ أَجْزَأَهَا
قَالَ الْقَاضِي أَبُو الطَّيِّبِ وَالْقَاضِي حُسَيْنٌ لَا يَجُوزُ
وَقَدْ أَخْرَجَ التِّرْمِذِيُّ مِنْ حَدِيثِ عَلِيٍّ رَضِيَ اللَّهُ عَنْهُ نهى أن تحلق المرأة رأسها
ആശയ സംഗ്രഹം : ഹജ്ജ് - ഉംറ വേളകളിൽ പുരുഷന്മാർക്ക് ആണ് തല മുണ്ഡനം ചെയ്യേണ്ടത്.പുരുഷന്മാർക്ക് ഉംറയിൽ  തലമുണ്ഡനത്തിനു പകരം മുടി വെട്ടൽ മതിയാവും എങ്കിലും തലമുണ്ഡനം ആണ് ഉത്തമം.ഹജ്ജ് - ഉംറ വേളകളിൽ സ്ത്രീകൾ തല മുടിയിൽ നിന്ന് അല്പം വെട്ടിയാൽ മതി; തല മുടി  മുണ്ഡനം ചെയ്യേണ്ടതില്ല.എന്നാൽ സ്ത്രീകൾ തല മുടി മുണ്ഡനം ചെയ്‌താൽ അത് സാധുവാകും/മതിയാകും എന്നതാണ് ശാഫിഈ മദ്ഹബുകാരിൽ ഭൂരിപക്ഷത്തിന്റെയും നിലപാട്.എന്നാൽ സ്ത്രീകൾക്ക് തല മുടി മുണ്ഡനം ചെയ്യൽ വിലക്കി കൊണ്ടുള്ള ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് തല മുടി മുണ്ഡനം നുവദനീയമല്ല എന്ന നിലപാടാണ് അൽ ഖാദീ, അബൂത്വയ്യിബ്‌,ഖാദീ ഹുസൈൻ എന്നീ ശാഫിഈ മദ്ഹബുകാരായ പണ്ഡിതന്മാർ സ്വീകരിച്ചിട്ടുള്ളത്.

http://www.hadithportal.com/hadith-sharh-1984-5760&book=8

A-3.സാധാരണ ഗതിയില്‍ ബലികര്‍മം നടത്തുന്നത് ഹറമില്‍വെച്ചായിരിക്ക ല്‍ നിര്‍ബന്ധമാകുന്നു. അതിന് ശേഷമായിരിക്കണം തലമുടി എടുക്കുന്നത്.വല്ല രോഗം നിമിത്തമോ, തലയില്‍ പേന്‍ മുതലായ മറ്റു ശല്യങ്ങള്‍ നിമിത്തമോ മുന്‍കൂട്ടി മുടി കളയേണ്ടുന്ന അത്യാവശ്യം നേരിട്ടാല്‍ അതിന് വിരോധമില്ല.അതിന് പ്രതിവിധിയായി ഒരു തെണ്ടം വേണ്ടതുമുണ്ട്. നോമ്പ്, അല്ലെങ്കില്‍ ദാനധര്‍മം, അല്ലെങ്കില്‍ ഒരു ബലി കര്‍മം, ഇതാണ് തെണ്ടം.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 196 :
وَأَتِمُّواْ الْحَجَّ وَالْعُمْرَةَ لِلَّهِ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ وَلاَ تَحْلِقُواْ رُؤُوسَكُمْ حَتَّى يَبْلُغَ الْهَدْيُ مَحِلَّهُ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِ أَذًى مِّن رَّأْسِهِ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ فَإِذَا أَمِنتُمْ فَمَن تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ فَمَن لَّمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ تِلْكَ عَشَرَةٌ كَامِلَةٌ ذَلِكَ لِمَن لَّمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَامِ وَاتَّقُواْ اللَّهَ وَاعْلَمُواْ أَنَّ اللَّهَ شَدِيدُ الْعِقَابِ
നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക്‌ ( ഹജ്ജ്‌ നിര്‍വഹിക്കുന്നതിന്‌ ) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ സൌകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ബലിയര്‍പ്പിക്കേണ്ടതാണ്‌. ) ബലിമൃഗം എത്തേണ്ട സ്ഥാനത്ത്‌ എത്തുന്നത്‌ വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ ( മുടി നീക്കുന്നതിന്‌ ) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട്‌ ഹജ്ജ്‌ വരെ സുഖമെടുക്കുന്ന പക്ഷം സൌകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്‌. ) ഇനി ആര്‍ക്കെങ്കിലും അത്‌ കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ ( നാട്ടില്‍ ) തിരിച്ചെത്തിയിട്ട്‌ ഏഴു ദിവസവും ചേര്‍ത്ത്‌ ആകെ പത്ത്‌ ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.
http://quranmalayalam.com/quran/malar/02.htm

സ്വഹീഹുൽ ബുഖാരി 
صحيح البخاري
محمد بن إسماعيل البخاري الجعفي

 حَدَّثَنَا آدَمُ حَدَّثَنَا شُعْبَةُ عَنْ عَبْدِ الرَّحْمَنِ بْنِ الْأَصْبَهَانِيِّ قَالَ سَمِعْتُ عَبْدَ اللَّهِ بْنَ مَعْقِلٍ قَالَ قَعَدْتُ إِلَى كَعْبِ بْنِ عُجْرَةَ فِي هَذَا الْمَسْجِدِ يَعْنِي مَسْجِدَ الْكُوفَةِ فَسَأَلْتُهُ عَنْ فِدْيَةٌ مِنْ صِيَامٍ فَقَالَ حُمِلْتُ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالْقَمْلُ يَتَنَاثَرُ عَلَى وَجْهِي فَقَالَ مَا كُنْتُ أُرَى أَنَّ الْجَهْدَ قَدْ بَلَغَ بِكَ هَذَا أَمَا تَجِدُ شَاةً قُلْتُ لَا قَالَ صُمْ ثَلَاثَةَ أَيَّامٍ أَوْ أَطْعِمْ سِتَّةَ مَسَاكِينَ لِكُلِّ مِسْكِينٍ نِصْفُ صَاعٍ مِنْ طَعَامٍ وَاحْلِقْ رَأْسَكَ فَنَزَلَتْ فِيَّ خَاصَّةً وَهْيَ لَكُمْ عَامَّةً
ആശയ സംഗ്രഹം : കഅ്ബുബ്‌നു ഉജ്‌റഃ ( كَعْب بِنُ عُجْرة )യോട് അബ്ദുല്ലാഹി ബ്നു മഅകൽ കൂഫയിലെ പള്ളിയിൽ വച്ച് നേരത്തെ മുടി എടുക്കേണ്ടി വന്നാൽ അതിന്റെ തെണ്ടം/ഫിദ്‌യ എന്താണെന്ന്  ചോദിച്ചപ്പോള്‍, അദ്ദേഹം ഉത്തരം പറഞ്ഞത് ഇപ്രകാരമായിരുന്നു: എന്നെ നബിയുടെ അടുക്കലേക്ക് കൊണ്ടുപോകുകയുണ്ടായി. എന്‍റെ മുഖത്തിലൂടെ പേന്‍ ഉതിര്‍ന്ന് വീഴുന്നുണ്ടായിരുന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു: തനിക്ക് ഇത്രക് ബുദ്ധിമുട്ടുള്ളതായി ഞാന്‍ വിചാരിച്ചിരുന്നില്ല. തനിക്ക് ഒരു ആടിനെ കിട്ടുമോ? (ആടിനെ ബലികഴിക്കുവാന്‍ കഴിയുമോ?) ഞാന്‍ പറഞ്ഞു: ഇല്ല. തിരുമേനി: എന്നാല്‍, താന്‍ മൂന്ന് ദിവസം നോമ്പ് നോല്‍ക്കുക. അല്ലെങ്കില്‍ ആറ് സാധുക്കള്‍ക്ക് അര 'സ്വാഉ്' വീതം ഭക്ഷണം നല്‍കുക. മുടി കളഞ്ഞേക്കുകയും ചെയ്യുക. ഈ വിധി (ഈ മൂന്നില്‍ ഒന്ന് ചെയ്യണമെന്ന വിധി) എന്‍റെ പ്രത്യേക വിഷയത്തിലാണുണ്ടായതെങ്കിലും അത് നിങ്ങള്‍ക്കെല്ലാം പൊതുവെയുള്ള വിധിയാ കുന്നു.

