Wednesday, 16 August 2023

ജനാസയെ അനുഗമിക്കുമ്പോൾ മയ്യിത്തിന്റെ മുമ്പിൽ നടക്കുന്നതാണോ പിറകിൽ നടക്കുന്നതാണോ കൂടുതൽ നല്ലത്?

https://youtu.be/62Uc1HBSqB0

അൽ കിതാബ് ചോദ്യോത്തരം - വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് :
https://chat.whatsapp.com/CRvkNTQOCZb7YkfFnW3wA4

ചോദ്യം :
ജനാസയെ അനുഗമിക്കുമ്പോൾ മയ്യിത്തിന്റെ മുമ്പിൽ നടക്കുന്നതാണോ പിറകിൽ നടക്കുന്നതാണോ കൂടുതൽ നല്ലത്? (അബ്ദുൽ ഖാദർ, കൊണ്ടോട്ടി)

വീഡിയോ കാണുക:
https://youtu.be/62Uc1HBSqB0
ജനാസയെ
 അനുഗമിക്കുന്നതിന്റെ  പുണ്യം ദർസുകൾ ഈ ലിങ്കിൽ :
https://www.youtube.com/playlist?list=PLf1c4fdPOOYBwl0pYnmThKhvtcAU4bEoO
 ടെലഗ്രാം ലിങ്ക് :
https://t.me/todaysnaseehath
യു ട്യൂബ് പ്ലേലിസ്റ്റ് :
https://www.youtube.com/playlist?list=PLf1c4fdPOOYBU90jjZEB9Weu_9PTm1Jk9
🥬🥬🥬🥬🥬
മറുപടി ചുരുക്കത്തിൽ :

മയ്യിത്തിന്റെ മുമ്പിൽ നടക്കലാണ്
കൂടുതൽ ശ്രേഷ്ഠകരം
എന്നാണ് ഭൂരിപക്ഷം
പണ്ഡിതരുടേയും നിലപാട് .
🥬🥬🥬🥬
ജനാസയെ അനുഗമിക്കുന്നവനുള്ള പ്രതിഫലം സംബന്ധിച്ച ഹദീസ് : 

[സ്വഹീഹുൽ ബുഖാരി,
കിതാബുൽ ഈമാൻ ]
بَاب اتِّبَاعُ الْجَنَائِزِ مِنْ الْإِيمَانِ 
ജനാസയെ അനുഗമിക്കൽ ഈമാനിന്റെ/സത്യവിശ്വാസത്തിന്റെ ഭാഗമാണ് എന്നത് സംബന്ധിച്ച ബാബു 
 عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ اتَّبَعَ جَنَازَةَ مُسْلِمٍ إِيمَانًا وَاحْتِسَابًا وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا وَيَفْرُغَ مِنْ دَفْنِهَا فَإِنَّه يَرْجِعُ مِنْ الْأَجْرِ بِقِيرَاطَيْنِ كُلُّ قِيرَاطٍ مِثْلُ أُحُدٍ وَمَنْ صَلَّى عَلَيْهَا ثُمَّ رَجَعَ قَبْلَ أَنْ تُدْفَنَ فَإِنَّهُ يَرْجِعُ بِقِيرَاطٍ تَابَعَهُ عُثْمَانُ الْمُؤَذِّنُ قَالَ حَدَّثَنَا عَوْفٌ عَنْ مُحَمَّدٍ عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَحْوَهُ
അബൂഹുറൈറ റദിയല്ലാഹു അന്ഹു  നിവേദനം:  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം  അരുളി: ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ലിമിന്‍റെ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല്‍ അയാള്‍ രണ്ടു ഖീറാത്തു പ്രതിഫലവും കൊണ്ടാണ്‌ തിരിച്ചുവരിക.ഓരോ ഖീറാത്തും ഉഹ്ദ് മല പോലെയാണ്.ആരെങ്കിലും ജനാസ നിസ്‌ക്കരിക്കുകയും കബറടക്കത്തിന് മുമ്പേ മടങ്ങുകയും ചെയ്‌താൽ അവൻ ഒരു 
 ഖീറാത്തു പ്രതിഫലവും കൊണ്ടാണ്‌ തിരിച്ചുവരിക.
_________________

