*സംശയ നിവാരണം*
ما الفرق بين هدى البيان وهدى التوفيق؟بين.
ഹുദാ അൽ ബയാനും ഹുദാ അത്തൗഫീഖും തമ്മിലുള്ള വ്യത്യാസമെന്ത്❓ വിവരിക്കുക.
*മറുപടി :*
രണ്ടുതരം മാർഗ്ഗദർശനം (ഹിദായത്ത്) ഉണ്ട്.
ഹുദാ അൽ ബയാൻ അല്ലെങ്കിൽ ഹുദാ അൽ ഇർശാദ് : സത്യം വ്യക്തമായി വിശദീകരിച്ചു കൊടുക്കൽ. ഇത് എല്ലാവർക്കും ലഭിക്കുന്നു.
ഹുദാ അത്തൗഫീഖ്: നന്മ ചെയ്യാനും തഖ്‌വ പാലിക്കാനും അല്ലാഹു നൽകുന്ന അനുഗ്രഹം. ഇത് മുത്തഖീങ്ങൾക്ക് മാത്രമാണ് ലഭിക്കുന്നത്. മർക്കടമുഷ്ടിക്കാരായ സത്യനിഷേധികൾക്ക് ഇത് ലഭിക്കുന്നില്ല.
മുത്തഖീങ്ങൾക്ക് രണ്ടുതരം ഹിദായത്തും ലഭിക്കുന്നു.
ഹിദായത്തു തൗഫീഖ് നൽകാൻ അല്ലാഹുവിന് മാത്രമേ സാധിക്കൂ.
സ്വഹീഹു മുസ്ലിമിലെ
ഒരു ഹദീസ് കാണുക :
قَالَ رَسُولُ اللَّهِ ﷺ لِعَمِّهِ " قُلْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ لَكَ بِهَا يَوْمَ الْقِيَامَةِ " . قَالَ لَوْلاَ أَنْ تُعَيِّرَنِي قُرَيْشٌ يَقُولُونَ إِنَّمَا حَمَلَهُ عَلَى ذَلِكَ الْجَزَعُ لأَقْرَرْتُ بِهَا عَيْنَكَ فَأَنْزَلَ اللَّهُ { إِنَّكَ لاَ تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ}
അല്ലാഹുവിന്റെ റസൂൽ ﷺ അവിടുത്തെ പിതൃവ്യനോട് (അബൂത്വാലിബിനോട് അദ്ദേഹത്തിന് മരണം ആസനമായ സമയത്ത്) പറഞ്ഞു: " പിതൃവ്യാ, താങ്കൾ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയൂ. അന്ത്യദിനത്തിൽ താങ്കൾക്ക് അനുകൂലമായി സാക്ഷ്യം വഹിക്കാൻ അതിലൂടെ എനിക്ക് സാധിക്കും." അതിന് അബൂ ത്വാലിബ് മറുപടി പറഞ്ഞു: "ഖുറൈശികൾ എന്നെ ആക്ഷേപിക്കുകയും, 'മരണഭയവും പരിഭ്രാന്തിയുമാണ് അവനെ ഇതിന് പ്രേരിപ്പിച്ചത്' എന്ന് പറയുകയും ചെയ്യുമോ എന്ന ഭയമില്ലായിരുന്നുവെങ്കിൽ, താങ്കളുടെ കണ്ണ് കുളിർപ്പിക്കാൻ ഞാൻ അത് ചൊല്ലുമായിരുന്നു." തുടർന്ന് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു
{إنَّكَ لا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ}-القصص 28:56
"തീർച്ചയായും, നീ സ്നേഹിച്ചവരെയെല്ലാം നേർവഴിയിലാക്കാൻ നിനക്ക് സാധിക്കുകയില്ല. മറിച്ച്, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു."- ജീവിച്ചിരുന്ന കാലത്ത് നബിﷺക്ക് അവിടുത്തെ പ്രിയപ്പെട്ട പിതൃവ്യന് പോലും നൽകാൻ സാധിക്കാത്ത ഹിദായത്തു തൗഫീഖ് ആണ് ഖുത്വുബിയ്യത്തിൽ മരിച്ചു പോയ മുഹ്യിദ്ദീൻ ശൈഖിനോട് തേടുന്നത്. ചിന്തിക്കുക ! - അത് എത്ര മാത്രം കൊടിയ ശിർക്ക് ആണെന്ന് !
ഹിദായത്തു തൗഫീഖ്
അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ.
ഹിദായത്തുൽ ബയാൻ അല്ലെങ്കിൽ ഹിദായത്തുൽ ഇർശാദ് നബിമാരും അറിവുള്ളവരുമൊക്കെ നല്ല വഴി ഇന്നതാണ് എന്ന് ജനങ്ങൾക്ക് വിശദീകരിക്കുന്നതിലൂടെ ലഭിക്കുന്നതാണ്. എന്നാൽ ഹിദായത്തുൽ ബയാൻ ലഭിച്ച എല്ലാവർക്കും അത് ഉൾക്കൊള്ളാൻ തൗഫീഖ് ലഭിക്കണമെന്നില്ല. അല്ലാഹു നബിﷺയോട് പറയുന്നു :
وَإِنَّكَ لَتَهۡدِىٓ إِلَىٰ صِرَٰطٍ مُّسۡتَقِيمٍ( الشورى 42:52)
നിശ്ചയമായും താങ്കൾ നേരെയുള്ള പാതയിലേക്ക് മാർഗദർശനം നൽകുന്നു.