B-1.കുട്ടി പ്രസവിക്കപ്പെട്ടാൽ ഏഴാം ദിവസം മുടി കളയൽ  സുന്നത്താണ്.

സുനനു തിർമുദി
كتاب الأضاحي عن رسول الله صلى الله عليه وسلم
 باب العقيقة بشاة
ആടിനെ അഖീഖത് അറുക്കൽ സംബന്ധിച്ച ബാബു 
حَدَّثَنَا مُحَمَّدُ بْنُ يَحْيَى الْقُطَعِيُّ حَدَّثَنَا عَبْدُ الْأَعْلَى بْنُ عَبْدِ الْأَعْلَى عَنْ مُحَمَّدِ بْنِ إِسْحَقَ عَنْ عَبْدِ اللَّهِ بْنِ أَبِي بَكْرٍ عَنْ مُحَمَّدِ بْنِ عَلِيِّ بْنِ الْحُسَيْنِ عَنْ عَلِيِّ بْنِ أَبِي طَالِبٍ قَالَ عَقَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الْحَسَنِ بِشَاةٍ وَقَالَ يَا فَاطِمَةُ احْلِقِي رَأْسَهُ وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً قَالَ فَوَزَنَتْهُ فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ وَإِسْنَادُهُ لَيْسَ بِمُتَّصِلٍ وَأَبُو جَعْفَرٍ مُحَمَّدُ بْنُ عَلِيِّ بْنِ الْحُسَيْنِ لَمْ يُدْرِكْ عَلِيَّ بْنَ أَبِي طَالِبٍ
ആശയ സംഗ്രഹം : അലിയ്യു ബ്നു അബീ താലിബ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹസന് വേണ്ടി ആടിനെ അഖീഖത്ത് അറുക്കുകയും ഫാത്തിമയോട് ( റദിയല്ലാഹു അന്ഹാ) ഇങ്ങനെ  പറയുകയും ചെയ്തു : ഓ , ഫാത്തിമാ.... അവന്റെ തല മുണ്ഡനം ചെയ്യുകയും അവന്റെ മുടിയുടെ തൂക്കം കണക്കാക്കി അത്രയും വെള്ളി ദാനം ചെയ്യുകയും ചെയ്യുക. അവർ ( ഫാത്തിമ ബീവി) അത് തൂക്കി, അത് ഒരു ദിർഹമോളം തൂക്കം ഉണ്ടായിരുന്നു.
( കുറിപ്പ് : അലി റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ ഹുസൈൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ അലി എന്നവരുടെ പുത്രൻ അബൂ ജഅഫർ അൽ ബാഖിർ മുഹമ്മദ് എന്നവരാണ് ഈ ഹദീസിലെ ഒരു റിപ്പോർട്ടർ.അദ്ദേഹം അലി റദിയല്ലാഹു അൻഹുവിനെ കണ്ടിട്ടില്ല.അലി റദിയല്ലാഹു അന്ഹു ഈ ഹദീസ് പറഞ്ഞു എന്നാണു അദ്ദേഹം പറഞ്ഞിട്ടുള്ളത് .അതായത് അദ്ദേഹത്തോട് ഈ ഹദീസ് പറഞ്ഞത് അലി റദിയല്ലാഹു അന്ഹു നേരിട്ട് അല്ല.എന്നാൽ അദ്ദേഹം അവലംബാർഹനും വിശ്വസ്തനും ആണ്. കൂടാതെ ഈ ഹദീസ് നിരവധി വഴികളിൽ വന്നിട്ടുണ്ട്. അതിനാൽ അബൂ ജഅഫർ അൽ ബാഖിർ മുഹമ്മദ് എന്നവർ  അലി റദിയല്ലാഹു അൻഹുവിനെ കണ്ടിട്ടില്ല എങ്കിലും ഈ ഹദീസിനെ ഇമാം തിർമുദി ഹസൻ ആയി പരിഗണിച്ചിരിക്കുന്നു. വിശദ വിവരം തുഹ്ഫത്തുൽ അഹ്‌വദിയിൽ കാണാം )
http://library.islamweb.net/newlibrary/display_book.php?idfrom=2837&idto=2844&bk_no=56&ID=1049

B-2.കുട്ടിയുടെ മുണ്ഡനം ചെയ്യുന്നത് അഖീഖ അറുത്ത ശേഷം ആവലാണ് സുന്നത്തു. 
ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബ് കാണുക :
المجموع شرح المهذب
يحيى بن شرف النووي

 باب العقيقة
تلطيخ رأس المولود بدم العقيقة

...........................
 وَيُسْتَحَبُّ أَنْ يَأْكُلَ مِنْهَا وَيُهْدِيَ وَيَتَصَدَّقَ لِحَدِيثِ عَائِشَةَ ، وَلِأَنَّهُ إرَاقَةُ دَمٍ مُسْتَحَبٍّ فَكَانَ حُكْمُهَا مَا ذَكَرْنَاهُ كَالْأُضْحِيَّةِ . وَالسُّنَّةُ أَنْ يَكُونَ ذَلِكَ فِي الْيَوْمِ السَّابِعِ ، لِمَا رَوَتْ عَائِشَةُ رَضِيَ اللَّهُ عَنْهَا قَالَتْ { عَقَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الْحَسَنِ وَالْحُسَيْنِ عَلَيْهِمَا السَّلَامُ يَوْمَ السَّابِعِ وَسَمَّاهُمَا وَأَمَرَ أَنْ يُمَاطَ عَنْ رُءُوسِهِمَا الْأَذَى } فَإِنْ قَدَّمَهُ عَلَى الْيَوْمِ السَّابِعِ أَوْ أَخَّرَهُ أَجْزَأَهُ ; لِأَنَّهُ فَعَلَ ذَلِكَ بَعْدَ وُجُودِ السَّبَبِ . وَالْمُسْتَحَبُّ أَنْ يَحْلِقَ شَعْرَهُ بَعْدَ الذَّبْحِ لِحَدِيثِ عَائِشَةَ ، وَيُكْرَهُ أَنْ يَتْرُكَ عَلَى بَعْضِ رَأْسِهِ الشَّعْرَ لِمَا رَوَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ { نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الْقَزَعِ فِي الرَّأْسِ } 
 ...........................
_______________
ആശയ സംഗ്രഹം : അഖീഖത്തിൽ നിന്ന് ഭക്ഷിക്കലും ഹദ്‌യ ചെയ്യലും സദഖ ചെയ്യലും സുന്നത്താണ്.ആഇശ ബീവിയുടെ ഹദീസ് ആണ് തെളിവ്;ഇത് സുന്നത്തായ രക്തം വീഴ്ത്തൽ ആണ് എന്നതിനാലും . ഉദ്ഹിയ്യത്‌ പോലെ തന്നെയാണ് ഇതിന്റെ വിധികൾ.കുട്ടി ജനിച്ചു ഏഴാം ദിവസം അഖീഖത് അറക്കൽ സുന്നത്തുള്ളത്.ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹസൻ, ഹുസൈൻ അലൈഹിമസ്സലാം ജനിച്ചു ഏഴാം ദിവസം   അഖീഖ അറുക്കുകയും അവർക്കു രണ്ടു പേർക്കും പേരിടുകയും അവരുടെ തലകളിൽ നിന്ന് ബുദ്ധിമുട്ടുകൾ നീക്കാൻ കൽപ്പിക്കുകയും ചെയ്തു.
                        ഇനി ഏഴാം ദിവസത്തിന് മുമ്പോ പിമ്പോ അഖീഖ അറുത്താലും സാധുവാകുന്നതാണ്.കുട്ടിയുടെ തല  മുണ്ഡനം ചെയ്യുന്നത് അഖീഖ അറുത്ത ശേഷം ആവലാണ് സുന്നത്തു.ഭാഗികമായി തല മുണ്ഡനം ചെയ്തു കുറച്ചു മുടി അവശേഷിപ്പിക്കൽ അനുവദനീയമല്ല(ഇങ്ങിനെ ചെയ്യൽ വലിയവർക്കും പാടില്ല-ഖസഉ എന്നാണു ഇതിനു പേര്). റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഖസഉ നിരോധിച്ചിട്ടുണ്ട് എന്ന് ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഹദീസ് ഉണ്ട്.
http://library.islamweb.net/newlibrary/display_book.php?idfrom=5142&idto=5142&bk_no=14&ID=3452

