Sunday, 5 August 2018

ചോദ്യം : ഷാഹാൻ ഷാഹ് എന്ന് പേരിടുന്നത് അനുവദനീയമാണോ ? അൽ കിതാബ് ചോദ്യോത്തര പരമ്പര

അൽ കിതാബ് ചോദ്യോത്തര പരമ്പര 
06.08.2018

ചോദ്യം : ഷാഹാൻ ഷാഹ് എന്ന് പേരിടുന്നത് അനുവദനീയമാണോ ?


  ഉത്തരം : രാജാധി രാജൻ എന്നാണു ഷാഹാൻ ഷാഹ് എന്ന പേരിന്റെ അർത്ഥം.അതിനാൽ  ഷാഹാൻ ഷാഹ് എന്ന് പേരിടാൻ പാടില്ല എന്ന് സ്വഹീഹായ നിരവധി ഹദീസുകളിൽ നിന്ന് മനസ്സിലാകുന്നുണ്ട്.


തജ്‍രീദു തൗഹീദുൽ മുഫീദ് എന്ന കിതാബിൽ ഇമാം മഖ്‌രീസി റഹിമഹുല്ലാഹ് രേഖപ്പെടുത്തുന്നു: 

وكذلك: من تشبّه به تعالى في الاسم الذي لا ينبغي إلاّ له، كملك الملوك، وحاكم الحكّام، وقاضي القضاة، ونحوه، وقد ثبت في الصحيح عن النبي صلى الله عليه وسلم أنه قال: "إِنَّ أَخْنَعَ الأسماء عِنْدَ اللَّهِ رَجُلٌ تَسَمَّى  بشاهان شاه، ملك الملوك،  لاَ مَالِكَ إِلاَّ اللَّهُ "، وفي لفظ: "أغيظ رجلٍ عند الله رجلٌ تسمّى ملك الأملاك
ആശയ സംഗ്രഹം : അല്ലാഹുവിനു മാത്രം ഉപയോഗിക്കാവുന്ന മലിക്കുൽ മുലൂക് ( രാജാധി രാജൻ ), 
ഹാക്കിമുൽ ഹുക്കാം ( വിധികർത്താക്കളുടെ വിധികർത്താവ് ), ഖാദിൽ ഖുദാത്ത് പോലെയുള്ള  പേരുകൾ ഇടുന്നതും അല്ലാഹുവിനോട് തശബ്ബുഹു ആവലാണ്. സ്വഹീഹായ ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു : നബി സ്വല്ലല്ലാആഹ് അലൈഹി വ സല്ലം പറഞ്ഞു : സ്വയം 'ഷാഹാൻ ഷാഹ് (രാജാധി രാജൻ),മലിക്കുൽ മുലൂക്ക് എന്നൊക്കെ പേരിടുന്നവനാണ് അല്ലാഹുവിന്റെ അടുക്കൽ ഖിയാമത്ത് നാളിൽ ഏറ്റവും നിന്ദ്യമായ പേരുകാരൻ.അല്ലാഹുവല്ലാതെ ഒരു രാജാവുമില്ല.

http://shamela.ws/browse.php/book-10045/page-24#page-27

സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ഇവിടെ വായിക്കാം :
حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، عَنْ أَبِي الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ، رِوَايَةً قَالَ ‏ "‏ أَخْنَعُ اسْمٍ عِنْدَ اللَّهِ ـ وَقَالَ سُفْيَانُ غَيْرَ مَرَّةٍ أَخْنَعُ الأَسْمَاءِ عِنْدَ اللَّهِ ـ رَجُلٌ تَسَمَّى بِمَلِكِ الأَمْلاَكِ ‏"‏‏.‏ قَالَ سُفْيَانُ يَقُولُ غَيْرُهُ تَفْسِيرُهُ شَاهَانْ شَاهْ‏
https://sunnah.com/bukhari/78/230

No comments:

Post a Comment