ഈ ഹദീസിന്റെ വിശദീകരണമായി ഫത്ഹുൽ ബാരിയിൽ വന്ന ഭാഗങ്ങൾ  കാണുക:
مِنْ فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
...................
قَوْلُهُ : ( مَنِ اتَّبَعَ ) هُوَ بِالتَّشْدِيدِ ، وَلِلْأَصِيلِيِّ " تَبِعَ " بِحَذْفِ الْأَلِفِ وَكَسْرِ الْمُوَحَّدَةِ ، وَقَدْ تَمَسَّكَ بِهَذَا اللَّفْظِ مَنْ زَعَمَ أَنَّ الْمَشْيَ خَلْفَهَا أَفْضَلُ ، وَلَا حُجَّةَ فِيهِ لِأَنَّهُ يُقَالُ تَبِعَهُ إِذَا مَشَى خَلْفَهُ أَوْ إِذَا مَرَّ بِهِ فَمَشَى مَعَهُ ، وَكَذَلِكَ اتَّبَعَهُ بِالتَّشْدِيدِ وَهُوَ افْتَعَلَ مِنْهُ ، فَإِذَا هُوَ مَقُولٌ بِالِاشْتِرَاكِ ، وَقَدْ بَيَّنَ الْمُرَادَ الْحَدِيثُ الْآخَرُ الْمُصَحَّحُ عِنْدَ ابْنِ حِبَّانَ وَغَيْرِهِ مِنْ حَدِيثِ ابْنِ عُمَرَ فِي الْمَشْيِ أَمَامَهَا
..............................
ആശയ സംഗ്രഹം : അസ്വീലിയുടെ റിപ്പോർട്ടിൽ ഇത്തബഅ എന്ന വാക്കിനു പകരം തബിഅ എന്നാണുള്ളത് . രണ്ടാണെങ്കിലും ജനാസയെ പിന്തുടരുക എന്നാണു ആശയം.ഹദീസിലെ ഈ പദപ്രയോഗത്തിൽ നിന്നും ജനാസയുടെ /മയ്യിത്തിന്റെ പിറകെ നടക്കൽ ആണ് കൂടുതൽ പുണ്യകരം എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു.എന്നാൽ പിറകെ നടന്നാലും കൂടെ നടന്നാലും മുന്നേ നടന്നാലും 'പിന്തുടരുക' എന്ന ആശയം വരും എന്നതിനാൽ ഈ വാദത്തിൽ കഴമ്പില്ല. ഇബ്നു ഹിബ്ബാൻ രേഖപ്പെടുത്തിയ സ്വഹീഹായ ഹദീസിൽ മയ്യിത്തിന്റെ മുമ്പിൽ നടക്കുക എന്ന് വ്യക്തമായി വന്നിട്ടുണ്ട് താനും.
>>>>>>>>>>>>>
ജനാസയെ / മയ്യിത്തിനെ അനുഗമിക്കുമ്പോൾ ജനാസയുടെ മുമ്പിലോ പിറകിലോ വലതു ഭാഗത്തോ ഇടതു ഭാഗത്തോ നടക്കാവുന്നതാണ് . മുമ്പിൽ നടക്കുന്നതാണോ പിറകിൽ നടക്കുന്നതാണോ കൂടുതൽ ഉത്തമം എന്ന് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും മുമ്പിൽ നടക്കലാണ് ഉത്തമം എന്നതാണ് ഭൂരിപക്ഷത്തിന്റെയും നിലപാട് . ഈ വിഷയത്തിൽ 
 أَبُو عُمَرَ ، يُوسُفُ بْنُ عَبْدِ اللَّهِ بْنِ مُحَمَّدِ بْنِ عَبْدِ الْبَرِّ 
യുടെ (ജനനം : ഹിജ്‌റ 368 ) റഹിമഹുല്ലാഹിയുടെ  അൽ ഇസ്തിദ്കാർ 
 الاستذكار الجامع لمذاهب فقهاء الأمصار
എന്ന കിതാബിൽ നിന്നുള്ള ചില ഉദ്ധരണികൾ :
الاستذكار الجامع لمذاهب فقهاء الأمصار