B-3.കുട്ടിയുടെ തലയിൽ കുങ്കുമം പുരട്ടൽ സുന്നത്തുണ്ട്.

ശറഹുൽ മുഹദ്ദബ് കാണുക :
وَالْمُسْتَحَبُّ أَنْ يُلَطَّخَ رَأْسُهُ بِالزَّعْفَرَانِ ، وَيُكْرَهُ أَنْ يُلَطَّخَ بِدَمِ الْعَقِيقَةِ ، لِمَا رَوَتْ عَائِشَةُ رَضِيَ اللَّهُ عَنْهَا قَالَتْ { كَانُوا فِي الْجَاهِلِيَّةِ يَجْعَلُونَ قُطْنَةً فِي دَمِ الْعَقِيقَةِ وَيَجْعَلُونَهَا عَلَى رَأْسِ الْمَوْلُودِ فَأَمَرَهُمْ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَجْعَلُوا مَكَانَ الدَّمِ خَلُوقًا }
.....................
 കുട്ടിയുടെ തലയിൽ കുങ്കുമം പുരട്ടലും സുന്നത്തുണ്ട്. അഖീഖത് അറുത്തതിന്റെ രക്തം പുരട്ടുന്ന രീതി ജാഹിലിയ്യാ കാലത്തു നടമാടിയിരുന്നു.അത് പാടില്ല.ആഇശ ബീവിയുടെ ഹദീസ് ആണ് തെളിവ്.
_________________
خلوق : نوع من الطيب أعظم أجزائه من الزعفران
__________________
ഇമാം ബൈഹഖിയുടെ സുനനുൽ കുബ്റാ കാണുക : 
كتاب السنن الكبرى
أبو بكر أحمد بن الحسين بن علي البيهقي
كتاب الضحايا
جماع أبواب العقيقة
باب لا يمس الصبي بشيء من دمها

......................
عَنْ عَائِشَةَ - رَضِيَ اللَّهُ عَنْهَا - فِي حَدِيثِ الْعَقِيقَةِ قَالَتْ : وَكَانَ أَهْلُ الْجَاهِلِيَةِ يَجْعَلُونَ قُطْنَةً فِي دَمِ الْعَقِيقَةِ وَيَجْعَلُونَهُ عَلَى رَأْسِ الصَّبِيِّ ، فَأَمَرَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنْ يُجْعَلَ مَكَانَ الدَّمِ خَلُوقًا 
ആശയ സംഗ്രഹം : ജാഹിലിയ്യാ /അജ്ഞാന കാല ഘട്ടത്തിൽ അറബികൾ അഖീഖത്തു അറുത്ത രക്തം ഒരു പഞ്ഞിയിൽ പുരട്ടി അത് കൊണ്ട് കുട്ടിയുടെ തലയിൽ ലേപനം ചെയ്യുമായിരുന്നു .നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അതിനു പകരം കുങ്കുമം ചേർന്ന സുഗന്ധം കുട്ടിയുടെ തലയിൽ പുരട്ടാൻ നിർദേശിച്ചു. 
http://library.islamweb.net/newlibrary/display_book.php?idfrom=5142&idto=5142&bk_no=14&ID=3452

B- 4.കുഞ്ഞു പെൺകുഞ്ഞാണെങ്കിലും ഏഴാം ദിവസം തലമുടി കളയൽ  സുന്നത്തുണ്ട് .

ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വ കാണുക :
موطأ مالك
مالك بن أنس بن مالك

كتاب العقيقة

وَحَدَّثَنِي عَنْ مَالِك عَنْ جَعْفَرِ بْنِ مُحَمَّدٍ عَنْ أَبِيهِ أَنَّهُ قَالَ وَزَنَتْ فَاطِمَةُ بِنْتُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَعَرَ حَسَنٍ وَحُسَيْنٍ وَزَيْنَبَ وَأُمِّ كُلْثُومٍ فَتَصَدَّقَتْ بِزِنَةِ ذَلِكَ فِضَّةً
ആശയ സംഗ്രഹം : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പുത്രി ഫാത്തിമ റദിയല്ലാഹു അന്ഹാ ഹസൻ, ഹുസ്സൈൻ, സൈനബ്, ഉമ്മു കുൽസൂമ് എന്നിവരുടെ മുടി തൂക്കുകയും തൂക്കത്തിന്റെ കണക്കിന് വെള്ളി ദാനം ചെയ്യുകയും ചെയ്തു.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=7&bookhad=1083

