Saturday, 13 April 2024

ശവ്വാൽ നോമ്പ് : സുന്നത്തും ഖളാഉം ഒരുമിച്ചനുഷ്ഠിക്കാമോ?❓

*⛔സുന്നത്തും ഖളാഉം ഒരുമിച്ചനുഷ്ഠിക്കാമോ?❓*

*ചോദ്യം:👇*

നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടലും ശവ്വാലിലെ ആറ് സുന്നത്തു നോമ്പും ഒന്നിച്ച്  അനുഷ്ഠിക്കാമോ?

*⛔മറുപടി:👇*

റമദാനിൽ നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടലും ശവ്വാലിലെ ആറ് സുന്നത്തു നോമ്പും ഒന്നിച്ച്  അനുഷ്ഠിക്കാമോ, എന്ന വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. ശാഫിഈ മദ്ഹബിനകത്തു തന്നെ പരസ്പര വിരുദ്ധമായ രണ്ടു വീക്ഷണങ്ങൾ കാണാം. എങ്കിലും അങ്ങനെ ചെയ്താൽ അത് സാധുവാകുമെന്നും, എന്നാൽ പൂർണമായ പ്രതിഫലം ലഭിക്കണമെങ്കിൽ രണ്ടും രണ്ടായി നോക്കുകയാണ് വേണ്ടതെന്നുമാണ് പൊതുവേ ശാഫിഈ മദ്ഹബിൽ സ്വീകാര്യമായ വീക്ഷണം. 

*ഇമാം ഖത്വീബുശ്ശർബീനി പറയുന്നു:👇👇👇*

ഖളാ വീട്ടുക എന്ന നിലക്കോ, നേർച്ച വീട്ടുക എന്ന നിലക്കോ മറ്റോ ശവ്വാലിൽ നോമ്പെടുത്താൽ സുന്നത്തിൻ്റെ കൂലി കൂടി കിട്ടുമോ? ഇക്കാര്യം ആരും പരാമർശ്ശിച്ചതായി ഞാൻ കണ്ടിട്ടില്ല. എങ്കിലും കിട്ടുമെന്നാണ് പ്രകടമാവുന്നത്. പക്ഷെ പറയപ്പെട്ട പ്രതിഫലം  അയാൾക്ക് ലഭിക്കുകയില്ല. വിശിഷ്യാ റമദാൻ നഷ്ടപ്പെടുകയും എന്നിട്ട് ശവ്വാൽ മാസം  നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക്. കാരണം റമദാൻ മാസം നോമ്പനുഷ്ഠിച്ചവൻ എന്ന വിശേഷണം അദ്ദേഹത്തിൽ സാക്ഷാൽക്കരിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടാണ് അത്തരം സാഹചര്യത്തിൽ ദുൽ ഖഅദ മാസം ശവ്വാലിലെ ആറ് നോമ്പ് ദുൽ ഖഅദയിൽ നോറ്റു വീട്ടുന്നത് അഭികാമ്യമാണെന്ന് ചില ഫുഖഹാക്കൾ പറഞ്ഞിട്ടുള്ളത്. എന്തെന്നാൽ സുന്നത്തു നോമ്പുകളും നഷ്ടപ്പെട്ടാൽ ഖളാ വീട്ടുന്നത് അഭികാമ്യമാണെന്ന് അഭിപ്രായപ്പെട്ട ട്ടുണ്ട്.- (മുഗ്നിൽ മുഹ്താജ്: സുന്നത്തു നോമ്പുകൾ എന്ന അധ്യായം).