بَابُ الْمَشْيِ أَمَامَ الْجِنَازَةِ 
ജനാസയുടെ മുമ്പിൽ നടക്കൽ സംബന്ധിച്ച ബാബു 
مَالِكٌ عَنِ ابْنِ شِهَابٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبَا بَكْرٍ وَعُمَرَ كَانُوا يَمْشُونَ أَمَامَ الْجِنَازَةِ 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയും  അബൂ ബക്കർ, ഉമർ  (റദിയല്ലാഹു അൻഹും ) എന്നിവരും ജനാസയുടെ മുമ്പിലായിരുന്നു നടന്നിരുന്നത് എന്ന് ഇമാം മാലിക് റഹിമഹുല്ലാഹി വ്യക്തമാക്കുന്നു
http://library.islamweb.net/newlibrary/display_book.php?idfrom=892&idto=893&bk_no=93&ID=509
_______________
സുനനു ഇബ്നു മാജയിലെ ഒരു ഹദീസ് കാണുക :
[കിതാബുൽ ജനാഇസ് ]
 عَنْ أَنَسِ بْنِ مَالِكٍ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ يَمْشُونَ أَمَامَ الْجِنَازَةِ
അനസു ബ്നു മാലിക് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയും  അബൂ ബക്കർ, ഉമർ ,ഉസ്മാൻ (റദിയല്ലാഹു അൻഹും ) എന്നിവരും ജനാസയുടെ മുമ്പിലായിരുന്നു നടന്നിരുന്നത്.
_________________

ഇബ്നു അബ്ദിൽ ബർ റഹിമഹുല്ലാഹിയുടെ  അൽ ഇസ്തിദ്കാർ തുടരുന്നു :  
...........................
 وَأَرْدَفَ مَالِكٌ هَذَا الْحَدِيثَ بِحَدِيثِهِ عَنْ مُحَمَّدِ بْنِ الْمُنْكَدِرِ عَنْ رَبِيعَةَ بْنِ عَبْدِ اللَّهِ بْنِ الْهَدِيرِ ، أَنَّهُ أَخْبَرَهُ أَنَّهُ رَأَى عُمَرَ بْنَ الْخَطَّابِ يُقَدِّمُ النَّاسَ أَمَامَ الْجِنَازَةِ فِي جِنَازَةِ زَيْنَبَ بِنْتِ جَحْشٍ 

 وَعَنْ هِشَامِ بْنِ عُرْوَةَ أَنَّهُ قَالَ : مَا رَأَيْتُ أَبِي قَطُّ فِي جِنَازَةٍ إِلَّا أَمَامَهَا قَالَ : ثُمَّ يَأْتِي الْبَقِيعَ فَيَجْلِسُ حَتَّى يَمُرُّوا عَلَيْهِ

وَعَنِ ابْنِ شِهَابٍ أَنَّهُ قَالَ : الْمَشْيُ خَلْفَ الْجِنَازَةِ مِنْ خَطَإِ السُّنَّةِ 
..........................
 وَاخْتَلَفَ الْعُلَمَاءُ فِي الْأَفْضَلِ مِنْ ذَلِكَ ، فَقَالَ مَالِكُ بْنُ أَنَسٍ وَاللَّيْثُ بْنُ سَعْدٍ وَالشَّافِعِيُّ وَأَصْحَابُهُمُ : السُّنَّةُ الْمَشْيُ أَمَامَ الْجِنَازَةِ ، وَهُوَ الْأَفْضَلُ ، وَبِهِ قَالَ أَحْمَدُ بْنُ حَنْبَلٍ  
ആശയ സംഗ്രഹം  : സൈനബ് ബിൻത് ജഹ്‌ശിന്റെ ജനാസ കൊണ്ട് പോകുമ്പോൾ  ഉമർ  ബ്നുൽ ഖത്താബ് റദിയല്ലാഹു അന്ഹു ജനാസയുടെ മുന്നിലായി ജനങ്ങൾക്ക് മുമ്പേ നടന്നിരുന്നതായുള്ള റിപ്പോർട്ടും ഇമാം മാലിക് റഹിമഹുല്ലാഹി ഈ ഹദീസിനോട് ചേർത്ത് പറഞ്ഞിട്ടുണ്ട്. 
       ഹിശാമു ബ്നു ഉർവ റിപ്പോർട്ട് ചെയ്യുന്നു : എന്റെ പിതാവ് ജനാസയ്ക്കു മുമ്പിൽ അല്ലാതെ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല ; അദ്ദേഹം ബഖീഇൽ എത്തുമ്പോൾ ജനങ്ങൾ അവിടെ നടന്നു എത്തുന്നത് വരെ അവിടെ ഇരിക്കുമായിരുന്നു.
       ജനാസയുടെ പിറകിൽ നടക്കൽ തെറ്റായ ചര്യ ആണെന്ന്  ഇബ്നു ശിഹാബ് പ്രസ്താവിച്ചിരിക്കുന്നു.