C.  കാഫിർ മുസ്ലിമായാൽ തല മുടി മുണ്ഡനം ചെയ്യൽ സുന്നത്താണ്.

ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബ് കാണുക :
المجموع شرح المهذب
يحيى بن شرف النووي
 كتاب الطهارة
......................
يُسْتَحَبُّ لِلْكَافِرِ إذَا أَسْلَمَ أَنْ يَحْلِقَ شَعْرَ رَأْسِهِ ، نَصَّ عَلَيْهِ الشَّافِعِيُّ فِي الْأُمِّ وَالشَّيْخُ أَبُو حَامِدٍ وَالْبَنْدَنِيجِيّ وَالْقَاضِي أَبُو الطَّيِّبِ وَالْمَحَامِلِيُّ وَابْنُ الصَّبَّاغِ وَالرُّويَانِيُّ وَالشَّيْخُ نَصْرٌ وَآخَرُونَ . احْتَجُّوا لَهُ بِحَدِيثِ عُثَيْمٍ ، بِضَمِّ الْعَيْنِ الْمُهْمَلَةِ وَفَتْحِ الْمُثَلَّثَةِ ، عَنْ أَبِيهِ عَنْ جَدِّهِ أَنَّهُ جَاءَ إلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : أَسْلَمْتُ ، فَقَالَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " { أَلْقِ عَنْك شَعْرَ الْكُفْرِ يَقُولُ : احْلِقْ } ، رَوَاهُ أَبُو دَاوُد وَالْبَيْهَقِيُّ وَإِسْنَادُهُ لَيْسَ بِقَوِيٍّ ، لِأَنَّ عُثَيْمًا وَكُلَيْبًا لَيْسَا بِمَشْهُورَيْنِ وَلَا وُثِّقَا ، لَكِنَّ أَبَا دَاوُد رَوَاهُ لَمْ يُضَعِّفْهُ ، وَقَدْ قَالَ : إنَّهُ إذَا ذَكَرَ حَدِيثًا وَلَمْ يُضَعِّفْهُ فَهُوَ عِنْدَهُ صَالِحٌ ، أَيْ صَحِيحٌ أَوْ حَسَنٌ ، فَهَذَا الْحَدِيثُ عِنْدَهُ حَسَنٌ . وَيُسْتَحَبُّ أَنْ يَغْتَسِلَ بِمَاءٍ وَسِدْرٍ ، لِمَا ذَكَرْنَاهُ مِنْ حَدِيثِ قَيْسٍ . وَاَللَّهُ أَعْلَمُ 
........................
ആശയ സംഗ്രഹം : കാഫിർ മുസ്ലിമായാൽ തല മുടി മുണ്ഡനം ചെയ്യൽ സുന്നത്താണ്.ഇമാം ശാഫിഈ റഹിമഹുല്ലാഹ് കിതാബുൽ ഉമ്മിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.ശൈഖ് അബൂ ഹാമിദ്,അൽ ബന്ദനീജി,അൽ ഖാദീ, അബൂത്വയ്യിബ്‌ ,അൽ മഹാമിലീ,ഇബ്നുസ്സ്വബാഉ , റൂയാനി, ശൈഖ് നസ്ർ മുതായവരും ഇത് വ്യക്തമാക്കിയിട്ടുണ്ട്.താഴെ ചേർത്ത ഉസൈമിന്റെ ഹദീസ് ആണ് അവർ തെളിവ് പിടിച്ചിരിക്കുന്നത്.കുലൈബിന്റെ മകൻ ഉസൈം അദ്ധേഹത്തിന്റെ പിതാവിൽ നിന്നും അദ്ധേഹത്തിന്റെ പിതാവ്  അദ്ധേഹത്തിന്റെ പിതാ മഹാനിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു :അദ്ദേഹം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ചെന്ന് പറഞ്ഞു : 'ഞാൻ മുസ്ലിമായിരിക്കുന്നു'. അപ്പോൾ  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു : താങ്കൾ താങ്കളുടെ കുഫ്രിന്റെ 
 മുടി എടുത്തു കളയൂ; തലമുണ്ഡനം ചെയ്യൂ.അബൂ ദാവൂദും ബൈഹഖിയും ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ( ഇമാം നവവി തുടരുന്നു) : എന്നാൽ ഈ ഹദീസിന്റെ പരമ്പര ശക്തമല്ല.കാരണം ഇതിലെ റിപ്പോർട്ടർമാരായ ഉസൈമും കുലൈബും ശക്തരല്ല; അവർ അവലംബാർഹരല്ല( കുറിപ്പ് : ഇബ്നു ഹിബ്ബാനും ഇമാം ദഹബിയും ഉസൈം അവലംബാർഹനാണു എന്ന് പറഞ്ഞതായി 
 കാണുന്നുണ്ട്; അദ്ദേഹത്തെ പിതാമഹനിലേക്കു ചേർത്ത് ഉസൈമു ബ്നു കുലൈബ് എന്ന് പറയുന്നതാണെന്നും യഥാർത്ഥത്തിൽ ഉസൈമു ബ്നു കസീർ ബ്നു കുലൈബ് അൽ ഹദ്റമി എന്നാണു പേരെന്നും കാണുന്നു.)  എന്നിരുന്നാലും ഈ ഹദീസ് റിപ്പോർട്ട് ചെയ്ത അബൂ ദാവൂദ് ഈ ഹദീസിനെ ദുർബലമായി പരിഗണിച്ചിട്ടില്ല.അബൂ ദാവൂദ് ഒരു ഹദീസ് റിപ്പോർട്ട് ചെയ്യുകയും ദുർബലമാണെന്ന് പരാമർശിക്കാതിരിക്കുകയും ചെയ്‌താൽ അദ്ദേഹം ആ ഹദീസ് സ്വീകാര്യമായി കണക്കാക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്.അതായത് അദ്ദേഹം അത് സ്വഹീഹോ ഹസനോ ആയി പരിഗണിക്കുന്നു എന്നർത്ഥം.അപ്പോൾ അദ്ദേഹം ഈ ഹദീസ് ഹസൻ ആയി പരിഗണിച്ചു എന്ന് മനസ്സിലാക്കാം.ഖൈസ് ബ്നു ആസ്വിമിന്റെ റിപ്പോർട്ടിൽ അദ്ദേഹം മുസ്ലിമായപ്പോൾ തല മുണ്ഡനം ചെയ്യാനും താളിയും വെള്ളവും ഉപയോഗിച്ച് കുളിക്കാനും തിരു നബി നിർദേശിച്ചതിനാൽ  താളിയും വെള്ളവും ഉപയോഗിച്ച് കുളിക്കൽ കൂടി സുന്നത്താണ് എന്ന് മനസ്സിലാക്കാം.(കൂടാതെ  വസ്ത്രവും കഴുകൽ സുന്നത്താണെന്ന് പണ്ഡിതന്മാർ പറഞ്ഞതായി സുനനു തിർമുദിയിൽ കാണാം)

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=2&bookhad=605

http://library.islamweb.net/newlibrary/display_book.php?ID=507&startno=0&start=0&idfrom=832&idto=832&bookid=14&Hashiya=2

D. ദുരന്തങ്ങളിലും ബന്ധുക്കളുടെ മരണത്തിലും ദുഖിച്ചു കൊണ്ട് തലമുടി മുണ്ഡനം ചെയ്യൽ നിഷിദ്ധമാണ്.

സ്വഹീഹുൽ ബുഖാരി 
صحيح البخاري / 23 - كتاب الجنائز / باب ما ينهى من الحلق عند المصيبة / حديث رقم 1296 

وَقَالَ الْحَكَمُ بْنُ مُوسَى حَدَّثَنَا يَحْيَى بْنُ حَمْزَةَ، عَنْ عَبْدِ الرَّحْمَنِ بْنِ جَابِرٍ، أَنَّ الْقَاسِمَ بْنَ مُخَيْمِرَةَ، حَدَّثَهُ قَالَ حَدَّثَنِي أَبُو بُرْدَةَ بْنُ أَبِي مُوسَى ـ رضى الله عنه ـ قَالَ وَجِعَ أَبُو مُوسَى وَجَعًا فَغُشِيَ عَلَيْهِ، وَرَأْسُهُ فِي حَجْرِ امْرَأَةٍ مِنْ أَهْلِهِ، فَلَمْ يَسْتَطِعْ أَنْ يَرُدَّ عَلَيْهَا شَيْئًا، فَلَمَّا أَفَاقَ قَالَ أَنَا بَرِيءٌ مِمَّنْ بَرِئَ مِنْهُ رَسُولُ اللَّهِ صلى الله عليه وسلم، إِنَّ رَسُولَ اللَّهِ صلى الله عليه وسلم بَرِئَ مِنَ الصَّالِقَةِ وَالْحَالِقَةِ وَالشَّاقَّةِ
ആശയ സംഗ്രഹം : അബൂ മൂസൽ അശ്അരി റദിയല്ലാഹു അന്ഹുവിന്റെ മകൻ അബൂ ബുർദാ റിപ്പോർട്ട് ചെയ്യുന്നു  : അബൂ മൂസക്കു രോഗം കഠിനമാവുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. അദ്ദേഹം അദ്ധേഹത്തിന്റെ പത്നിയുടെ( أم عبد الله صفية بنت دمون) മടിയിൽ തല വച്ച് കിടക്കുകയായിരുന്നു.അവരോടു ഒന്നും സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.അങ്ങിനെയിരിക്കെ അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി ഉണർന്നു.അപ്പോൾ അദ്ദേഹം പറഞ്ഞു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ആരിൽ നിന്ന് ഒഴിവാണോ അവരിൽ നിന്ന് ഞാനും ഒഴിവാണ്. ഒരു ദുരന്തമോ മരണമോ സംഭവിക്കുമ്പോൾ ആർത്തട്ടഹസിച്ചു കരയുകയോ തലമുണ്ഡനം ചെയ്യുകയോ വസ്ത്രങ്ങൾ പിച്ചിച്ചീന്തുകയോ ചെയ്യുന്ന സ്ത്രീയിൽ നിന്നും ഞാൻ ഒഴിവാണ്.( ഇവിടെ സ്ത്രീ എന്ന് പ്രത്യേകം പരാമർശിച്ചത് സ്ത്രീകളാണ് ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി അങ്ങിനെ ചെയ്യാറുള്ളത് എന്നത് കൊണ്ടാണ്. എന്നാൽ നിരോധനം പൊതുവായുള്ളതാണ്.)

