അൽ കിതാബ് പഠന പരമ്പര
23.09.2018
1440 മുഹറം 13
ചോദ്യം : താടി വയ്ക്കൽ നിർബന്ധമാണോ സുന്നത്താണോ ? താടി വടിയ്ക്കൽ ഹറാമാണോ കറാഹത്താണോ?
ചർച്ച ഭാഗം 1
വീഡിയോ :
https://youtu.be/8BHcUeT5d00?si=fJZLv8M-9syqvKdq
MODULE 01
ഉത്തരം : ലിഹ് യത്ത് അഥവാ താടി വയ്ക്കണമെന്ന് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നിർദ്ദേശിച്ചിട്ടുണ്ടെന്നു നിരവധി ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം.ഇക്കാര്യത്തിൽ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല എന്നാണു മനസ്സിലാകുന്നത്. എന്നാൽ തിരു നബിയുടെ ഈ നിർദ്ദേശം നിർബന്ധം എന്ന നിലയിലാണോ അതോ അഭിലഷണീയമായ ഒരു കാര്യം എന്ന നിലയിൽ മാത്രമാണോ എന്ന് മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ള സംഗതി . വിവിധ മദ്ഹബുകളുടെ നിലപാടുകൾ പരിശോധിക്കുമ്പോൾ താടി പൂർണ്ണമായും വടിയ്ക്കുന്നതു ഹറാം അഥവാ നിഷിദ്ധമാണ് എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.താടി വടിക്കൽ കറാഹത്താണ് എന്ന് ശാഫിഈ മദ്ഹബിലെ ശൈഖാനി ( ഇമാം നവവിയും ഇമാം റാഫിഈയും - റഹിമഹുമാല്ലാഹ് ) അഭിപ്രായപ്പെട്ടതായി ശാഫിഈ മദ്ഹബിലെ ഫിഖ്ഹ് ഗ്രൻഥങ്ങളിൽ കാണാമെങ്കിലും ഇമാം ശാഫിഈ റഹിമഹുല്ലാഹ് താടി വടിക്കൽ ഹറാമാണ് എന്ന് അൽ ഉമ്മിൽ നിരീക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് ശാഫിഈ മദ്ഹബുകാരനായ ഇബ്നു രിഫ്അ റഹിമഹുല്ലാഹ് താടി വടിക്കൽ കറാഹത്തു മാത്രമാണ് എന്ന അഭിപ്രായത്തെ ഖണ്ഡിച്ചതായും പ്രസ്തുത ഗ്രൻഥങ്ങളിൽ തന്നെ കാണാം.ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരായ ഇമാം ഹലീമി റഹിമഹുല്ലാഹ് ,അദ്ധേഹത്തിന്റെ ഉസ്താദ് അൽ ഖഫാൽ ശാശി റഹിമഹുല്ലാഹ് ,ഇമാം അദ്റഈ റഹിമഹുല്ലാഹ് എന്നിവരൊക്കെ താടി വടിക്കൽ ഹറാമാണ് എന്ന നിരീക്ഷണം പങ്കു വയ്ക്കുന്നു.ഫത്ഹുൽ മുഈനിലും താടി വടിക്കൽ ഹറാമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.മീശ പൂർണ്ണമായും വടിക്കാതെ ചുണ്ടുകൾ വ്യക്തമായി കാണും വിധം മീശ ട്രിം ചെയ്യുകയാണ് വേണ്ടത്.
ഈ വിഷയത്തിൽ വന്ന ഹദീസുകളും വിവിധ ഫിഖ്ഹ് കിതാബുകളിൽ നിന്നുള്ള ഉദ്ധരണികളും പരിശോധിക്കാം, ഇൻ ഷാ അല്ലാഹ്
ഹദീസുകൾ
ഹദീസ് 01
സ്വഹീഹുൽ ബുഖാരി
حَدَّثَنَا مُحَمَّدُ بْنُ مِنْهَالٍ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا عُمَرُ بْنُ مُحَمَّدِ بْنِ زَيْدٍ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " خَالِفُوا الْمُشْرِكِينَ، وَفِّرُوا اللِّحَى، وَأَحْفُوا الشَّوَارِبَ ". وَكَانَ ابْنُ عُمَرَ إِذَا حَجَّ أَوِ اعْتَمَرَ قَبَضَ عَلَى لِحْيَتِهِ، فَمَا فَضَلَ أَخَذَهُ.