 وَلَوْ صَامَ فِي شَوَّالٍ قَضَاءً أَوْ نَذْرًا أَوْ غَيْرَ ذَلِكَ ، هَلْ تَحْصُلُ لَهُ السُّنَّةُ أَوْ لَا ؟ لَمْ أَرَ مَنْ ذَكَرَهُ ، وَالظَّاهِرُ الْحُصُولُ. لَكِنْ لَا يَحْصُلُ لَهُ هَذَا الثَّوَابُ الْمَذْكُورُ خُصُوصًا مَنْ فَاتَهُ رَمَضَانُ وَصَامَ عَنْهُ شَوَّالًا ؛ لِأَنَّهُ لَمْ يَصْدُقْ عَلَيْهِ الْمَعْنَى الْمُتَقَدِّمُ، وَلِذَلِكَ قَالَ بَعْضُهُمْ: يُسْتَحَبُّ لَهُ فِي هَذِهِ الْحَالَةِ أَنْ يَصُومَ سِتًّا مِنْ ذِي الْقَعْدَةِ لِأَنَّهُ يُسْتَحَبُّ قَضَاءُ الصَّوْمِ الرَّاتِبِ ا هـ . وَهَذَا إنَّمَا يَأْتِي إذَا قُلْنَا: إنَّ صَوْمَهَا لَا يَحْصُلُ بِغَيْرِهَا. أَمَّا إذَا قُلْنَا بِحُصُولِهِ وَهُوَ الظَّاهِرُ كَمَا تَقَدَّمَ فَلَا يُسْتَحَبُّ قَضَاؤُهَا مُغْنِي الْمُحْتَاجِ: بَابٌ فِي فِي صَوْمِ التَّطَوُّعِ.

*പ്രമുഖ ശാഫിഈ പണ്ഡിതനായ ശൈഖ് അബ്ദുറഹ്മാൻ ബാഅലവി പറയുന്നു:👇👇*

റമദാനിനെ തുടർന്ന് ശവ്വാലിൽ ആറ് നോമ്പ് കൂടെ എടുത്താൽ എന്ന ഹദീസും തദ്വിഷയകമായി വന്നിട്ടുള്ള ഇതര ഹദീസുകളുടെയും ബാഹ്യാർഥം കുറിക്കുന്നത് റമദാനിൽ നഷ്ടപ്പെട്ട നോമ്പ് അതിനോടൊപ്പം നിയ്യത്ത് ചെയ്താൽ പ്രസ്തുത ആറ് നോമ്പ് അത് വഴി കിട്ടുകയില്ലാ എന്നാണ്. എന്നാൽ ഇമാം ഇബ്നു ഹജർ വ്യക്തമാക്കുന്നത് നിയ്യത്ത് ചെയ്യുന്ന പക്ഷം അതിൻ്റെ  പൂർണ്ണമായ പ്രതിഫലം ലഭിക്കില്ലെങ്കിലും അത് നോറ്റതിൻ്റെ അടിസ്ഥാന പ്രതിഫലം ലഭിക്കുമെന്നാണ്. അറഫാ നോമ്പ്, ആശൂറാ നോമ്പ് എന്നിവ പോലെ. ഇമാം റംലിയാകട്ടെ അവിടെയും നിൽക്കാതെ, തെറ്റിക്കുന്നതായ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിൽ ഈയൊരു നോമ്പ് മാത്രമല്ല ഇതര സുന്നത്തു നോമ്പുകളും ഫർളിനോടൊപ്പം നോറ്റാൽ പ്രത്യേകം നിയ്യത്ത് ചെയ്തില്ലെങ്കിൽ പോലും പ്രതിഫലം ലഭിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. തെറ്റിക്കുന്ന കാരണങ്ങൾ എങ്ങനെയെന്നാൽ ഒരാൾക്ക്‌ റമദാൻ മുഴുവൻ നഷ്ടപ്പെടുകയും എന്നിട്ട് അത് മൊത്തം ശവ്വാലിൽ എടുക്കുകയും അതിനാൽ ശവ്വാലിലെ ആറ് നോമ്പ് അയാൾ ദുൽ ഖഅദയിൽ നോൽക്കാനും  ഉദ്ദേശിച്ചു അപ്പോൾ അതിൻ്റെ കൂടെ ഫർള് പറ്റില്ലെന്നർഥം. അതേ സമയം ളുഹ്റിൻ്റെ കൂടെ അതിൻ്റെ സുന്നത്തു കൂടി ഉദ്ദേശിച്ചാൽ രണ്ടും കിട്ടാത്തത് പോലെ ഇവിടെയും റമദാൻ ഖളാഉം ശവ്വാലിലെ സുന്നത്തും ഒന്നിച്ച് നിയ്യത്ത് വച്ചാൽ രണ്ടും കിട്ടില്ലെന്നാണ് ഇമാം സുംഹൂദിയുടെ ചുവടു പിടിച്ച് ഇമാം അബൂ മഖ്റമ പ്രബലമാക്കിയിട്ടുള്ള വീക്ഷണം. എന്നല്ല, റമദാൻ ഖളാ വീട്ടാനുള്ളവർ അതു വീട്ടാതെ ശവ്വാലിലെ ആറ് നോമ്പ് ഒരു നിലക്കും ശരിയാവുകയില്ല എന്ന വീക്ഷണത്തെയാണ് ഇമാം അബൂ മഖ്റമ പ്രബലമാക്കിയിട്ടുള്ളത്.- (ബുഗ്യതുൽ മുസ്തർശിദീൻ).