http://hadithportal.com/hadith-sharh-1296-31717&book=1

ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹിയുടെ സവാജിർ എന്ന കിതാബിൽ നിന്ന്  : 
الزواجر عن اقتراف الكبائر
 أحمد بن محمد بن علي بن حجر الهيتمي
.........................
فَيَحْرُمُ النَّدْبُ - وَهُوَ تَعْدِيدُ مَحَاسِنِ الْمَيِّتِ كَوَا جَبَلَاهُ -، وَالنَّوْحُ - وَهُوَ رَفْعُ الصَّوْتِ بِالنَّدْبِ وَمِثْلُهُ إفْرَاطُ رَفْعِهِ بِالْبُكَاءِ، وَإِنْ لَمْ يَقْتَرِنْ بِنَدْبٍ وَلَا نَوْحٍ - وَضَرْبُ نَحْوِ الْخَدِّ، وَشَقُّ نَحْوِ الْجَيْبِ، وَنَشْرُ الشَّعَرِ، وَحَلْقُهُ، وَنَتْفُهُ، وَتَسْوِيدُ الْوَجْهِ، وَإِلْقَاءُ الرَّمَادِ عَلَى الرَّأْسِ، وَالدُّعَاءُ بِالْوَيْلِ وَالثُّبُورِ: أَيْ الْهَلَاكِ، وَكُلُّ شَيْءٍ فِيهِ تَغْيِيرٌ لِلزِّيِّ كَلُبْسِ مَا لَا يُعْتَادُ لُبْسُهُ أَصْلًا أَوْ عَلَى تِلْكَ الصِّفَةِ وَكَتَرْكِ شَيْءٍ مِنْ لِبَاسِهِ وَالْخُرُوجِ بِدُونِهِ عَلَى خِلَافِ الْعَادَةِ، وَقَدْ اُبْتُلِيَ كَثِيرٌ مِنْ النَّاسِ بِتَغْيِيرِ الزِّيِّ مَعَ مَا تَقَرَّرَ مِنْ حُرْمَتِهِ بَلْ كَوْنِهِ كَبِيرَةً وَفِسْقًا قِيَاسًا عَلَى تِلْكَ الْمَذْكُورَاتِ وَإِنْ كَانَتْ أَفْحَشَ مِنْهُ، لِأَنَّهُمْ عَلَّلُوهَا بِمَا يَعُمُّ الْكُلَّ وَهُوَ أَنَّ ذَلِكَ يُشْعِرُ إشْعَارًا ظَاهِرًا بِالسَّخَطِ وَعَدَمِ الرِّضَا بِالْقَضَاءِ
..................
ആശയ സംഗ്രഹം : ഒരാൾ മരിച്ചാൽ മയ്യിത്തിന്റെ ഗുണഗണങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു വിലപിക്കൽ,ആർത്തട്ടഹസിക്കൽ, കവിളത്തു അടിക്കൽ, മാറത്തടിക്കലും മാറിലെ വസ്ത്രം കീറലും , മുടി പാറിപ്പിക്കൽ,മുടി വടിക്കലും മുടി കളയലും,മുഖം കറുപ്പിക്കൽ , തലയിൽ വെണ്ണീറ് വാരിയിടൽ,നശിക്കാൻ വേണ്ടി പ്രാർത്ഥിക്കൽ ഇതെല്ലാം നന്മക്കു വിരുദ്ധമായ കാര്യങ്ങളും ഹറാമുമാണ്.ഒരാളുടെ മരണ കാരണമായി , സാധാരണ പതിവില്ലാത്ത വസ്ത്രം ധരിക്കൽ,സാധാരണ ധരിക്കുന്ന ഏതെങ്കിലും ഒരു വസ്ത്രം ഒഴിവാക്കൽ ,സാധാരണ ധരിക്കുന്ന വസ്ത്രം ഇല്ലാതെ പുറത്തിറങ്ങൽ എന്നിവയെല്ലാം മോശമായ കാര്യങ്ങളാണ്.ഇതെല്ലാം ആ മരണം സംഭവിക്കുക എന്ന അല്ലാഹുവിനെ ഖദാ / വിധിയിൽ തൃപ്തിക്കേട്‌ കാണിക്കലും  കോപം വെളിവാക്കലും ആണ്.
...............
http://shamela.ws/browse.php/book-21629#page-261

ഒരു കാരണവും ഇല്ലാതെ തല മുടി മുണ്ഡനം ചെയ്യൽ അനുവദനീയമാണോ ?
ഒരു കാരണവും ഇല്ലാതെ തല മുടി മുണ്ഡനം ചെയ്യൽ അനുവദനീയമാണെന്നും കറാഹത്താണെന്നും ഉള്ള രണ്ടു അഭിപ്രായങ്ങൾ ഉലമാക്കൾക്കിടയിൽ ഉണ്ട്.തല മുടി മുണ്ഡനം ചെയ്യൽ ബിദഈ കക്ഷികളായ ഖവാരിജുകളുടെ അടയാളമാണെന്നു ഹദീസിൽ വന്നിട്ടുള്ളതിനാലാണ് ചില പണ്ഡിതന്മാർ വെറുതെ തല മുടി മുണ്ഡനം ചെയ്യൽ കറാഹത്താണെന്നു അഭിപ്രായപ്പെട്ടിട്ടുള്ളത്.എന്നാൽ ഖവാരിജുകളുടെ അടയാളമാണെന്നു കരുതി അത് അനുവദനീയം അല്ലാത്ത കാര്യം ആവണമെന്നില്ലെന്നും  ചില സ്വഹീഹായ ഹദീസുകളിലെ സൂചന അനുസരിച്ചു അത് അനുവദനീയമാണ് എന്നതുമാണ്  മറുവാദം.