മുമ്പിൽ നടക്കുന്നതാണോ പിറകിൽ നടക്കുന്നതാണോ കൂടുതൽ ഉത്തമം എന്ന വിഷയത്തിൽ ഉലമാക്കൾക്കു അഭിപ്രായ വ്യത്യാസമുണ്ട്.മാലിക് ബ്നു അനസ്, ലൈസു ബ്നു സഅദ്,  ശാഫിഈ , അഹ്മദ് ബ്നു ഹന്ബൽ  ( റഹിമഹുമുല്ലാഹ് ) എന്നിവരെല്ലാം ജനാസയുടെ മുമ്പിൽ നടക്കലാണ് സുന്നത്തും ഉത്തമവും എന്ന വീക്ഷണം പുലർത്തുന്നു.
🥬🥬🥬🥬
ഇബ്നു അബ്ദിൽ ബർ റഹിമഹുല്ലാഹിയുടെ  അൽ ഇസ്തിദ്കാർ തുടരുന്നു :   (ജനാസയുടെ പിറകിൽ  നടക്കലാണ് ഉത്തമം എന്ന വീക്ഷണക്കാരുടെ തെളിവുകളാണ് തുടർന്ന് വിവരിക്കുന്നത് )
 وَقَالَ الثَّوْرِيُّ : لَا بَأْسَ بِالْمَشْيِ بَيْنَ يَدَيْهَا وَخَلْفَهَا وَعَنْ يَمِينِهَا وَشَمَالِهَا إِلَّا أَنَّ الْمَشْيَ عِنْدَهُمْ خَلْفَهَا أَفْضَلُ