ആശയ സംഗ്രഹം : ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
''നിങ്ങൾ മുശ്രികീങ്ങൾക്കു എതിരാവുക; നിങ്ങൾ താടി വളർത്തുകയും മീശ വെട്ടുകയും ചെയ്യുക''.ഇബ്നു ഉമർ റദിയല്ലാഹു അന്ഹു ഹജ്ജോ ഉംറയോ ചെയ്യുമ്പോൾ താടി കൈപ്പിടിയിൽ പിടിക്കുകയും കൈപ്പിടിയിൽ ഒതുങ്ങാത്തത്തിന്റെ ബാക്കി വരുന്ന ഭാഗം വെട്ടിക്കളയുകയും ചെയ്യുമായിരുന്നു
https://sunnah.com/bukhari/77/109
ഹദീസ് 02
സ്വഹീഹു മുസ്‌ലിം
حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا يَحْيَى يَعْنِي ابْنَ سَعِيدٍ، ح وَحَدَّثَنَا ابْنُ نُمَيْرٍ، حَدَّثَنَا أَبِي جَمِيعًا، عَنْ عُبَيْدِ اللَّهِ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " أَحْفُوا الشَّوَارِبَ وَأَعْفُوا اللِّحَى
ആശയ സംഗ്രഹം : ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: ''നിങ്ങൾ മീശ വെട്ടുകയും താടി വളരാൻ അനുവദിക്കുകയും ചെയ്യുക''
https://sunnah.com/muslim/2/67
ഹദീസ് 03
സ്വഹീഹു മുസ്‌ലിം
وَحَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا عُبَيْدُ اللَّهِ، عَنْ إِسْرَائِيلَ، عَنْ سِمَاكٍ، أَنَّهُ سَمِعَ جَابِرَ بْنَ سَمُرَةَ، يَقُولُ كَانَ رَسُولُ اللَّهِ صلى الله عليه وسلم قَدْ شَمِطَ مُقَدَّمُ رَأْسِهِ وَلِحْيَتِهِ وَكَانَ إِذَا ادَّهَنَ لَمْ يَتَبَيَّنْ وَإِذَا شَعِثَ رَأْسُهُ تَبَيَّنَ وَكَانَ كَثِيرَ شَعْرِ اللِّحْيَةِ فَقَالَ رَجُلٌ وَجْهُهُ مِثْلُ السَّيْفِ قَالَ لاَ بَلْ كَانَ مِثْلَ الشَّمْسِ وَالْقَمَرِ وَكَانَ مُسْتَدِيرًا وَرَأَيْتُ الْخَاتَمَ عِنْدَ كَتِفِهِ مِثْلَ بَيْضَةِ الْحَمَامَةِ يُشْبِهُ جَسَدَهُ
ആശയ സംഗ്രഹം : ജാബിറു ബ്നു സമുറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ തലയുടെയും താടിയുടെയും മുൻഭാഗത്ത് കുറച്ചു നര പ്രത്യക്ഷപ്പെട്ടിരുന്നു.എന്നാൽ എണ്ണ പുരട്ടുമ്പോൾ അത് വ്യക്തമായിരുന്നില്ല;അല്ലാത്തപ്പോൾ നര വ്യക്തമായിരുന്നു.നബിക്കു തിങ്ങിയ താടി ഉണ്ടായിരുന്നു. ഒരാൾ പറഞ്ഞു : നബിയുടെ മുഖം വാൾ പോലെ തിളങ്ങുന്നതായിരുന്നു.അപ്പോൾ ജാബിർ ദിയല്ലാഹു അന്ഹു പറഞ്ഞു : അല്ല നബിയുടെ മുഖം വട്ട മുഖവും സൂര്യനെയും ചന്ദ്രനെയും പോലെയും ആയിരുന്നു. നബിയുടെ തോളിൽ പ്രാവിന്റെ മുട്ടയുടെ വലിപ്പത്തിലുള്ള മുദ്ര ഞാൻ കണ്ടിട്ടുണ്ട്.അതിന്റെ നിറം നബിയുടെ ശരീരത്തിന്റെ നിറമായിരുന്നു.