സുനനുന്നസാഇയിലെ ഇമാം സുയൂതി റഹിമഹുല്ലാഹ് എഴുതിയ ശറഹിൽ നിന്ന് :
________________---
شرح السيوطي لسنن النسائي
............................
 قَالَ النَّوَوِيُّ : 
.....................
 قَالَ : وَاسْتَدَلَّ بِهِ بَعْضُهُمْ عَلَى كَرَاهَتِهِ ، وَلَا دَلَالَةَ فِيهِ ، وَإِنَّمَا هُوَ عَلَامَةٌ لَهُمْ ، وَالْعَلَامَةُ قَدْ تَكُونُ بِحَرَامٍ ، وَقَدْ تَكُونُ بِمُبَاحٍ ، كَمَا قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : آيَتُهُمْ رَجُلٌ أَسْوَدُ ، إِحْدَى عَضُدَيْهِ مِثْلُ ثَدْيِ الْمَرْأَةِ وَمَعْلُومٌ أَنَّ هَذَا لَيْسَ بِحَرَامٍ . قَالَ : وَقَدْ ثَبَتَ فِي سُنَنِ أَبِي دَاوُدَ بِإِسْنَادٍ عَلَى شَرْطِ الْبُخَارِيِّ وَمُسْلِمٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى صَبِيًّا قَدْ حُلِقَ بَعْضُ رَأْسِهِ ، فَقَالَ : احْلِقُوهُ كُلَّهُ أَوِ اتْرُكُوهُ كُلَّهُ وَهَذَا صَرِيحٌ فِي إِبَاحَةِ حَلْقِ الرَّأْسِ لَا يَحْتَمِلُ تَأْوِيلًا . قَالَ أَصْحَابُنَا : حَلْقُ الرَّأْسِ جَائِزٌ بِكُلِّ حَالٍ ، لَكِنْ إِنْ شَقَّ عَلَيْهِ تَعَهُّدُهُ بِالدَّهْنِ وَالتَّسْرِيحِ اسْتُحِبَّ حَلْقُهُ ، وَإِنْ لَمْ يَشُقَّ اسْتُحِبَّ تَرْكُهُ . وَقَالَ الْقُرْطُبِيُّ : قَوْلُهُ : سِيمَاهُمُ التَّحْلِيقُ ، أَيْ : جَعَلُوا ذَلِكَ عَلَامَةً لَهُمْ عَلَى رَفْضِهِمْ زِينَةَ الدُّنْيَا ، وَشِعَارًا لِيُعْرَفُوا بِهِ ، وَهَذَا مِنْهُمْ جَهْلٌ بِمَا يُزْهَدُ وَمَا لَا يُزْهَدُ فِيهِ ، وَابْتِدَاعٌ مِنْهُمْ فِي دِينِ اللَّهِ شَيْئًا كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالْخُلَفَاءُ الرَّاشِدُونَ وَأَتْبَاعُهُمْ عَلَى خِلَافِهِ 
ആശയ സംഗ്രഹം : തല മുടി മുണ്ഡനം ചെയ്യൽ ബിദഈ കക്ഷികളായ ഖവാരിജുകളുടെ അടയാളമാണെന്നു ഹദീസിൽ വന്നിട്ടുള്ളതിനാൽ തലമുടി മുണ്ഡനം ചെയ്യൽ കറാഹത്താണ് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.എന്നാൽ അതിനു ഒരു തെളിവുമില്ല. കാരണം ഖവാരിജുകളുടെ അടയാളമാണ്  തല മുടി  മുണ്ഡനം ചെയ്യൽ എന്ന് പറഞ്ഞാൽ അത് ഹറാം ആകണമെന്നില്ല; അനുവദനീയമായ കാര്യവും അടയാളം ആവാമല്ലോ.' അവരിൽ ഒരു കറുത്ത മനുഷ്യൻ ഉണ്ടാവും , അയാളുടെ കൈ (അപ്പർ ആം) സ്ത്രീയുടെ മുല പോലെയായിരിക്കും ' എന്ന് ഹദീസിൽ പറയുന്നുണ്ടല്ലോ.അങ്ങിനെ ഒരു ലക്ഷണം ഉണ്ടാവൽ ഹറാം അല്ലല്ലോ.കൂടാതെ താഴെ ചേർത്ത ഹദീസ്  തലമുടി മുണ്ഡനം ചെയ്യൽ അനുവദനീയമാണ് എന്നതിന് വ്യക്തമായ തെളിവാണ്.ഭാഗികമായി തലമുടി മുണ്ഡനം ചെയ്യപ്പെട്ട ഒരു കുട്ടിയെ കണ്ടപ്പോൾ റസൂലുല്ലാഹ് ' നിങ്ങൾ അവനെ പൂർണ്ണമായും മുടി മുണ്ഡനം ചെയ്യുക; അല്ലെങ്കിൽ തീരെ മുണ്ഡനം ചെയ്യാതിരിക്കുക' എന്ന് പറഞ്ഞു (അബൂ ദാവൂദ്).തലമുടി മുണ്ഡനം ചെയ്യൽ അനുവദനീയമാണെന്ന് ശാഫിഈ മദ്ഹബുകാർ പറഞ്ഞിരിക്കുന്നു.എന്നാൽ എണ്ണ പുരട്ടലും മുടി ചീകലും ബുദ്ധിമുട്ടാവുമെങ്കിൽ തലമുടി മുണ്ഡനം ചെയ്യൽ സുന്നത്തും അല്ലെങ്കിൽ തലമുടി മുണ്ഡനം ചെയ്യാതിരിക്കൽ സുന്നത്തുമാണ്.
ഇമാം ഖുർതുബി പറയുന്നു : തങ്ങൾ ദുനിയാവിന്റെ അലങ്കാരം ഉപേക്ഷിക്കുന്നവരാണെന്നും തങ്ങൾ പ്രത്യേകം അറിയപ്പെടണമെന്നും ഉള്ള ഒരു നിലപാടിലാണ് ഖവാരിജുകൾ  തലമുടി മുണ്ഡനം ചെയ്യൽ അവരുടെ ഒരു സ്വഭാവം ആക്കിയത്.എന്നാൽ എന്താണ് സുഹ്ദ് / ഭൗതിക വിരക്തി എന്നതിൽ അവർക്കുള്ള അജ്ഞതയാണ് അത് വെളിവാക്കുന്നത് .അല്ലാഹുവിന്റെ ദീനിൽ അവർ കൊണ്ട് വന്ന ഒരു ബിദ്‌അത്തു ആണ് ഈ ധാരണയിൽ അവർ തലമുടി മുണ്ഡനം ചെയ്തിരുന്ന ആ പ്രവർത്തി . 

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=57&ID=4945

ഇമാം ഇബ്നു ഖയ്യിം അൽ ജൗസി റഹിമഹുല്ലാഹിയുടെ സാദുൽ മആദ് എന്ന കിതാബിലെ ഒരു ഇബാറത്തു ഉദ്ധരിച്ചു 
 കൊണ്ട് ഈ ചർച്ച ഇവിടെ സംഗ്രഹിക്കുന്നു:
زاد المعاد
الإمام شمس الدين أبي عبد الله ابن القيم الجوزية
.......................
وَحَلْقُ الرَّأْسِ ثَلَاثَةُ أَنْوَاعٍ 

أَحَدُهَا : نُسُكٌ وَقُرْبَةٌ  

وَالثَّانِي : بِدْعَةٌ وَشِرْكٌ  

وَالثَّالِثُ : حَاجَةٌ وَدَوَاءٌ فَالْأَوَّلُ الْحَلْقُ فِي أَحَدِ النُّسُكَيْنِ الْحَجِّ أَوِ الْعُمْرَةِ 