ظَاهِرُ حَدِيثِ : « وَأَتْبَعَهُ سِتًّا مِنْ شَوَّالٍ ». وَغَيْرِهِ مِنْ الْأَحَادِيثِ عَدَمُ حُصُولِ السِّتِّ إذَا نَوَاهَا مَعَ قَضَاءِ رَمَضَانَ،، لَكِنْ صَرَّحَ ابْنُ حَجَرٍ بِحُصُولِ أَصْلِ الثَّوَابِ لَا كَمَالِهِ إذَا نَوَاهَا كَغَيْرِهَا مِنْ عَرَفَةَ وَعَاشُورَاءَ، بَلْ رَجَّحَ (م ر) حُصُولَ أَصْلِ ثَوَابِ سَائِرِ التَّطَوُّعَاتِ مَعَ الْفَرْضِ وَإِنْ لَمْ يَنْوِهَا، مَا لَمْ يَصْرِفْهُ عَنْهَا صَارِفٌ، كَأَنَ قَضَى رَمَضَانَ فِي شَوَّالَ، وَقَصَدَ قَضَاءَ السِّتِّ مِنْ ذِي الْقَعْدَةِ، وَيُسَنُّ صَوْمِ السِّتِّ وَإِنْ أَفْطَرَ رَمَضَانَ. اهـ. قُلْتُ: وَاعْتَمَدَ أَبُو مَخْرَمَةَ تَبَعاً لِلسُّمْهُودِيِّ عَدَمَ حُصُولِ وَاحِدٍ مِنْهُمَا إذَا نَوَاهُمَا مَعاً، كَمَا لَوْ نَوَى الظُّهْرَ وَسُنَّتَهَا، بَلْ رَجَّحَ أَبُو مَخْرَمَةَ عَدَمَ صِحَّةِ صَوْمِ السِّتِّ لِمَنْ عَلَيْهِ قَضَاءُ رَمَضَانَ مُطْلَقاً.- بُغْيَةُ الْمُسْتَرْشِدِينَ.

   ⬆️⬆️⬆️

ഇല്‍യാസ് മൗലവി

Friday, 12 April 2024

സുബ്ഹിക്ക് ഖുനൂത്ത് ഓതുന്ന ഇമാമിനെ,ഖുനൂത്ത് സുന്നത്തില്ല എന്ന് വിശ്വസിക്കുന്ന മഅമൂം തുടരുമ്പോൾ എന്ത് ചെയ്യണം❓

السلام عليكم
ഇൻ ശാ അല്ലാഹ്, നിങ്ങളുടെ ദീനിയ്യായ സംശയങ്ങൾക്ക് 48 മണിക്കൂറിനകം ഇസ്ലാമിക പ്രമാണങ്ങൾ സഹിതമുള്ള മറുപടി ലഭിക്കാൻ അൽ കിതാബ് ചോദ്യോത്തര ഗ്രൂപ്പ് :
https://chat.whatsapp.com/CRvkNTQOCZb7YkfFnW3wA4