https://sunnah.com/muslim/43/142
ഹദീസ് 04
സ്വഹീഹു മുസ്‌ലിം
حَدَّثَنِي أَبُو بَكْرِ بْنُ إِسْحَاقَ، أَخْبَرَنَا ابْنُ أَبِي مَرْيَمَ، أَخْبَرَنَا مُحَمَّدُ بْنُ جَعْفَرٍ، أَخْبَرَنِي الْعَلاَءُ بْنُ عَبْدِ الرَّحْمَنِ بْنِ يَعْقُوبَ، مَوْلَى الْحُرَقَةِ عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
'' നിങ്ങൾ മീശ വെട്ടുകയും താടി വളർത്തുകയും മജൂസികൾക്കു എതിരാവുകയും ചെയ്യുക ''
https://sunnah.com/muslim/2/70
(താടി വളർത്താൻ അല്ലാഹുവിന്റെ കൽപ്പനയുണ്ടെന്നു സൂചിപ്പിയ്ക്കുന്ന നിരവധി ഹദീസുകളുണ്ട്.ഇവയിൽ ചിലതു ദുർബലങ്ങളാണെങ്കിലും സ്വഹീഹായ റിപ്പോർട്ടുകളുമുണ്ട്.ചില ഹദീസുകൾ ചുവടെ 5 – 7 )
ഹദീസ് 05
ഇബ്നു സഅദിന്റെ ത്വബഖാത്തിൽ നിന്ന് :
الطبقات الكبرى لابن سعد
أَخْبَرَنَا سَعِيدُ بْنُ مَنْصُورٍ ، أَخْبَرَنَا سُفْيَانُ ، عَنْ عَبْدِ الْمَجِيدِ بْنِ سَهْلٍ ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ ، قَالَ : جَاءَ مَجُوسِيٌّ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ أَعْفَى شَارِبَهُ وَأَحْفَى لِحْيَتَهُ ، فَقَالَ : " مَنْ أَمَرَكَ بِهَذَا ؟ " ، قَالَ : رَبِّي ، قَالَ : " لَكِنَّ رَبِّي أَمَرَنِي أَنْ أُحْفِيَ شَارِبِي وَأُعْفِيَ لِحْيَتِي
ആശയ സംഗ്രഹം : ഉബൈദുല്ലാഹി ബ്നു അബ്ദില്ലാഹ് റിപ്പോർട്ട് ചെയ്യുന്നു: മീശ വളർത്തുകയും താടി വെട്ടുകയും ചെയ്ത ഒരു മജൂസി ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ വന്നു .അപ്പോൾ നബി അദ്ദേഹത്തോട് ചോദിച്ചു : 'ആരാണ് നിന്നോട് ഇത് കല്പിച്ചതു?' അയാൾ മറുപടി പറഞ്ഞു : ' എന്റെ നാഥൻ'. അപ്പോൾ നബി ഇങ്ങിനെ പ്രതിവചിച്ചു : പക്ഷെ എന്റെ നാഥൻ എന്നോട് കല്പിച്ചിട്ടുള്ളത് താടി വളർത്താനും മീശ വെട്ടാനുമാണ്.
http://library.islamweb.net/hadith/display_hbook.php?bk_no=82&hid=1269&pid=35351
ഹദീസ് 06
ഇബ്നു അബീ ശൈബയുടെ മുസന്നിഫിൽ നിന്ന് :
നബിയെ കുറിച്ച് മനസ്സിലാക്കാൻ പേർഷ്യൻ ചക്രവർത്തി കിസ്റാ തന്റെ ഗവർണറായിരുന്ന ബാദാമിന് കത്തെഴുതുകയും അദ്ദേഹം നിർദ്ദേശിച്ചത് പ്രകാരം ബാദാമ് രണ്ടു ദൂതന്മാരെ നബിയുടെ അടുത്തേക്ക് അയക്കുകയും ചെയ്തു .താടി വടിച്ചവരും മീശ ട്രിം ചെയ്യാതെ വളർത്തിയവരുമായിരുന്നു അവർ.അവരോടു നബി ചോദിച്ചു
مَا يَحْمِلُكُمَا عَلَى هَذَا ؟
ആരാണ് നിങ്ങളോടു ഇത് ചെയ്യാൻ കല്പിച്ചതു ?
അവർ മറുപടി പറഞ്ഞു
يَأْمُرُنَا بِهِ الَّذِي يَزْعُمُونَ أَنَّهُ رَبُّهُمْ،
'ഒരു ജനതയുടെ റബ്ബാണെന്നു വാദിക്കുന്നവനാണ് ( കിസ്റാ ചക്രവർത്തി ) ഞങ്ങളോട് ഇത് കല്പിച്ചതു '.