 وَحُجَّةُ هَؤُلَاءِ وَمَنْ قَالَ بِقَوْلِهِمْ حَدِيثُ عَلِيٍّ مِنْ رِوَايَةِ عَبْدِ الرَّحْمَنِ بْنِ أَبْزَى قَالَ : كُنْتُ أَمْشِي مَعَ عَلِيٍّ فِي جِنَازَةٍ وَهُوَ آخِذٌ بِيَدِي وَهُوَ يَمْشِي خَلْفَهَا وَأَبُو بَكْرٍ وَعُمَرُ يَمْشِيَانِ أَمَامَهَا ، فَقُلْتُ لَهُ فِي ذَلِكَ ، فَقَالَ : إِنَّ فَضْلَ الْمَاشِي خَلْفَهَا عَلَى الْمَاشِي أَمَامَهَا كَفَضْلِ صَلَاةِ الْمَكْتُوبَةِ عَلَى صَلَاةِ النَّافِلَةِ ، وَإِنَّهُمَا لَيَعْلَمَانِ ذَلِكَ وَلَكِنَّهُمَا يُسَهِّلَانِ عَلَى النَّاسِ  
....................... 
ആശയ സംഗ്രഹം  :സൗരി പറയുന്നു: ജനാസയുടെ മുമ്പിലോ പിറകിലോ വലതു ഭാഗത്തോ ഇടതു ഭാഗത്തോ നടന്നു  ജനാസയെ അനുഗമിക്കാം; എങ്കിലും പിറകിൽ നടക്കലാണ്  ഉത്തമം.
            അബ്ദു റഹ്‌മാൻ ബ്നു അബ്സാ എന്നവരിൽ നിന്നുള്ള ഒരു റിപ്പോർട്ട് ആണ് ഈ വിഭാഗക്കാരുടെ തെളിവ്. പ്രസ്തുത റിപ്പോർട്ട് ഇങ്ങിനെയാണ്‌.അബ്ദു റഹ്‌മാൻ ബ്നു അബ്സാ പറയുന്നു : ഞാൻ അലി റദിയല്ലാഹു അന്ഹുവിന്റെ കൂടെ
 ഒരു ജനാസയിൽ പങ്കെടുത്തപ്പോൾ അലി റദിയല്ലാഹു അന്ഹു  എന്റെ കൈ പിടിച്ചു ജനാസയുടെ പിറകിലാണ് നടന്നിരുന്നത്.അബൂ ബക്കർ റദിയല്ലാഹു അൻഹുവും ഉമർ  റദിയല്ലാഹു അൻഹുവും ജനാസയുടെ മുമ്പിലാണ് നടന്നിരുന്നത്.അപ്പോൾ ഞാൻ അലി റദിയല്ലാഹു അൻഹുവിനോടു അവർ ജനാസയുടെ മുമ്പിലാണല്ലോ നടക്കുന്നത് എന്ന് പറഞ്ഞു.അലി റദിയല്ലാഹു അൻഹു പ്രതിവചിച്ചു:ജനാസയുടെ മുമ്പിൽ നടക്കുന്നവനെക്കാൾ ജനാസയുടെ പിറകിൽ നടക്കുന്നയാളുടെ പുണ്യം സുന്നത്തു നിസ്‌ക്കാരത്തെക്കാൾ ഫർദ് നിസ്‌ക്കാരത്തിനുള്ള പുണ്യം പോലെയാണ്. നിശ്ചയം ഇക്കാര്യം അവർക്കു രണ്ടു പേർക്കും അറിയാം; എന്നാൽ അവർ ജനങ്ങൾക്ക് എളുപ്പമാക്കുന്നതിനു വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത്.