وَالثَّانِي : حَلْقُ الرَّأْسِ لِغَيْرِ اللَّهِ سُبْحَانَهُ كَمَا يَحْلِقُهَا الْمُرِيدُونَ لِشُيُوخِهِمْ فَيَقُولُ أَحَدُهُمْ : أَنَا حَلَقْتُ رَأْسِي لِفُلَانٍ وَأَنْتَ حَلَقْتَهُ لِفُلَانٍ ، وَهَذَا بِمَنْزِلَةِ أَنْ يَقُولَ : سَجَدْتُ لِفُلَانٍ ، فَإِنَّ حَلْقَ الرَّأْسِ خُضُوعٌ وَعُبُودِيَّةٌ وَذُلٌّ ، وَلِهَذَا كَانَ مِنْ تَمَامِ الْحَجِّ ، حَتَّى إِنَّهُ عِنْدَ الشَّافِعِيِّ رُكْنٌ مِنْ أَرْكَانِهِ لَا يَتِمُّ إِلَّا بِهِ ، فَإِنَّهُ وَضْعُ النَّوَاصِي بَيْنَ يَدَيْ رَبِّهَا خُضُوعًا لِعَظَمَتِهِ ، وَتَذَلُّلًا لِعِزَّتِهِ ، وَهُوَ مِنْ أَبْلَغِ أَنْوَاعِ الْعُبُودِيَّةِ ، وَلِهَذَا كَانَتِ الْعَرَبُ إِذَا أَرَادَتْ إِذْلَالَ الْأَسِيرِ مِنْهُمْ وَعِتْقَهُ حَلَقُوا رَأْسَهُ ، وَأَطْلَقُوهُ ، فَجَاءَ شُيُوخُ الضَّلَالِ ، وَالْمُزَاحِمُونَ لِلرُّبُوبِيَّةِ الَّذِينَ أَسَاسُ مَشْيَخَتِهِمْ عَلَى الشِّرَكِ وَالْبِدْعَةِ ، فَأَرَادُوا مِنْ مُرِيدِيهِمْ أَنْ يَتَعَبَّدُوا لَهُمْ ، فَزَيَّنُوا لَهُمْ حَلْقَ رُءُوسِهِمْ لَهُمْ ، كَمَا زَيَّنُوا لَهُمُ السُّجُودَ لَهُمْ ، وَسَمَّوْهُ بِغَيْرِ اسْمِهِ ، وَقَالُوا : هُوَ وَضْعُ الرَّأْسِ بَيْنَ يَدَيِ الشَّيْخِ ، وَلَعَمْرُ اللَّهِ إِنَّ السُّجُودَ لِلَّهِ هُوَ وَضْعُ الرَّأْسِ بَيْنَ يَدَيْهِ سُبْحَانَهُ ، وَزَيَّنُوا لَهُمْ أَنْ يَنْذُرُوا لَهُمْ ، وَيَتُوبُوا لَهُمْ ، وَيَحْلِفُوا بِأَسْمَائِهِمْ ، وَهَذَا هُوَ اتِّخَاذُهُمْ أَرْبَابًا وَآلِهَةً مِنْ دُونِ اللَّهِ ، قَالَ تَعَالَى : (مَا كَانَ لِبَشَرٍ أَنْ يُؤْتِيَهُ اللَّهُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا عِبَادًا لِي مِنْ دُونِ اللَّهِ وَلَكِنْ كُونُوا رَبَّانِيِّينَ بِمَا كُنْتُمْ تُعَلِّمُونَ الْكِتَابَ وَبِمَا كُنْتُمْ تَدْرُسُونَ وَلَا يَأْمُرَكُمْ أَنْ تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًا أَيَأْمُرُكُمْ بِالْكُفْرِ بَعْدَ إِذْ أَنْتُمْ مُسْلِمُونَ ) [ آلِ عِمْرَانَ 79 - 80 ]
 ആശയ സംഗ്രഹം : തലമുടി മുണ്ഡനം ചെയ്യൽ മൂന്നു വിധമുണ്ട്.ആരാധനയുടെ ഭാഗമായുള്ളതാണ് ഒന്നാമത്തേത്.രണ്ടാമത്തേത് ബിദ്അത്തോശിർക്കോ ആയ ഇനമാണ്.മൂന്നാമത്തേത് ആവശ്യത്തിനോ ചികിത്സ എന്ന നിലയിലോ ഉള്ള തലമുടി മുണ്ഡനമാണ്.ഒന്നാമത്തെ ഇനത്തിലാണ് ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട തലമുടി മുണ്ഡനം.
രണ്ടാമത്തെ ഇനത്തിൽ പെടുന്നതാണ് അള്ളാഹു അല്ലാത്തവർക്ക് വേണ്ടി തലമുടി മുണ്ഡനം ചെയ്യൽ.ശൈഖുമാർക്കു വേണ്ടി മുരീദുമാർ തലമുടി മുണ്ഡനം ചെയ്യുന്നത് ഇത്തരത്തിൽ പെട്ടതാണ്.ഞാൻ ഇന്നയാൾക്കു വേണ്ടി തലമുടി മുണ്ഡനം ചെയ്തു , നീ  ഇന്നയാൾക്കു വേണ്ടി തലമുടി മുണ്ഡനം ചെയ്തു എന്നൊക്കെ പറയുന്നത് ' ഞാൻ ഇന്നയാൾക്കു വേണ്ടി സുജൂദ് ചെയ്തു ' എന്ന് പറയുന്നത് പോലെയാണ്.കാരണം  തലമുടി മുണ്ഡനം ചെയ്യൽ വിനയവും ആരാധനയും താഴ്മ പ്രകടിപ്പിക്കലുമാണ്.അതിനാലാണ് അത് ഹജ്ജിന്റെ പൂർത്തീകരണത്തിന് അനിവാര്യമാക്കിയിരിക്കുന്നതു.എത്രത്തോളം എന്ന് വച്ചാൽ ശാഫിഈ മദ്ഹബുകാർ തലമുടി മുണ്ഡനം ചെയ്യൽ ഹജ്ജിന്റെ റുക്നു ആയി പരിഗണിച്ചിരിക്കുന്നു. ചില വ്യാജ ശൈഖുമാർ അവരുടെ മുരീദുമാരോട് അവർക്കു വേണ്ടി തലമുടി മുണ്ഡനം ചെയ്യാൻ കൽപ്പിക്കുന്നു;അങ്ങിനെ അവരെ മുരീദുമാർ ആരാധിക്കുന്നതിനും.മുരീദുമാർ മുടി മുണ്ഡനം ചെയ്യൽ ഈ അർത്ഥത്തിൽ അവർ  ഒരു അലങ്കാരമാക്കിയിരിക്കുന്നു.മുരീദുമാർ അവർക്കു വേണ്ടി സുജൂദ് ചെയ്യുന്നത് അവർ അലങ്കാരമാക്കിയത് പോലെ. സുജൂദിനെ അവർ വേറെ പേരിട്ടു വിളിക്കും; തല മുമ്പിൽ വയ്ക്കൽ എന്ന്.അല്ലാഹുവിന്റെ മുമ്പിൽ തല വയ്ക്കൽ  തന്നെയാണല്ലോ അല്ലാഹുവിനുള്ള സുജൂദ്.അത് അല്ലാഹുവിനല്ലാതെ പാടില്ല.ഇത്തരം ശൈഖുമാർ അവർക്കു നേർച്ച അർപ്പിക്കാനും അവരോടു തൗബ ചെയ്യാനും അവരുടെ പേരുകൾ കൊണ്ട് സത്യം ചെയ്യാനും പറയുന്നു.ഇതൊക്കെ അവർ ഒരു അലങ്കാരമായി കാണുന്നു.അല്ലാഹുവിനെ കൂടാതെ റബ്ബ്കളെയും ഇലാഹുകളെയും ഉണ്ടാക്കലാണ് ഇത്.അല്ലാഹു പറയുന്നു :
സൂറ ആലു ഇമ്രാൻ 79 & 80കാണുക :
അല്ലാഹു ഒരു മനുഷ്യന്‌ വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട്‌ അദ്ദേഹം ജനങ്ങളോട്‌ നിങ്ങള്‍ അല്ലാഹുവെ വിട്ട്‌ എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന്‌ പറയുകയും ചെയ്യുക എന്നത്‌ ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച്‌ കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം ( എന്നായിരിക്കും അദ്ദേഹം പറയുന്നത്‌. )
മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന്‌ അദ്ദേഹം നിങ്ങളോട്‌ കല്‍പക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിന്‌ ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട്‌ കല്‍പിക്കുമെന്നാണോ ( നിങ്ങള്‍ കരുതുന്നത്‌? )

http://library.islamweb.net/newlibrary/display_book.php?bk_no=127&ID=&idfrom=724&idto=962&bookid=127&startno=61

അധിക വായനക്ക് :

ഫത്ഹുൽ ബാരി 

http://library.islamweb.net/newlibrary/display_book.php?idfrom=9990&idto=10005&bk_no=52&ID=3061

http://library.islamweb.net/newlibrary/display_book.php?bk_no=52&ID=4085&idfrom=13844&idto=13849&bookid=52&startno=2
നൈലുൽ ഔതാർ
نيل الأوطار
محمد بن علي الشوكاني

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=47&ID=1594
 മിർഖാത്തുൽ മഫാതീഹ് 
مرقاة المفاتيح شرح مشكاة المصابيح
علي بن سلطان محمد القاري
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=8274
തൽഖീസ് 
التلخيص الحبير
أحمد بن علي محمد الكناني (العسقلاني)
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=11&ID=1629
ഇബ്നു ഖുദ്ദാമയുടെ അൽ മുഗ്‌നീ 
المغني
موفق الدين عبد الله بن أحمد بن قدامة
http://library.islamweb.net/newlibrary/display_book.php?bk_no=15&ID=&idfrom=89&idto=99&bookid=15&startno=5
ഔനുൽ മഅബൂദ് 
عون المعبود
محمد شمس الحق العظيم آبادي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=601
ഹിൽയതുൽ ഔലിയാ 
حلية الأولياء وطبقات الأصفياء
الإمام الحافظ أبو نعيم أحمد بن عبد الله بن أحمد بن إسحاق بن موسى بن مهران الأصبهاني

Saturday, 11 February 2017

അൽ കിതാബ് ചോദ്യോത്തര പരമ്പര 10-എഴുപതിനായിരം ദിക്ർ - ലാ ഇലാഹ ഇല്ലല്ലാഹ്- ചൊല്ലി മരണപ്പെട്ടവർക്ക് ഹദ്‌യ ചെയ്‌താൽ.....