ചോദ്യം :
*സുബ്ഹിക്ക് ഖുനൂത്ത് ഓതുന്ന ഇമാം (നാസിലത്തിന്റെ ഖുനൂത്ത് അല്ല ) , ഖുനൂത്ത്
മറന്ന് പോകുമ്പോൾ സഹ്വിൻ്റെ
സുജൂദ് ചെയ്യുന്നു. ഖുനൂത്ത് ഓതൽ സുന്നത്തില്ല എന്ന്
കരുതുന്ന മഅമൂം തദവസരത്തിൽ ആ സുജൂദ് ചെയ്യണോ ; അല്ലെങ്കിൽ
എന്ത് ചെയ്യണം ❓(കബീർ
 കോയക്കുട്ടി , ആലപ്പുഴ)

*മറുപടി ചുരുക്കത്തിൽ :*

സുബ്ഹിയിൽ  നാസിലത്തിന്റെ അവസരങ്ങളിൽ മറ്റു ഫർദ് നിസ്ക്കാരങ്ങളിൽ ഉള്ളത് പോലെ നാസിലത്തിന്റെ  ഖുനൂത്ത് സുന്നത്താണ് എന്നത് കൂടാതെ സ്ഥിരമായി ഖുനൂത് സുന്നത്തുണ്ടോ ഉണ്ടെങ്കിൽ അത് റുകൂഇന്ന് മുമ്പോ ശേഷമോ എന്നിത്യാദി കാര്യങ്ങൾ ഇജ്തിഹാദിയ്യായ , മുജ്തഹിദുകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള മസ്അലകളാണ്.

ഖുർആൻ ആയത്തുകൾക്കും ഹദീസുകൾക്കും വന്നിട്ടുള്ള വ്യത്യസ്ത തഫ്സീറുകൾ, ഹദീസുകളുടെ സ്വീകാര്യത സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ മുജ്തഹിദുകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. ഇത്തരം വിഷയങ്ങളിൽ, ഉദാരവും വിശാലവുമായ സമീപനം സ്വീകരിക്കണമെന്നും ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ കക്ഷിത്വത്തിനും വഴക്കിനും കാരണമാകരുതെന്നുമാണ് സലഫി പണ്ഡിതൻമാരുടെ നിലപാട്.


സുബ്ഹിക്ക് ഖുനൂത്ത് സ്ഥിരമായി സുന്നത്തുണ്ടെന്ന് കരുതുന്ന  ഇമാമിനെ അങ്ങനെ  ഖുനൂത്ത് സുന്നത്തില്ല എന്ന് കരുതുന്ന മഅമൂം തുടരുമ്പോൾ , ഇമാമിനെ പിന്തുടരണമെന്നും മഅമൂമിന്റെ വീക്ഷണത്തിൽ ഖുനൂത്ത് സുന്നത്തില്ലെങ്കിലും ഇമാമിന്റെ ഖുനൂത്തിന് കൈകൾ ഉയർത്തി ആമീൻ പറയണമെന്നുമാണ് ഇമാം അഹ്മദു ബ്നു ഹൻബൽ (റ) , ഇബ്നു തൈമിയ്യ (റ) , ആധുനിക സലഫീ പണ്ഡിതൻ ശൈഖ് ഇബ്നു ഉസൈമീൻ (റ) എന്നിവരുടെ നിലപാട്. സലഫീ പണ്ഡിതൻമാർ പൊതുവേ ഈ നിലപാടുള്ളവരാണ്.

ഇമാം തുടരപ്പെടാനുള്ള ആളാണെന്നും അതിനാൽ മഅമൂം ഇമാമിൽ നിന്ന് കർമ്മങ്ങളിൽ വ്യത്യസ്തനാകരുതെന്നും സൂചിപ്പിക്കുന്ന നബി വചനങ്ങളാണ് ഇതിന് തെളിവ്.