ജനാസയുടെ പിറകിൽ നടക്കലാണ് ഉത്തമം എന്ന വീക്ഷണക്കാർ ഹദീസുകളിൽ നിന്ന് ഉദ്ധരിക്കുന്ന ചില തെളിവുകൾ പറഞ്ഞ ശേഷം  അൽ ഇസ്തിദ്കാർ എന്ന കിതാബിൽ ഇമാം അവർകൾ അത്തരം ഹദീസുകൾ എല്ലാം ന്യൂനതയുള്ളതാണെന്നും തെളിവ് പിടിക്കാൻ യോഗ്യതയില്ലാത്തതാണെന്നും വ്യക്തമാക്കുന്നുണ്ട്.തുടർന്ന് ജനാസയുടെ മുമ്പിൽ നടക്കലാണ് ഉത്തമം എന്നതിന് ഏതാനും തെളിവുകൾ കൂടി ഉദ്ധരിച്ച ശേഷം ഇമാം രേഖപ്പെടുത്തുന്നത് അടുത്ത മോഡ്യൂളിൽ ചേർക്കുന്നു.
🥬🥬🥬🥬
അൽ ഇസ്തിദ്കാർ തുടരുന്നു :
 قَالَ أَبُو عُمَرَ : الْمَشْيُ أَمَامَ الْجِنَازَةِ أَكْثَرُ عَنِ الْعُلَمَاءِ مِنَ الصَّحَابَةِ وَالتَّابِعِينَ وَمَنْ بَعْدَهُمْ مِنَ الْخَالِفِينَ ، وَهُوَ مَذْهَبُ الْحِجَازِيِّينَ ، وَهُوَ الْأَفْضَلُ إِنْ شَاءَ اللَّهُ ، وَلَا بَأْسَ عِنْدِي بِالْمَشْيِ خَلْفَهَا وَحَيْثُ شَاءَ الْمَاشِي مِنْهَا ، لِأَنَّ اللَّهَ عَزَّ وَجَلَّ لَمْ يَحْظُرْ ذَلِكَ وَلَا رَسُولُهُ وَلَا أَعْلَمُ أَحَدًا مِنَ الْعُلَمَاءِ كَرِهَ ذَلِكَ ، وَلَا ذَكَرَ أَنَّ مَشْيَ الْمَاشِي خَلْفَ الْجِنَازَةِ يُحْبِطُ أَجْرَهُ فِيهَا وَيَكُونُ كَمَنْ لَمْ يَشْهَدْهَا ، وَقَدْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ شَيَّعَ جِنَازَةً وَصَلَّى عَلَيْهَا ، كَانَ لَهُ قِيرَاطٌ مِنَ الْأَجْرِ ، وَمَنْ قَعَدَ حَتَّى تُدْفَنَ كَانَ لَهُ قِيرَاطَانِ ، وَالْقِيرَاطُ كَأُحُدٍ " وَلَمْ يَخُصَّ الْمَاشِي خَلْفَهَا مِنَ الْمَاشِي أَمَامَهَا
....................
شيَّعَ فلانًا : ودّعه ، أو رافقه تكريمًا له
.................. 
ആശയ സംഗ്രഹം  : ഗ്രൻഥ കർത്താവ് തുടരുന്നു : സ്വഹാബാക്കളിൽ നിന്നും താബിഈങ്ങളിൽ നിന്നും പിന്ഗാമികളിൽ നിന്നും ഉള്ള ഉലമാക്കളിൽ ഭൂരിഭാഗവും മയ്യിത്തിന്റെ / ജനാസയുടെ മുമ്പിൽ നടക്കുക എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.അതാണ് ഉത്തമം. ഇൻ ഷാ അല്ലാഹ് ....എന്നാൽ പിറകിൽ നടക്കുന്നതിൽ കുഴപ്പം ഒന്നുമില്ല എന്ന്   ഞാൻ കരുതുന്നു.കാരണം അല്ലാഹുവോ റസൂലോ അത് നിരോധിച്ചിട്ടില്ല.ഉലമാക്കളിൽ ആരും ജനാസയുടെ പിറകെ നടക്കുന്നതിനെ വെറുത്തതായോ ജനാസയുടെ പിറകെ നടന്നവൻ ജനാസയെ അനുഗമിക്കാത്തവനെ പോലെയാണ് എന്ന് പരാമർശിച്ചതായോ എനിക്കറിയില്ല. ജനാസയെ അനുഗമിക്കുന്നവനുള്ള പ്രതിഫലം പരാമർശിക്കുന്ന ഹദീസിൽ മുമ്പിൽ നടക്കുന്നവർ എന്നോ പിറകിൽ നടക്കുന്നവർ എന്നോ പ്രത്യേകമാക്കിയിട്ടില്ല.
🥬🥬🥬🥬🥬
اوصيكم بالدعاء لنا
8848787706
عباس برمبادن
🥬🥬🥬🥬🥬

Monday, 14 August 2023

ഇബ്നു തൈമിയ്യ (റ) യുടെ മയ്യിത്ത് കുളിപ്പിച്ച വെള്ളം കൊണ്ട് ജനങ്ങൾ ബറകത്തെടുത്തത് ദീനിൽ തെളിവാണോ ?

