അൽ കിതാബ് ചോദ്യോത്തര പരമ്പര
ചോദ്യം : പിഞ്ഞാണമെഴുത്ത് അനുവദനീയമാണോ❓
[മറുപടി തയ്യാറാക്കിയത് : അബ്ബാസ് പറമ്പാടൻ 8848787706]
വീഡിയോ :
https://youtu.be/AlkWbIdn7CQ
ഉത്തരം: ദിക്റുകളോ വിശുദ്ധ ഖുർആൻ വചനങ്ങളോ പ്ലേറ്റിലോ മറ്റോ എഴുതി അത് കഴുകി ചികിത്സക്കായി കുടിക്കുന്ന രീതിയാണ് പിഞ്ഞാണമെഴുത്ത് എന്ന പേരിൽ അറിയപ്പെടുന്നത്. പ്രസവം എളുപ്പമാകുന്നതിന് ഈ രീതി അവലംബിക്കാറുണ്ട്.
ഇത്തരത്തിