Saturday, 17 February 2018

നിസ്‌ക്കാരങ്ങൾക്കു ഇമാമത്തു നിൽക്കുന്നതിനും , വാങ്ക് / ബാങ്ക് /അദാൻ വിളിക്കുന്നതിനും പ്രതിഫലം സ്വീകരിക്കാമോ ?



 അൽ കിതാബ് ചോദ്യോത്തര പരമ്പര 28

 ചോദ്യം : നിസ്‌ക്കാരങ്ങൾക്കു ഇമാമത്തു നിൽക്കുന്നതിനും  , വാങ്ക് / ബാങ്ക് /അദാൻ വിളിക്കുന്നതിനും പ്രതിഫലം സ്വീകരിക്കാമോ  ?

ഇത്തരം ദീനീ സേവനങ്ങൾക്കായി നിയോഗിക്കപ്പെടുന്ന വ്യക്തികൾക്ക് വഖ്ഫ് സ്വത്തിൽ നിന്നോ മുസ്ലിം രാഷ്ട്രത്തിന്റെ പൊതു ഖജനാവിൽ/ബൈത്തുൽ മാലിൽ നിന്നോ പ്രതിഫലം നൽകാം എന്ന് പണ്ഡിതാഭിപ്രായങ്ങളുണ്ട്.നിബന്ധന വയ്ക്കാതെ ഹദ്‌യ എന്ന നിലയിൽ സ്വീകരിക്കുന്നതിൽ  പ്രശ്നമില്ല.ഉപജീവന മാർഗ്ഗം തേടിപ്പോവാൻ ഇതിനായി നിയോഗിക്കപ്പെടുന്ന വ്യക്തികൾക്ക് അസാധ്യമാവുമെന്നതിനാൽ പ്രതിഫലം സ്വീകരിക്കാം എന്ന വീക്ഷണം സ്വീകരിക്കാമെങ്കിലും, സാമ്പത്തിക ഭദ്രതയുള്ളവർ ഒരു പ്രതിഫലവും സ്വീകരിക്കാതെ സേവനം ചെയ്യുന്നത് തന്നെയാണ് ഉചിതം. വ്യത്യസ്ത അഭിപ്രായങ്ങൾ പരിഗണിക്കുമ്പോൾ, പ്രതിഫലം സ്വീകരിക്കുന്നവർ 'ഇത് ഞാൻ എന്റെ ജോലിക്കു വാങ്ങുന്ന കൂലിയാണ് ,ഇത് എന്റെ അവകാശമാണ്  എന്നൊന്നും  കരുതാതെ ഇതൊരു ദീനീ സേവനമാണെന്നും അല്ലാഹുവിന്റെ തൃപ്തി മാത്രമാണ് എന്റെ ഉദ്ദേശ്യമെന്നും ഞാൻ ഈ സേവനത്തിനായി കൂടുതൽ സമയം വിനിയോഗിക്കേണ്ടതിനാൽ എനിക്ക്  മറ്റു ഉപജീവന മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പ്രയാസമുള്ളതു കൊണ്ട് ഞാൻ പ്രതിഫലം സ്വീകരിക്കുകയാണെന്നും മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് സൂക്ഷ്മത .വിശദീകരണം ഇബാറത്തുകൾ സഹിതം ചുവടെ ചേർക്കുന്നു .

MODULE 1

സുനനു ന്നസാഈ 
കിതാബുൽ അദാൻ 
.....................
 عَنْ عُثْمَانَ بْنِ أَبِي الْعَاصِ، قَالَ قُلْتُ يَا رَسُولَ اللَّهِ اجْعَلْنِي إِمَامَ قَوْمِي ‏.‏ فَقَالَ ‏ "‏ أَنْتَ إِمَامُهُمْ وَاقْتَدِ بِأَضْعَفِهِمْ وَاتَّخِذْ مُؤَذِّنًا لاَ يَأْخُذُ عَلَى أَذَانِهِ أَجْرًا ‏"‏ ‏.‏
ആശയ സംഗ്രഹം : ഉസ്മാനു ബ്നു അബുൽ ആസ് റദിയല്ലാഹു റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ ദൂതരേ... എന്നെ എന്റെ ജനതയുടെ ഇമാമാക്കി നിശ്ചയിക്കൂ...അപ്പോൾ നബി പറഞ്ഞു : താങ്കൾ അവരുടെ ഇമാമാണ് ( താങ്കളെ അവരുടെ ഇമാമായി നിശ്ചയിച്ചിരിക്കുന്നു)അവരിലെ ഏറ്റവും ബലഹീനരെ പരിഗണിക്കുക (ഇമാം നിൽക്കുമ്പോൾ    ഖുർആൻ പാരായണത്തിലും മറ്റും കുറെ ദൈർഘ്യം വരുത്തി അവർക്കു ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് ആശയം ).ബാങ്ക് വിളിക്കുന്നതിന്‌ കൂലി  വാങ്ങാത്ത ഒരു മുഅദ്ദിനെ നിയമിക്കുകയും ചെയ്യുക.