മറുപടി വിശദമായി ഈ വീഡിയോയിൽ :
https://youtu.be/34js44qoP68?si=dYynSoZK2wBjY6Kk

കുറിപ്പുകൾ:
ഇബ്നു തൈമിയ്യ (റ) പറയുന്നു:
......وَلِهَذَا يَنْبَغِي لِلْمَأْمُومِ أَنْ يَتْبَعَ إمَامَهُ فِيمَا يَسُوغُ فِيهِ الِاجْتِهَادُ فَإِذَا قَنَتَ قَنَتَ مَعَهُ وَإِنْ تَرَكَ الْقُنُوتَ لَمْ يَقْنُتْ فَإِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: {إنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ} وَقَالَ: {لَا تَخْتَلِفُوا عَلَى أَئِمَّتِكُمْ} . وَثَبَتَ عَنْهُ فِي الصَّحِيحِ أَنَّهُ قَالَ: {يُصَلُّونَ لَكُمْ فَإِنْ أَصَابُوا فَلَكُمْ وَلَهُمْ وَإِنْ أَخْطَئُوا فَلَكُمْ وَعَلَيْهِمْ} . أَلَا تَرَى أَنَّ الْإِمَامَ لَوْ قَرَأَ فِي الْأَخِيرَتَيْنِ بِسُورَةِ مَعَ الْفَاتِحَةِ وَطَوَّلَهُمَا عَلَى الْأُولَيَيْنِ: لَوَجَبَتْ مُتَابَعَتُهُ فِي ذَلِكَ. فَأَمَّا مُسَابَقَةُ الْإِمَامِ فَإِنَّهَا لَا تَجُوزُ. فَإِذَا قَنَتَ لَمْ يَكُنْ لِلْمَأْمُومِ أَنْ يُسَابِقَهُ: فَلَا بُدَّ مِنْ مُتَابَعَتِهِ وَلِهَذَا كَانَ عَبْدُ اللَّهِ بْنُ مَسْعُودٍ قَدْ أَنْكَرَ عَلَى عُثْمَانَ التَّرْبِيعَ بِمِنَى ثُمَّ إنَّهُ صَلَّى خَلْفَهُ أَرْبَعًا. فَقِيلَ لَهُ: فِي ذَلِكَ فَقَالَ: الْخِلَافُ شَرٌّ. وَكَذَلِكَ أَنَسُ بْنُ مَالِكٍ لَمَّا سَأَلَهُ رَجُلٌ عَنْ وَقْتِ الرَّمْيِ فَأَخْبَرَهُ ثُمَّ قَالَ: افْعَلْ كَمَا يَفْعَلُ إمَامُك وَاَللَّهُ أَعْلَمُ
https://shamela.ws/book/7289/11774#p1

ശൈഖ് ഇബ്നു ഉസൈമീൻ (റ) പറയുന്നു:
والجواب على ذلك أن نقول: بل يؤمن على دعاء الإمام ويرفع يديه تبعاً للإمام خوفاً من المخالفة. وقد نص الإمام أحمد - رحمه الله - على أن الرجل إذا ائتم برجل يقنت في صلاة الفجر، فإنه يتابعه ويؤمن على دعائه، مع أن الإمام أحمد - رحمه الله - لا يرى مشروعية القنوت في صلاة الفجر في المشهور عنه، لكنه - رحمه الله - رخص في ذلك؛ أي في متابعة الإمام الذي يقنت في صلاة الفجر خوفاً من الخلاف الذي قد يحدث معه اختلاف القلوب.

وهذا هو الذي جاء عن الصحابة - رضي الله عنهم - فإن أمير المؤمنين عثمان - رضي الله عنه - في آخر خلافته كان يتم الصلاة في منى في الحج، فأنكر عليه من أنكر من الصحابة، لكنهم كانوا يتابعونه ويتمون الصلاة. ويذكر عن عبد الله بن مسعود - رضي الله عنه - أنه قيل له: يا أبا عبد الرحمن كيف تصلي مع أمير المؤمنين عثمان أربعاً ولم يكن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ، ولا أبو بكر، ولا عمر يفعلون ذلك؟ فقال - رضي الله عنه -: "الخلاف شر"
https://shamela.ws/book/12293/5312