അൽ കിതാബ് ചോദ്യോത്തര പരമ്പര  പത്ത് 

ചോദ്യം :എഴുപതിനായിരം ദിക്ർ - ലാ ഇലാഹ ഇല്ലല്ലാഹ്- ചൊല്ലി മരണപ്പെട്ടവർക്ക് ഹദ്‌യ ചെയ്‌താൽ മയ്യിത്ത് നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന് ഹദീസ് ഉണ്ടോ?

ഉത്തരം : ഇങ്ങിനെ ഒരു ഹദീസ് സ്ഥിരപ്പെട്ടു വന്നതായി കാണുന്നില്ല.മരണപ്പെട്ടവർക്ക് വേണ്ടി മാലിയ്യായ  ( സാമ്പത്തികമായ ) സ്വദഖ ചെയ്‌താൽ സ്വീകരിക്കപ്പെടും എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.മരണപ്പെട്ടവർക്ക് ഖുർആൻ , ദിക്ർ എന്നിവ ഓതി ഹദ്‌യ ചെയ്‌താൽ ( ബദനിയായ സദഖ)  അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കുമോ ഇല്ലേ എന്ന കാര്യത്തിൽ സലഫുസ്സ്വാലിഹീങ്ങളായ ഇമാമുകൾക്കിടയിൽ  അഭിപ്രായ വ്യത്യാസമുണ്ട്. 70000 തഹ്‌ലീൽ ചൊല്ലുന്ന വിഷയത്തിൽ ഇബ്നുൽ അറബി എന്ന സൂഫി പണ്ഡിതന്റെ ഒരു  പരാമർശമുള്ളതായി ഫൈദുൽ ഖദീർ എന്ന ഇമാം മുനാവിയുടെ കിതാബിൽ രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഇതിന്റെ പരമ്പര രേഖപ്പെടുത്തി കാണുന്നില്ല.
فيض القدير

زين الدين محمد المدعو بعبد الرؤوف بن تاج العارفين بن علي بن زين العابدين الحدادي ثم المناوي القاهري (AH 952-1031)

قال ابن عربي: أوصيك أن تحافظ على أن تشتري نفسك من الله بعتق رقبتك من النار بأن تقول لا إله إلا الله سبعين ألف مرة فإن الله يعتق رقبتك أو رقبة من تقولها عنه بها ورد به خبر نبوي 
وأخبرني أبو العباس القسطلاني بمصر أن العارف أبا الربيع المالقي كان على مائدة وقد ذكر هذا الذكر عليها صبي صغير من أهل الكشف فلما مد يده للطعام بكى فقيل: ما شأنك قال: هذه جهنم أراها وأمي فيها فقال المالقي في نفسه: اللهم إني قد جعلت هذه التهليلة عتق أمه من النار فضحك الصبي وقال: الحمد لله الذي خرجت أمي منها وما أدري سبب خروجها قال المالقي: فظهر لي صحة الحديث قال ابن عربي: وقد عملت أنا على ذلك ورأيت بركته

ആശയ സംഗ്രഹം : ഇബ്നുൽ  അറബി(محي الدين محمد بن علي بن محمد بن عربي الحاتمي الطائي الأندلسي AH 558-638) പറയുന്നു:എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലി നിന്റെയും നീ ആര്ക്ക് വേണ്ടി ദിക്ക്ര്‍ ചൊല്ലിയോ അവരുടെയും ശരീരത്തെ നരകത്തില്‍ നിന്ന്‍ മോചിപ്പിക്കുക കാരണം നബി(സ)പറഞ്ഞിട്ടുണ്ട്.

 ഇങ്ങനെ ചെയ്യുന്ന ആളുകള്ക്ക് നരകമോചനം ഉണ്ടെന്ന്‍ റബീഉല്‍ മാലിഖിപറഞ്ഞതായി  ഖസ്ഥല്ലാനി(AH 851-923) എന്നോട്(മുനാവിയോട്) പറഞ്ഞു :നരകശിക്ഷ അനുഭവിക്കുന്ന ഒരു ഉമ്മാക്ക് വേണ്ടി എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലി ഹദ്‌യ ചെയ്തപ്പോള്‍ ആ ഉമ്മയെ അല്ലാഹു നരകമോചനം നല്കി് (ഫൈലുല്‍ ഖദീര്‍).
.........................
http://shamela.ws/browse.php/book-21660/page-8956


ഇനി ഈ വിഷയത്തിൽ ഇമാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫത്‍വ കാണുക : 

مجموع فتاوى ابن تيمية
تقي الدين ابن تيمية
(AH 661-728)
الفقه
كتاب الجنائز
 ما ينفع الميت وما لا ينفعه
مسألة هلل سبعين ألف مرة وأهداه للميت

وَسُئِلَ عَمَّنْ " هَلَّلَ سَبْعِينَ أَلْفَ مَرَّةٍ وَأَهْدَاهُ لِلْمَيِّتِ يَكُونُ بَرَاءَةً لِلْمَيِّتِ مِنْ النَّارِ " حَدِيثٌ صَحِيحٌ ؟ أَمْ لَا ؟ وَإِذَا هَلَّلَ الْإِنْسَانُ وَأَهْدَاهُ إلَى الْمَيِّتِ يَصِلُ إلَيْهِ ثَوَابُهُ أَمْ لَا ؟  

فَأَجَابَ : إذَا هَلَّلَ الْإِنْسَانُ هَكَذَا : سَبْعُونَ أَلْفًا أَوْ أَقَلَّ أَوْ أَكْثَرَ . وَأُهْدِيَتْ إلَيْهِ نَفَعَهُ اللَّهُ بِذَلِكَ وَلَيْسَ هَذَا حَدِيثًا صَحِيحًا وَلَا ضَعِيفًا . وَاَللَّهُ أَعْلَمُ 
ആശയ സംഗ്രഹം : എഴുപതിനായിരം ദിക്ർ - ലാ ഇലാഹ ഇല്ലല്ലാഹ്- ചൊല്ലി മരണപ്പെട്ടവർക്ക് ഹദ്‌യ ചെയ്‌താൽ മയ്യിത്ത് നരക ശിക്ഷയിൽ നിന്ന് രക്ഷപെടുമെന്ന ഹദീസ് സ്വഹീഹ് ആണോ അല്ലേ എന്നും അങ്ങിനെ ചെയ്‌താൽ മയ്യിത്തിനു അതിന്റെ പ്രതിഫലം കിട്ടുമോ എന്നും ഇമാം അവർകളോട് ചോദിക്കപ്പെട്ടു. അപ്പോൾ ഇമാം അവർകൾ മറുപടി പറഞ്ഞു : എഴുപത്തിനായിരമോ അതിൽ കൂടുതലോ അതിൽ കുറച്ചോ തഹ്‌ലീൽ ചൊല്ലി മയ്യിത്തിന്റെ മേൽ ഹദ്‌യ ചെയ്‌താൽ മയ്യിത്തിനു അതിന്റെ പ്രതിഫലം കിട്ടും.എന്നാൽ ഇങ്ങിനെ സ്വഹീഹോ ദുർബലമോ ആയ ഒരു ഹദീസ് ഇല്ല .അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