لَكِنَّا نُخَالِفُ سُنَّتَكُمْ ، نَجُزُّ هَذَا وَنُرْسِلُ هَذَا
അപ്പോൾ നബി അവരോടു പറഞ്ഞു : ' പക്ഷെ ഞങ്ങൾ നിങ്ങളുടെ സുന്നത്തിനു / ചര്യക്ക് എതിരാണ്.ഞങ്ങൾ ഇത് (താടി)വളർത്തുകയും ഇത് (മീശ)വെട്ടി ചെറുതാക്കുകയും ചെയ്യുന്നു
ഹദീസ് 07
ത്വബരിയുടെ താരീഖിൽ നിന്ന് :
താടി വടിക്കുകയും മീശ വെട്ടാതെ വളർത്തുകയും ചെയ്ത കിസ്രയുടെ ദൂതന്മാരെ നബി കാണാൻ ഇഷ്ടപ്പെട്ടില്ല. പിന്നീട് അവരെ അഭിമുഖീകരിച്ചു നബി ഇങ്ങിനെ ചോദിച്ചു :
وَيْلَكُمَا! مَنْ أَمَرَكُمَا بِهَذَا ؟
'നിങ്ങൾക്ക് രണ്ടു പേർക്കും നാശം ( ഇഷ്ടമില്ലാത്തത് കാണുമ്പോൾ അറബികളുടെ ഒരു പ്രയോഗമാണിത്).ആരാണ് നിങ്ങളോടു ഇത് കല്പിച്ചതു?'.
അവർ മറുപടി പറഞ്ഞു:
أَمَرَنَا بِهَذَا رَبُّنَا
'ഞങ്ങളുടെ നാഥൻ ( കിസ്റാ ) ആണ് ഇത് കല്പിച്ചതു'.അപ്പോൾ നബി അവരോടു പറഞ്ഞു :
لَكِنَّ رَبِّي قَدْ أَمَرَنِي بِإِعْفَاءِ لِحْيَتِي وَقَصِّ شَارِبِي
'പക്ഷെ എന്റെ നാഥൻ എന്നോട് കല്പിച്ചിട്ടുള്ളത് താടി വളർത്താനും മീശ വെട്ടാനുമാണ്'.
http://islamport.com/w/tkh/Web/336/531.htm
(കുറിപ്പ് : ഈ ഹദീസിലെ ഒരു റിപ്പോർട്ടർ ദുർബലനാണ് എന്ന് ചില മുഹദ്ദിസുകൾ
അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും സ്വഹീഹായി വന്ന സമാനമായ മറ്റു റിപ്പോർട്ടുകൾ ഈ ഹദീസിനെ ശക്തിപ്പെടുത്തുന്നു)
ഹദീസ് 08
സുനനു തിർമുദി
حَدَّثَنَا أَحْمَدُ بْنُ مَنِيعٍ، حَدَّثَنَا عَبِيدَةُ بْنُ حُمَيْدٍ، عَنْ يُوسُفَ بْنِ صُهَيْبٍ، عَنْ حَبِيبِ بْنِ يَسَارٍ، عَنْ زَيْدِ بْنِ أَرْقَمَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " مَنْ لَمْ يَأْخُذْ مِنْ شَارِبِهِ فَلَيْسَ مِنَّا " . وَفِي الْبَابِ عَنِ الْمُغِيرَةِ بْنِ شُعْبَةَ . قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ .
ആശയ സംഗ്രഹം : സൈദു ബ്നു അർഖം റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : ' മീശ ട്രിം ചെയ്യാത്തവൻ നമ്മിൽ പെട്ടവനല്ല' ഈ ഹദീസ് ഹസൻ സ്വഹീഹ് ആണെന്നു ഇമാം തിർമുദി റഹിമഹുല്ലാഹ് പ്രസ്താവിച്ചിട്ടുണ്ട്
https://sunnah.com/urn/729800
ഹദീസ് 09
സുനനു തിർമുദി
حَدَّثَنَا هَنَّادٌ حَدَّثَنَا عُمَرُ بْنُ هَارُونَ عَنْ أُسَامَةَ بْنِ زَيْدٍ عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَأْخُذُ مِنْ لِحْيَتِهِ مِنْ عَرْضِهَا وَطُولِهَا قَالَ أَبُو عِيسَى هَذَا حَدِيثٌ غَرِيبٌ
അംറ് ബ്നു ശുഅബ അദ്ദേഹത്തിന്റെ ഉപ്പയിൽ നിന്നും അദ്ദേഹം അദ്ധേഹത്തിന്റെ ഉപ്പയിൽ നിന്നും (അംറ് ബ്നു ശുഅബയുടെ ഉപ്പാപ്പ) നിന്ന് റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നബിയുടെ താടിയുടെ നീളത്തിൽ നിന്നും വീതിയിൽ നിന്നും എടുക്കുമായിരുന്നു (വെട്ടിച്ചുരുക്കുമായിരുന്നു എന്നർത്ഥം )-
കുറിപ്പ് :ഈ ഹദീസിലെ ഉമർ ബ്നു ഹാറൂൻ എന്ന റിപ്പോർട്ടർ മത്രൂക് ആയതിനാൽ ഈ ഹദീസ് ദുർബലമാണ് എന്ന് പല ഹദീസ് പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഇബ്നു ഹിബ്ബാൻ റഹിമഹുല്ലാഹ് ഹദീസിനെ സ്വഹീഹായി പരിഗണിച്ചതായി തുഹ്ഫയിൽ കാണുന്നു
https://sunnah.com/urn/729820
MODULE 02
പ്രമുഖ ഹനഫി പണ്ഡിതൻ ഇബ്നു ആബിദീൻ റഹിമഹുല്ലാഹിയുടെ (ഹിജ്‌റ 1198 - 1252 )
رد المحتار على الدر المختار
محمد أمين بن عمر (ابن عابدين)
എന്ന കിതാബിൽ നിന്ന്:
يَحْرُمُ عَلَى الرَّجُلِ قَطْعُ لِحْيَتِهِ
പുരുഷന് അവന്റെ താടി വടിയ്ക്കൽ ഹറാമാണ്
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=27&ID=7511
സുന്നത്താക്കപ്പെട്ട താടി ഒരു പിടിയിൽ ഒതുങ്ങുന്നതാണ് എന്നു പരാമർശിച്ച ശേഷം ഇബ്നു ആബിദീൻ റഹിമഹുല്ലാഹ് വ്യക്തമാക്കുന്നു :
وَأَمَّا الْأَخْذُ مِنْهَا وَهِيَ دُونَ ذَلِكَ كَمَا يَفْعَلُهُ بَعْضُ الْمَغَارِبَةِ ، وَمُخَنَّثَةُ الرِّجَالِ فَلَمْ يُبِحْهُ أَحَدٌ ا هـ
ചില പാശ്ചാത്യരും സ്ത്രീകളോട് സാദൃശ്യം പുലർത്തുന്ന ചില പുരുഷന്മാരും ചെയ്യുന്നത് പോലെ ഒരു പിടിയിൽ കുറവുള്ള താടിയിൽ നിന്ന് വല്ലതും എടുക്കൽ ( ഒരു പിടിയെക്കാൾ താടിയുടെ വലുപ്പം കുറയ്ക്കൽ) ആരും അനുവദനീയമായി കണ്ടിട്ടില്ലാത്ത കാര്യമാണ്.
http://library.islamweb.net/newlibrary/display_book.php?bk_no=27&ID=&idfrom=1558&idto=1685&bookid=27&startno=42
ഫത്ഹുൽ മുഈനിൽ നിന്ന് :
(ഹിജ്‌റ 987 - ൽ വഫാത്തായ സൈനുദ്ദീൻ മഖ്ദൂം
زين الدين أحمد بن عبد العزيز بن زين الدين بن علي بن أحمد المعبري المليباري الهندي
റഹിമഹുല്ലാഹിയുടെ ശാഫിഈ മദ്ഹബിലെ വിഖ്യാത ഫിഖ്ഹ് ഗ്രൻഥം ആണിത്)
ويحرم حلق لحية، وخضب يدي الرجل ورجليه بحناء
താടി വടിക്കുന്നതും പുരുഷന്മാരുടെ കൈകളിലും കാലുകളിലും മൈലാഞ്ചി കൊണ്ട് കളർ ഇടുന്നതും ഹറാമാണ്
താടി വടിക്കൽ ഹറാമാണ് എന്നു ഫത്ഹുൽ മുഈനിലെ ഇബാറത്തു വിശദീകരിച്ചു ഇആനത്തു താലിബീനിൽ പറയുന്നു :
إعانة الطالبين على حل ألفاظ فتح المعين
أبو بكر بن محمد شطا الدمياطي (المتوفى: بعد 1302هـ)
(قوله: ويحرم حلق لحية) المعتمد عند الغزالي وشيخ الإسلام وابن حجر في التحفة والرملي والخطيب وغيرهم: الكراهة
ഇമാം ഗസ്സാലി , ശൈഖുൽ ഇസ്‌ലാം (ഖാദീ സകരിയ്യ അൽ അൻസ്വാരി ) ,ഇമാം ഇബ്നു ഹജർ അൽ ഹൈതമീ (തുഹ്ഫയിൽ),ഇമാം റംലി ,ഖത്തീബ് (റഹിമാഹുമുല്ലാഹ് ) തുടങ്ങിയവർ മുഅതമദായി കണ്ടത് താടി വടിക്കൽ കറാഹത്തു ആണ് എന്നു അഭിപ്രായമാണ്.