https://youtu.be/QOX0ruh8wUQ
അൽ കിതാബ് ചോദ്യോത്തരം - വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് :
https://chat.whatsapp.com/CRvkNTQOCZb7YkfFnW3wA4
ടെലിഗ്രാം ലിങ്ക് :
https://t.me/todaysnaseehath
യു ട്യൂബ് പ്ലേലിസ്റ്റ് :
https://www.youtube.com/playlist?list=PLf1c4fdPOOYBU90jjZEB9Weu_9PTm1Jk9
ചോദ്യം :
ഇബ്നു തൈമിയ്യ (റ) യുടെ വഫാതിന് ശേഷം അദ്ദേഹത്തെ കുളിപ്പിച്ച വെള്ളവും മറ്റും ഉപയോഗിച്ച് ജനങ്ങൾ ബറകത്തെടുത്തു എന്ന് ഇബ്നു കസീർ(റ) അൽ ബിദായത്തു വന്നിഹായ: യിൽ പറയുന്നത് സ്വാലിഹീങ്ങളുടെ ആസാറുകൾ കൊണ്ട് ബറകത്തെടുക്കൽ അനുവദനീയമാണ് എന്നതിന് തെളിവാണോ ?
( ചോദ്യം : അബ്ദുസ്സലാം, നാദാപുരം)
🥬🥬🥬🥬🥬
ഉത്തരം ചുരുക്കത്തിൽ :
ഇത് സാധാരണ ജനങ്ങൾ ചെയ്ത ഒരു പ്രവർത്തി ഇബ്നു കസീർ(റ) ഉദ്ധരിച്ചത് മാത്രമാണ്. ഇത്  സ്വാലിഹീങ്ങളുടെ ആസാറുകൾ കൊണ്ട് ബറകത്തെടുക്കാം എന്നതിന് ദീനിൽ തെളിവല്ല. ഇബ്നു തൈമിയ്യ (റ) അത് അംഗീകരിച്ചു എന്നതിനും ഇതിൽ തെളിവില്ലല്ലോ. അദ്ദേഹം ബിദ്അത്തുകളെ ശക്തമായി എതിർത്ത പണ്ഡിതനായിരുന്നു.
🌏🌏🌏🌏🌏
വിശദമായി മനസ്സിലാക്കാൻ
വീഡിയോ കാണുക:
https://youtu.be/QOX0ruh8wUQ
ശൈഖ് മുഹമ്മദ് സ്വലിഹ് അൽ മുനജ്ജിദിന്റെ ഫത് വ കാണുക:
https://islamqa.info/ar/223015 حول ما ذكره ابن كثير من تبرك الناس بالنظر إلى شيخ الإسلام ابن تيمية وتقبيله بعد موته - الإسلام سؤال وجواب

نقل الحافظ ابن كثير عند حكاية أحداث وفاة شيخ الإسلام ابن تيمية رحمه الله ما نصه : " وحضر جمع كثير إلى القلعة ، وأذن لَهُمْ فِي الدُّخُولِ عَلَيْهِ ، وَجَلَسَ جَمَاعَةٌ عِنْدَهُ قبل الغسل ، وقرأوا القرآن ، وتبركوا برؤيته وتقبيله ، ثم انصرفوا ، ثم حضر جماعة من النساء ففعلن مثل ذلك ، ثم انصرفن ، واقتصروا على من يغسله" انتهى من " البداية والنهاية " (14 / 156).
وهذا الفعل الذي حكاه من التبرك بشيخ الإسلام وقراءة القرآن عليه غير جائز ، وهو من عمل عوام الناس ، وليس فيه أن ابن تيمية - رحمه الله - قد أقرهم على هذا الفعل ولا وافقهم عليه ؛ لأنه رحمه الله كان وقتئذ ميتا ، وقد كان - رحمه الله - في حياته من أشد الناس حربا للبدع والمحدثات وإنكارا لها، وعودي بسبب ذلك عداء كبيرا وأوذي إيذاء شديدا ، ولم ينقل ابن كثير - رحمه الله- أن أهل العلم قد حضروا هذا الفعل أو أقروه ، ومعلوم أن الحجة إنما هي في قول الله تعالى وقول رسوله صلى الله عليه وسلم
തബർറുകിലെ സുന്നത്തും ബിദ്അത്തും വീഡിയോ (ഡോ.അബ്ദുന്നസീർ അൽ അസ്ഹരി )
https://youtu.be/ABzITfy5EWo

അൽ ബിദായത്തു വന്നിഹായ: യിൽ പറഞ്ഞതെന്ത് എന്ന് കാണുക:
1) ബ്ലോഗ് ലിങ്ക് :
http://ibarathukal.blogspot.com/2019/07/blog-post.html

2. വീഡിയോ ലിങ്ക് :
https://youtu.be/1CWmSW0qPfs
🥬🥬🥬🥬🥬
اوصيكم بالدعاء لنا
8848787706
عباس برمبادن
🥬🥬🥬🥬🥬