 (മുസ്നദ് അഹ്മദ് , സുനനു അബീ ദാവൂദ് എന്നീ ഗ്രൻഥങ്ങളിലും ഈ ഹദീസ് കാണാം) 

മിർഖാത്തുൽ മഫാതീഹിൽ നിന്ന് :
مرقاة المفاتيح شرح مشكاة المصابيح

علي بن سلطان محمد القاري

..........................
( وَاتَّخِذْ مُؤَذِّنًا )
 أَمْرُ نَدْبٍ ( لَا يَأْخُذُ عَلَى أَذَانِهِ أَجْرًا ) قَالَ ابْنُ الْهُمَامِ : وَرَدَ مِنْ رِوَايَةِ أَبِي دَاوُدَ ، عَنِ ابْنِ عَبَّاسٍ : ( وَلْيُؤَذِّنْ لَكُمْ خِيَارُكُمْ وَيَؤُمَّكُمْ قُرَّاؤُكُمْ ) ، فَعَلِمَ أَنَّ الْمُرَادَ أَنَّ الْمُسْتَحَبَّ كَوْنُ الْمُؤَذِّنِ عَالِمًا عَامِلًا أَنَّ الْعَالِمَ الْفَاسِقَ لَيْسَ مِنَ الْخِيَارِ ; لِأَنَّهُ أَشَدُّ عَذَابًا مِنَ الْجَاهِلِ الْفَاسِقِ عَلَى أَحَدِ الْقَوْلَيْنِ . كَمَا تَشْهَدُ لَهُ الْأَحَادِيثُ الصَّحِيحَةُ ، ثُمَّ يَدْخُلُ فِي كَوْنِهِ خِيَارًا أَنْ لَا يَأْخُذَ أَجْرًا ; فَإِنَّهُ لَا يَحِلُّ لِلْمُؤَذِّنِ وَلَا لِلْإِمَامِ . قَالُوا : فَإِنْ لَمْ يُشَارِطْهُمْ عَلَى شَيْءٍ ، لَكِنْ عَرَفُوا حَاجَتَهُ ، فَجَمَعُوا لَهُ فِي كُلِّ وَقْتٍ شَيْئًا كَانَ حَسَنًا وَيَطِيبُ لَهُ ، وَعَلَى هَذَا الْمَعْنَى لَا يَحِلُّ لَهُ أَخْذُ شَيْءٍ عَلَى ذَلِكَ ، لَكِنْ يَنْبَغِي لِلْقَوْمِ أَنْ يَهْدُوا لَهُ 
................................
ആശയ സംഗ്രഹം : ഇബ്നുൽ ഹുമാം പ്രസ്താവിക്കുന്നു : ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹുവിന്റെ ഒരു റിപ്പോർട്ടിൽ 
وَلْيُؤَذِّنْ لَكُمْ خِيَارُكُمْ وَيَؤُمَّكُمْ قُرَّاؤُكُمْ 
' നിങ്ങളിൽ  ഏറ്റവും ഉത്തമർ നിങ്ങൾക്ക് ബാങ്ക് വിളിക്കട്ടെ, നിങ്ങളിൽ ഏറ്റവും നന്നായി ഖുർആൻ പാരായണം ചെയ്യുന്നവർ നിങ്ങൾക്ക് ഇമാം നിൽക്കട്ടെ
       ഇതിൽ നിന്നും മുഅദ്ദിൻ അമൽ ചെയ്യുന്ന/പ്രവർത്തിക്കുന്ന  പണ്ഡിതൻ ആകുന്നതാണ് ഉത്തമം എന്ന് വ്യക്തമാണ് . കാരണം ഫാസിഖ് ആയ പണ്ഡിതൻ ഉത്തമന്മാരിൽ   പെടുന്നില്ല .ഫാസിഖ് ആയ ജാഹിലിനെക്കാൾ പ്രശ്നക്കാരനാണ് ഫാസിഖ് ആയ പണ്ഡിതൻ.
കൂലി സ്വീകരിക്കാതിരിക്കുക എന്നതും ഉത്തമന്മാരുടെ സ്വഭാവമാണ്. കാരണം നിസ്‌കരിക്കാൻ ഇമാം നിൽക്കുന്നവനും ബാങ്ക് വിളിക്കുന്നതിന്‌ മുഅദ്ദിനും കൂലി വാങ്ങൽ അനുവദനീയമല്ല; ജനങ്ങളോട് നിബന്ധന വച്ചിട്ടില്ലെങ്കിലും പാടില്ല  എന്ന് പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു
     എന്നാൽ ജനങ്ങൾ ഇമാം നിൽക്കുന്ന വ്യക്തിയുടെയും മുഅദ്ദിനിന്റെയും ആവശ്യം കണ്ടറിഞ്ഞു ഓരോ സമയത്തും എന്തെങ്കിലും സ്വരൂപിച്ചു നൽകേണ്ടതാണ്.പ്രതിഫലം എന്ന നിലയിൽ സ്വീകരിക്കരുത്.എന്നാൽ ഹദ്യ എന്ന നിലയിൽ ജനങ്ങൾ അവർക്കു നൽകേണ്ടതാണ്..  
        
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=1346

ഇമാം ശാഫിഈ  റഹിമഹുല്ലാഹിയുടെ കിതാബുൽ ഉമ്മിൽ നിന്ന് (link below):
الأم
محمد بن إدريس الشافعي

http://library.islamweb.net/newlibrary/display_book.php?bk_no=31&ID=&idfrom=245&idto=261&bookid=31&startno=2


MODULE 2

ഹമ്പലീ ഫിഖ്ഹ് ഗ്രൻഥം കശ്ശാഫുൽ ഖന്നാഇൽ നിന്ന്: 
كشاف القناع عن متن الإقناع
منصور بن يونس البهوتي

( وَمَنْ صَلَّى بِأُجْرَةٍ لَمْ يُصَلَّ خَلْفَهُ ، قَالَهُ ) 
مُحَمَّدُ بْنُ تَمِيمٍ 

قَالَ أَبُو دَاوُد سَمِعْتُ أَحْمَدَ يَسْأَلُ عَنْ إمَامٍ قَالَ أُصَلِّي بِكُمْ رَمَضَانَ بِكَذَا وَكَذَا دِرْهَمًا ؟ قَالَ أَسْأَلُ اللَّهَ الْعَافِيَةَ ، مَنْ يُصَلِّي خَلْفَ هَذَا ؟

 ( فَإِنْ دُفِعَ إلَيْهِ ) 
أَيْ الْإِمَامِ ( شَيْءٌ بِغَيْرِ شَرْطٍ ، فَلَا بَأْسَ نَصًّا ) وَكَذَا لَوْ كَانَ يُعْطَى مِنْ بَيْتِ الْمَالِ أَوْ مِنْ وَقْفٍ 
മുഹമ്മദ് ഇബ്നു  തമീം പ്രസ്താവിക്കുന്നു : കൂലിക്കു വേണ്ടി നിസ്‌ക്കരിക്കുന്നവന്റെ പിറകിൽ നിസ്‌ക്കരിക്കരുത് .

അബൂ ദാവൂദ് പ്രസ്താവിക്കുന്നു : ' ഇത്ര ഇത്ര ദിർഹം തന്നാൽ ഞാൻ റമദാനിൽ നിങ്ങൾക്ക് ഇമാമായി നിസ്‌ക്കരിക്കാം ' എന്ന് പറഞ്ഞ ഒരു ഇമാമിനെ സംബന്ധിച്ച് ഇമാം അഹ്മദ് റഹിമഹുല്ലാഹ് പറഞ്ഞു " 'ഞാൻ അല്ലാഹുവിനോട് ആഫിയത്ത് ചോദിക്കുന്നു.ആരാണ് ഇയാളുടെ പിറകിൽ നിസ്‌ക്കരിക്കുന്നതു?

ഇനി ഇമാമിന് നിബന്ധന വയ്ക്കാതെ വല്ലതും നൽകിയാൽ അത് കുഴപ്പമില്ല.ഇപ്രകാരം തന്നെ ബൈത്തുൽ മാലിൽ നിന്നും വഖ്ഫ് സ്വത്തിൽ നിന്നും നൽകുന്നതിനും കുഴപ്പമില്ല 


http://library.islamweb.net/newlibrary/display_book.php?bk_no=16&ID=86&idfrom=1095&idto=1185&bookid=16&startno=12

 അൽ ഫുറൂഇൽ നിന്ന് :
الفروع
محمد بن مفلح بن محمد المقدسي

وَيَحْرُمُ أَخْذُ أُجْرَةٍ عَلَيْهِمَا عَلَى الْأَصَحِّ ( و هـ ) وَنَقَلَ حَنْبَلٌ يُكْرَهُ
ബാങ്കും ഇഖാമത്തും വിളിക്കുന്നതിന്‌ കൂലി സ്വീകരിക്കൽ ഹറാമാണ്/നിഷിദ്ധമാണ്  എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം; കറാഹത്താണ് /അനഭിലഷണീയമാണ് എന്ന അഭിപ്രായവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
https://library.islamweb.net/newlibrary/display_book.php?idfrom=391&idto=397&bk_no=28&ID=44


MODULE 3

സുനനു ന്നസാഈ

കിതാബുൽ അദാൻ

أَخْبَرَنَا إِبْرَاهِيمُ بْنُ الْحَسَنِ، وَيُوسُفُ بْنُ سَعِيدٍ، - وَاللَّفْظُ لَهُ - قَالاَ حَدَّثَنَا حَجَّاجٌ، عَنِ ابْنِ جُرَيْجٍ، قَالَ حَدَّثَنِي عَبْدُ الْعَزِيزِ بْنُ عَبْدِ الْمَلِكِ بْنِ أَبِي مَحْذُورَةَ، أَنَّ عَبْدَ اللَّهِ بْنَ مُحَيْرِيزٍ، أَخْبَرَهُ - وَكَانَ، يَتِيمًا فِي حَجْرِ أَبِي مَحْذُورَةَ حَتَّى جَهَّزَهُ إِلَى الشَّامِ - قَالَ قُلْتُ لأَبِي مَحْذُورَةَ إِنِّي خَارِجٌ إِلَى الشَّامِ وَأَخْشَى أَنْ أُسْأَلَ عَنْ تَأْذِينِكَ فَأَخْبَرَنِي أَنَّ أَبَا مَحْذُورَةَ قَالَ لَهُ خَرَجْتُ فِي نَفَرٍ فَكُنَّا بِبَعْضِ طَرِيقِ حُنَيْنٍ مَقْفَلَ رَسُولِ اللَّهِ صلى الله عليه وسلم مِنْ حُنَيْنٍ فَلَقِيَنَا رَسُولُ اللَّهِ صلى الله عليه وسلم فِي بَعْضِ الطَّرِيقِ فَأَذَّنَ مُؤَذِّنُ رَسُولِ اللَّهِ صلى الله عليه وسلم بِالصَّلاَةِ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَسَمِعْنَا صَوْتَ الْمُؤَذِّنِ وَنَحْنُ عَنْهُ مُتَنَكِّبُونَ فَظَلِلْنَا نَحْكِيهِ وَنَهْزَأُ بِهِ فَسَمِعَ رَسُولُ اللَّهِ صلى الله عليه وسلم الصَّوْتَ فَأَرْسَلَ إِلَيْنَا حَتَّى وَقَفْنَا بَيْنَ يَدَيْهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ أَيُّكُمُ الَّذِي سَمِعْتُ صَوْتَهُ قَدِ ارْتَفَعَ ‏"‏ ‏.‏ فَأَشَارَ الْقَوْمُ إِلَىَّ وَصَدَقُوا فَأَرْسَلَهُمْ كُلَّهُمْ وَحَبَسَنِي فَقَالَ ‏"‏ قُمْ فَأَذِّنْ بِالصَّلاَةِ ‏"‏ ‏.‏ فَقُمْتُ فَأَلْقَى عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم التَّأْذِينَ هُوَ بِنَفْسِهِ قَالَ ‏"‏ قُلِ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ‏"‏ ‏.‏ ثُمَّ قَالَ ‏"‏ ارْجِعْ فَامْدُدْ صَوْتَكَ ‏"‏ ‏.‏ ثُمَّ قَالَ ‏"‏ قُلْ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الْفَلاَحِ حَىَّ عَلَى الْفَلاَحِ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ ‏"‏ ‏.‏ ثُمَّ دَعَانِي حِينَ قَضَيْتُ التَّأْذِينَ فَأَعْطَانِي صُرَّةً فِيهَا شَىْءٌ مِنْ فِضَّةٍ فَقُلْتُ يَا رَسُولَ اللَّهِ مُرْنِي بِالتَّأْذِينِ بِمَكَّةَ ‏.‏ فَقَالَ ‏"‏ قَدْ أَمَرْتُكَ بِهِ ‏"‏ ‏.‏ فَقَدِمْتُ عَلَى عَتَّابِ بْنِ أَسِيدٍ عَامِلِ رَسُولِ اللَّهِ صلى الله عليه وسلم بِمَكَّةَ فَأَذَّنْتُ مَعَهُ بِالصَّلاَةِ عَنْ أَمْرِ رَسُولِ اللَّهِ صلى الله عليه وسلم ‏.‏
ആശയ സംഗ്രഹം : അബ്ദുൽ മലിക് ബ്നു അബൂ മഹദൂറായുടെ പുത്രൻ  അബ്ദുൽ അസീസ് റിപ്പോർട്ട് ചെയ്യുന്നു : അബ്ദുല്ലാഹി ബ്നു മുഹൈരിസ് ശാമിലേക്കു യാത്ര പോകുന്നത് വരെ അബൂ മഹദൂറായുടെ  കീഴിൽ വളർന്ന ഒരു അനാഥനായിരുന്നു. അദ്ദേഹം ഒരിക്കൽ അബ്ദുൽ അസീസിനോട് പറഞ്ഞു : ' ഞാൻ അബൂ മഹദൂറായോട് പറഞ്ഞു : ' ഞാൻ ശാമിലേക്കു പുറപ്പെടുകയാണല്ലോ.നിങ്ങളുടെ ബാങ്ക് വിളിയെ സംബന്ധിച്ച് എന്നോട് ചോദിക്കപ്പെട്ടേക്കാം.അതെ സംബന്ധിച്ച് അബൂ മഹദൂറാ അദ്ദേഹത്തിന് ഇപ്രകാരം പറഞ്ഞു കൊടുത്തതായി അബ്ദുല്ലാഹി ബ്നു മുഹൈരിസ് എന്നോട് (അബ്ദുൽ അസീസിനോട്) പറഞ്ഞു : ഒരിക്കൽ ഞാൻ ഒരു സംഘത്തോടൊപ്പം യാത്ര പുറപ്പെട്ടു.  ഞങ്ങൾ ഹുനൈനിലേക്കുള്ള വഴിയിലായിരുന്നു.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹുനൈനിൽ നിന്ന് തിരിച്ചു വരികയായിരുന്നു.വഴി മദ്ധ്യേ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഞങ്ങളെ കണ്ടു.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സാന്നിദ്ധ്യത്തിൽ റസൂലിന്റെ മുഅദ്ദിൻ ബാങ്ക് വിളിച്ചു.ഞങ്ങൾ റസൂലിന്റെ മുഅദ്ദിനിന്റെ  ബാങ്ക് വിളി ശബ്ദം അലക്ഷ്യമായി കേട്ട്  കൊണ്ടിരുന്നു ഞങ്ങൾ അയാളെ കളിയാക്കുകയും അയാൾ പറയുന്നത് പോലെ (പരിഹാസ  രൂപേണ ) ആവർത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു.ഞങ്ങളുടെ ശബ്ദം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം കേട്ടു.ഞങ്ങളോട് റസൂലിന്റെ അടുത്ത് ചെല്ലാൻ പറഞ്ഞു.ഞങ്ങൾ നബിയുടെ മുമ്പിൽ സന്നിഹിതരായി . 
തിരു നബി ഞങ്ങളോട് ചോദിച്ചു : നിങ്ങളിൽ ആരുടെ ശബ്ദമാണ് ഞാൻ ഉച്ചത്തിലായി കേട്ടത് ? ജനങ്ങളെല്ലാം എന്നിലേക്ക് വിരൽ ചൂണ്ടി.അവർ പറഞ്ഞത് സത്യമായിരുന്നു.നബി എല്ലാവരെയും വിട്ടയച്ചു.എന്നെ മാത്രം അവിടെ പിടിച്ചു വച്ചു. നബി എന്നോട് പറഞ്ഞു : എണീറ്റ് നിസ്‌ക്കാരത്തിനുള്ള ബാങ്ക് വിളിക്കൂ. ഞാൻ എണീറ്റ് നിന്നു . നബി തന്നെ എന്നെ ബാങ്കിന്റെ വചനങ്ങൾ  പഠിപ്പിച്ചു നബി പറഞ്ഞു .താങ്കൾ ഇപ്രകാരം ചൊല്ലൂ :
 اللَّهُ أَكْبَرُ اللَّهُ أَكْبَرُ
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
 اللَّهُ أَكْبَرُ اللَّهُ أَكْبَرُ 
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ 
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 

എന്നിട്ടു നബി പറഞ്ഞു : താങ്കൾ ഇപ്രകാരം നീട്ടി ചൊല്ലൂ...ആവർത്തിച്ചു ചൊല്ലൂ... വീണ്ടും നബി പറഞ്ഞു : താങ്കൾ ഇപ്രകാരം ചൊല്ലൂ:
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
 أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
 حَىَّ عَلَى الصَّلاَةِ
നിസ്‌ക്കാരത്തിലേക്കു വരൂ 
 حَىَّ عَلَى الصَّلاَةِ
നിസ്‌ക്കാരത്തിലേക്കു വരൂ 
 حَىَّ عَلَى الْفَلاَحِ
വിജയത്തിലേക്ക്  വരൂ 
 حَىَّ عَلَى الْفَلاَحِ
വിജയത്തിലേക്ക്  വരൂ 
 اللَّهُ أَكْبَرُ اللَّهُ أَكْبَرُ
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
 لاَ إِلَهَ إِلاَّ اللَّهُ 
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി   മറ്റാരുമില്ല  
   പിന്നീട് എന്റെ ബാങ്ക് വിളി കഴിഞ്ഞ ശേഷം നബി എന്നെ വിളിച്ചു എനിക്ക്  വെള്ളിയുള്ള ഒരു കിഴി സമ്മാനിച്ചു /നൽകി. അപ്പോൾ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ.... എന്നോട്  മക്കയിൽ ബാങ്ക് വിളിക്കാൻ കല്പിച്ചാലും അപ്പോൾ നബി പറഞ്ഞു : ഞാൻ താങ്കളോട് അതിനു കല്പിച്ചിരിക്കുന്നു.അങ്ങിനെ ഞാൻ മക്കയിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ  ഗവർണർ അത്താബു   ബ്നു അസീദിന്റെ അടുത്ത് ചെന്നു. റസൂലിന്റെ കൽപ്പന അനുസരിച്ചു ഞാൻ അദ്ദേഹത്തോടൊപ്പം മക്കയിൽ ബാങ്ക് വിളിക്കുകയും ചെയ്തു.  https://sunnah.com/urn/1106360