തുഹ്ഫയുടെ ഹാശിയ ഇബ്നു ഖാസിം കാണുക :
قَالَ الشَّيْخَانِ يُكْرَهُ حَلْقُ اللِّحْيَةِ وَاعْتَرَضَهُ ابْنُ الرِّفْعَةَ فِي حَاشِيَةِ الْكَافِيَةِ بِأَنَّ الشَّافِعِيَّ رَضِيَ اللَّهُ عَنْهُ نَصَّ فِي الْأُمِّ عَلَى التَّحْرِيمِ قَالَ الزَّرْكَشِيُّ وَكَذَا الْحَلِيمِيُّ فِي شُعَبِ الْإِيمَانِ وَأُسْتَاذُهُ الْقَفَّالُ الشَّاشِيُّ فِي مَحَاسِنِ الشَّرِيعَةِ وَقَالَ الْأَذْرَعِيُّ الصَّوَابُ تَحْرِيمُ حَلْقِهَا جُمْلَةً لِغَيْرِ عِلَّةٍ بِهَا كَمَا يَفْعَلُهُ الْقَلَنْدَرِيَّةُ
ശൈഖാനി ( ഇമാം നവവിയും ഇമാം റാഫിഈയും - റഹിമഹുമാല്ലാഹ് ) പറയുന്നു : താടി വടിക്കൽ കറാഹത്താണ് . എന്നാൽ ഇബ്നു രിഫ്അ റഹിമഹുല്ലാഹ് താടി വടിക്കൽ കറാഹത്തു മാത്രമാണ് എന്ന അഭിപ്രായത്തെ ഹാശിയത്തുൽ കാഫിയയിൽ ഖണ്ഡിച്ചിട്ടുണ്ട്.ഇമാം ശാഫിഈ റഹിമഹുല്ലാഹ് താടി വടിക്കൽ ഹറാമാണ് എന്ന് അൽ ഉമ്മിൽ നിരീക്ഷിച്ചിട്ടുണ്ട് എന്നാണു അദ്ദേഹം പറയുന്നത്.അപ്രകാരം തന്നെ ഇമാം ഹലീമി റഹിമഹുല്ലാഹ് അദ്ധേഹത്തിന്റെ ശുഅബുൽ ഈമാനിലും അദ്ധേഹത്തിന്റെ ഉസ്താദ് അൽ ഖഫാൽ ശാശി റഹിമഹുല്ലാഹ് മഹാസിനു ശരീഅത്തിലും താടി വടിക്കൽ ഹറാമാണ് എന്ന് പ്രസ്താവിച്ചതായി ഇമാം സർക്കശി റഹിമഹുല്ലാഹ് പറയുന്നു.താടി വടിക്കൽ ഹറാമാണ് എന്ന അഭിപ്രായമാണ് ശരി എന്ന് ഇമാം അദ്റഈ റഹിമഹുല്ലാഹിയും പ്രസ്താവിച്ചിട്ടുണ്ട്.
http://shamela.ws/browse.php/book-963/page-693#page-693
തുഹ്ഫയുടെ ലിങ്ക്:
http://www.islamweb.net/newlibrary/display_book.php?flag=1&bk_no=20&ID=10334
ഇൻ ഷാ അല്ലാഹ് ഈ ചർച്ചയുടെ രണ്ടാം ഭാഗം ആഴ്ച തുടരും.ABBAS PARAMBADAN
8848787706
السلام عليكم

No comments:
Post a Comment