https://youtu.be/u9G88FuyOrs
https://al-maktaba.org/book/12293/7451#p1
അൽ കിതാബ് ചോദ്യോത്തര പരമ്പര.
മാസപ്പിറവി വിഷയത്തിൽ ഒരു നാട്ടിലെ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ എന്തു ചെയ്യണം❓
ഈ വിഷയവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ മുഫ്തിയായിരുന്ന ശൈഖ് ഇബ്നു ഉസൈമീൻ (റ) യോട് ചോദിച്ച ചോദ്യവും അദ്ദേഹം നൽകിയ മറുപടിയും ചുവടെ ചേർക്കുന്നു.
سئل فضيلة الشيخ ابن عثيمين - رحمه الله تعالى -: لا تمر سنة في ... إلا ويكون هناك جدل حول رؤية هلال رمضان، أو هلال شوال، وعادة ينقسم المسلمون إلى قسمين: صائم ومفطر، وبحكم أن البلد ليس بلداً إسلاميًّا كي يتبع المسلم المقيم أهل البلد في مسألة الصوم والإفطار، فما رأي فضيلتكم في هذا؟ وهل تستحسنون والأمر كذلك أن يصوم الطالب ويفطر بناء على ما يعلن في المملكة؟
ശൈഖ് ഇബ്നു ഉസൈമീൻ (റ) ചോദിക്കപ്പെട്ടു:
റമദാനിന്റെ ചന്ദ്രക്കലയോ ശവ്വാലിന്റെ ചന്ദ്രക്കലയോ കാണുന്നതിനെക്കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകാതെ
ഒരു വർഷം പോലും കടന്നുപോകാത്ത ഒരു നാട് - അവിടെ
മുസ്ലീങ്ങൾ പതിവായി രണ്ട് വിഭാഗങ്ങളായി മാറുന്നു: ചന്ദ്രപ്പിറ സംബന്ധിച്ച് തർക്കം വരുന്നതിനാൽ ഒരേ ദിവസം തന്നെ നോമ്പ് നോൽക്കുന്നവരും നോമ്പ് ഇല്ലാത്തവരും .
നോമ്പ് നോൽക്കുന്നതും മുറിക്കുന്നതുമായ വിഷയത്തിൽ ആ നാട്ടിൽ താമസിക്കുന്ന മുസ്ലീംകളെ പിന്തുടരാമെന്നു വച്ചാൽ ആ രാജ്യം / നാട്
രാജ്യം ഒരു ഇസ്ലാമിക രാജ്യമല്ല താനും (ആ നാട്ടിലെ മുസ്ലിംകൾക്കിടയിൽ തർക്കവുമുണ്ട് )
ഇങ്ങനെയുള്ള ഒരു നാട്ടിലെ സാഹചര്യത്തിൽ, ആ നാട്ടിലെ ഒരു വിദ്യാർത്ഥി / അന്യേഷകൻ
സൗദി അറേബ്യയിൽ മാസപ്പിറവി പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ നോമ്പ് നോൽക്കുന്ന വിഷയത്തിൽ താങ്കളുടെ അഭിപ്രായമെന്താണ്❓ താങ്കൾ അത് നല്ലതായി / ശരിയായി കാണുന്നുണ്ടോ❓
فأجاب فضيلته بقوله: إن كان هناك رابطة دينية تقوم بشؤون المسلمين فلتتبع هذه الرابطة، وعلى الرابطة أن تجتهد فيما يثبت به دخول الشهر وخروجه، وإن لم يكن هناك رابطة فالإنسان ينظر إلى أقرب البلاد الإسلامية إليه فيتبعها، وإن اتبع المملكة فلا حرج عليه، لأن من أهل العلم من يقول: إن الشهر إذا ثبت في بلد إسلامي لزم حكمه جميع البلاد الإسلامية، *ولكن يبقى الأمر المهم أن الناس إذا اختلفوا في هذا الأمر فليكن اختلافهم اختلافاً واسعاً، بمعنى ألا يكون سبباً للعداوة والبغضاء والتفرق؛ لأن هذا ضرر عظيم على المسلمين*
ശൈഖ് ഇബ്നു ഉസൈമീൻ (റ) മറുപടി പറഞ്ഞു: ആ നാട്ടിൽ / രാജ്യത്ത് മുസ്ലിംകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു റാബിത്വ ( ലീഗ്) ഉണ്ടെങ്കിൽ, ആ ലീഗിനെ പിന്തുടരുക. മാസത്തിന്റെ പ്രവേശനവും പുറപ്പാടും തെളിയിക്കുന്ന കാര്യങ്ങളിൽ ലീഗ് പരിശ്രമിക്കണം. ഇനി ആ നാട്ടിൽ അങ്ങനെ മുസ്ലിംകളെ കൂട്ടി യോജിപ്പിക്കുന്ന ഒരു റാബിത്വ : ( ലീഗ്) ഇല്ലെങ്കിൽ, ഏറ്റവും അടുത്തുള്ള ഇസ്ലാമിക രാജ്യത്ത് എങ്ങനെയെന്ന് നോക്കുകയും അതിനെ പിന്തുടരുകയും ചെയ്യുക. ഇനി അയാൾ മംലകയെ (സൗദിയെ ) പിന്തുടർന്നാലും അയാൾക്ക് കുഴപ്പമൊന്നുമില്ല. കാരണം ഒരു ഇസ്ലാമിക രാജ്യത്ത് മാസപിറവി സ്ഥിരപ്പെട്ടാൽ അവിടത്തെ വിധി എല്ലാ ഇസ്ലാമിക രാജ്യങ്ങൾക്കും ബാധകമാണ് എന്ന വീക്ഷണമുളള പണ്ഡിതൻമാരുമുണ്ട്.
*എന്നാൽ അവശേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം , മുസ്ലിംകൾക്കിടയിൽ മാസപ്പിറവി വിഷയത്തിൽ ഭിന്നതയുണ്ടെങ്കിൽ, അവരുടെ ഭിന്നത വിശാലമായിരിക്കണം എന്നതാണ് (അതായത് വ്യത്യസ്ത അഭിപ്രായക്കാർ പരസ്പരം കുറ്റപ്പെടുത്താതെ പരസ്പരം ഉൾക്കൊള്ളണം).അതായത് അത് ശത്രുതയ്ക്കും വിദ്വേഷത്തിനും അനൈക്യത്തിനും ഈ അഭിപ്രായ വ്യാത്യാസം ഒരു കാരണമാകരുത്; കാരണം അത് മുസ്ലീങ്ങൾക്ക് വലിയ ദോഷമാണ്*
🌷🌷🌷🌷🌷
اوصيكم بالدعاء لنا
അബ്ബാസ് പറമ്പാടൻ
8848787706
ഷെയർ ചെയ്യുക
السلام عليكم
No comments:
Post a Comment