MODULE 4

മൊഡ്യൂൾ 13 -ൽ പരാമർശിച്ച ഹദീസിനു ഇമാം  സുയൂതി  നൽകിയ വിശദീകരണം കാണുക: 
   شرح السيوطي لسنن النسائي
جلال الدين عبد الرحمن بن أبي بكر السيوطي
.........................
اسْتَدَلَّ بِهِ ابْنُ حِبَّانَ عَلَى الرُّخْصَةِ فِي أَخْذِ الْأُجْرَةِ ، وَعَارَضَ بِهِ الْحَدِيثَ الْوَارِدَ فِي النَّهْيِ عَنْ ذَلِكَ ، قَالَ ابْنُ سَيِّدِ النَّاسِ : وَلَا دَلِيلَ فِيهِ لِوَجْهَيْنِ ، الْأَوَّلُ : حَدِيثُ أَبِي مَحْذُورَةَ هَذَا مُتَقَدِّمٌ قَبْلَ إِسْلَامِ عُثْمَانَ بْنِ أَبِي الْعَاصِ الرَّاوِي لِحَدِيثِ النَّهْيِ فَحَدِيثُ عُثْمَانَ مُتَأَخِّرٌ بِيَقِينٍ . الثَّانِي : أَنَّهَا وَاقِعَةٌ يَتَطَرَّقُ إِلَيْهَا الِاحْتِمَالُ ، بَلْ أَقْرَبُ الِاحْتِمَالَاتِ فِيهَا أَنْ يَكُونَ مِنْ بَابِ التَّأْلِيفِ لِحَدَاثَةِ عَهْدِهِ بِالْإِسْلَامِ ، كَمَا أَعْطَى حِينَئِذٍ غَيْرَهُ مِنَ الْمُؤَلَّفَةِ قُلُوبُهُمْ ، وَوَقَائِعُ الْأَحْوَالِ إِذَا تَطَرَّقَ إِلَيْهَا الِاحْتِمَالُ سَلَبَهَا الِاسْتِدْلَالَ لِمَا يَبْقَى فِيهَا مِنَ الْإِجْمَالِ
ആശയ സംഗ്രഹം:ബാങ്ക് വിളിക്കുന്നതിന്‌ കൂലി സ്വീകരിക്കുന്നതിന് ഇളവുണ്ട് എന്നതിന് ഈ ഹദീസ് ഇബ്നു ഹിബ്ബാൻ തെളിവായി സ്വീകരിച്ചിരിക്കുന്നു.എന്നാൽ ഇബ്നു സയ്യിദിന്നാസ് ഈ അഭിപ്രായത്തെ രണ്ടു കാരണങ്ങളാൽ ഖണ്ഡിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നു:  ബാങ്ക് വിളിക്കുന്നതിന്‌ കൂലി സ്വീകരിക്കാം എന്നതിന് ഈ ഹദീസ് രണ്ടു  കാരണങ്ങളാൽ തെളിവല്ല. ഒന്ന് : അബൂ മഹദൂറാ യുടെ കൂലി സ്വീകരിക്കുന്നതിൽ ഇളവ് സൂചിപ്പിക്കുന്ന ഹദീസ് അതിലെ നിരോധനം സൂചിപ്പിക്കുന്ന ഹദീസ് റിപ്പോർട്ട് ചെയ്ത  ഉസ്മാന്  ബ്നുൽ ആസിന്റെ ഇസ്‌ലാം സ്വീകരണത്തിന് മുമ്പാണ്.അതിനാൽ നിരോധനം സൂചിപ്പിക്കുന്ന ഹദീസ് ആണ് പിന്നീട് വന്നിട്ടുള്ളതു എന്നത്  ഉറപ്പാണ്. രണ്ടു : അബൂ മഹദൂറാ യുടെ ഹദീസിൽ ബാങ്ക് വിളിച്ചതിനു നബി വെള്ളിക്കിഴി നൽകിയത് പുതുതായി ഇസ്‌ലാമിൽ വന്നയാൾക്കു ഇസ്‌ലാമിനോട് ഹൃദയം ഇണക്കം  വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാവാം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=57&ID=816
 ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു 

FOR ADDITIONAL READING:

ഹനഫീ ഫിഖ്ഹ് ഗ്രൻഥം അൽ ബഹ്‌റു റാഇഖിൽ  നിന്ന് :
البحر الرائق شرح كنز الدقائق
زين الدين بن إبراهيم (ابن نجيم)
http://library.islamweb.net/NEWLIBRARY/display_book.php?bk_no=29&ID=72&idfrom=332&idto=894&bookid=29&startno=12
ഇബ്നു ഖുദ്‌ദാമ  റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നിയിൽ നിന്ന് 
المغني
موفق الدين عبد الله بن أحمد بن قدامة

No comments:

Post a Comment