അൽ കിതാബ് ചോദ്യോത്തര പരമ്പര പത്ത്
ചോദ്യം :എഴുപതിനായിരം ദിക്ർ - ലാ ഇലാഹ ഇല്ലല്ലാഹ്- ചൊല്ലി മരണപ്പെട്ടവർക്ക് ഹദ്യ ചെയ്താൽ മയ്യിത്ത് നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന് ഹദീസ് ഉണ്ടോ?
ഉത്തരം : ഇങ്ങിനെ ഒരു ഹദീസ് സ്ഥിരപ്പെട്ടു വന്നതായി കാണുന്നില്ല.മരണപ്പെട്ടവർക്ക് വേണ്ടി മാലിയ്യായ ( സാമ്പത്തികമായ ) സ്വദഖ ചെയ്താൽ സ്വീകരിക്കപ്പെടും എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.മരണപ്പെട്ടവർക്ക് ഖുർആൻ , ദിക്ർ എന്നിവ ഓതി ഹദ്യ ചെയ്താൽ ( ബദനിയായ സദഖ) അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കുമോ ഇല്ലേ എന്ന കാര്യത്തിൽ സലഫുസ്സ്വാലിഹീങ്ങളായ ഇമാമുകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. 70000 തഹ്ലീൽ ചൊല്ലുന്ന വിഷയത്തിൽ ഇബ്നുൽ അറബി എന്ന സൂഫി പണ്ഡിതന്റെ ഒരു പരാമർശമുള്ളതായി ഫൈദുൽ ഖദീർ എന്ന ഇമാം മുനാവിയുടെ കിതാബിൽ രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഇതിന്റെ പരമ്പര രേഖപ്പെടുത്തി കാണുന്നില്ല.
فيض القدير
زين الدين محمد المدعو بعبد الرؤوف بن تاج العارفين بن علي بن زين العابدين الحدادي ثم المناوي القاهري (AH 952-1031)
قال ابن عربي: أوصيك أن تحافظ على أن تشتري نفسك من الله بعتق رقبتك من النار بأن تقول لا إله إلا الله سبعين ألف مرة فإن الله يعتق رقبتك أو رقبة من تقولها عنه بها ورد به خبر نبوي
وأخبرني أبو العباس القسطلاني بمصر أن العارف أبا الربيع المالقي كان على مائدة وقد ذكر هذا الذكر عليها صبي صغير من أهل الكشف فلما مد يده للطعام بكى فقيل: ما شأنك قال: هذه جهنم أراها وأمي فيها فقال المالقي في نفسه: اللهم إني قد جعلت هذه التهليلة عتق أمه من النار فضحك الصبي وقال: الحمد لله الذي خرجت أمي منها وما أدري سبب خروجها قال المالقي: فظهر لي صحة الحديث قال ابن عربي: وقد عملت أنا على ذلك ورأيت بركته
ആശയ സംഗ്രഹം : ഇബ്നുൽ അറബി(محي الدين محمد بن علي بن محمد بن عربي الحاتمي الطائي الأندلسي AH 558-638) പറയുന്നു:എഴുപതിനായിരം ദിക്ക്ര് ചൊല്ലി നിന്റെയും നീ ആര്‍ക്ക് വേണ്ടി ദിക്ക്ര് ചൊല്ലിയോ അവരുടെയും ശരീരത്തെ നരകത്തില്‍ നിന്ന് മോചിപ്പിക്കുക കാരണം നബി(സ)പറഞ്ഞിട്ടുണ്ട്.
ഇങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് നരകമോചനം ഉണ്ടെന്ന് റബീഉല്‍ മാലിഖിപറഞ്ഞതായി ഖസ്ഥല്ലാനി(AH 851-923) എന്നോട്(മുനാവിയോട്) പറഞ്ഞു :നരകശിക്ഷ അനുഭവിക്കുന്ന ഒരു ഉമ്മാക്ക് വേണ്ടി എഴുപതിനായിരം ദിക്ക്ര് ചൊല്ലി ഹദ്യ ചെയ്തപ്പോള്‍ ആ ഉമ്മയെ അല്ലാഹു നരകമോചനം നല്കി് (ഫൈലുല്‍ ഖദീര്‍).
.........................
http://shamela.ws/browse.php/book-21660/page-8956
ഇനി ഈ വിഷയത്തിൽ ഇമാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫത്വ കാണുക :
مجموع فتاوى ابن تيمية
تقي الدين ابن تيمية
(AH 661-728)
الفقه
كتاب الجنائز
ما ينفع الميت وما لا ينفعه
مسألة هلل سبعين ألف مرة وأهداه للميت
وَسُئِلَ عَمَّنْ " هَلَّلَ سَبْعِينَ أَلْفَ مَرَّةٍ وَأَهْدَاهُ لِلْمَيِّتِ يَكُونُ بَرَاءَةً لِلْمَيِّتِ مِنْ النَّارِ " حَدِيثٌ صَحِيحٌ ؟ أَمْ لَا ؟ وَإِذَا هَلَّلَ الْإِنْسَانُ وَأَهْدَاهُ إلَى الْمَيِّتِ يَصِلُ إلَيْهِ ثَوَابُهُ أَمْ لَا ؟
فَأَجَابَ : إذَا هَلَّلَ الْإِنْسَانُ هَكَذَا : سَبْعُونَ أَلْفًا أَوْ أَقَلَّ أَوْ أَكْثَرَ . وَأُهْدِيَتْ إلَيْهِ نَفَعَهُ اللَّهُ بِذَلِكَ وَلَيْسَ هَذَا حَدِيثًا صَحِيحًا وَلَا ضَعِيفًا . وَاَللَّهُ أَعْلَمُ
ആശയ സംഗ്രഹം : എഴുപതിനായിരം ദിക്ർ - ലാ ഇലാഹ ഇല്ലല്ലാഹ്- ചൊല്ലി മരണപ്പെട്ടവർക്ക് ഹദ്യ ചെയ്താൽ മയ്യിത്ത് നരക ശിക്ഷയിൽ നിന്ന് രക്ഷപെടുമെന്ന ഹദീസ് സ്വഹീഹ് ആണോ അല്ലേ എന്നും അങ്ങിനെ ചെയ്താൽ മയ്യിത്തിനു അതിന്റെ പ്രതിഫലം കിട്ടുമോ എന്നും ഇമാം അവർകളോട് ചോദിക്കപ്പെട്ടു. അപ്പോൾ ഇമാം അവർകൾ മറുപടി പറഞ്ഞു : എഴുപത്തിനായിരമോ അതിൽ കൂടുതലോ അതിൽ കുറച്ചോ തഹ്ലീൽ ചൊല്ലി മയ്യിത്തിന്റെ മേൽ ഹദ്യ ചെയ്താൽ മയ്യിത്തിനു അതിന്റെ പ്രതിഫലം കിട്ടും.എന്നാൽ ഇങ്ങിനെ സ്വഹീഹോ ദുർബലമോ ആയ ഒരു ഹദീസ് ഇല്ല .അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ
http://ifshaussunna.blogspot.in/search/label/%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%20%E0%B4%8E%E0%B4%B4%E0%B5%81%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82%20%E0%B4%A6%E0%B4%BF%E0%B4%96%E0%B5%8D%E0%B5%BC?m=0
ReplyDeleteഈ ലിങ്കിൽ പോയി പഠിക്കുക വിഷയം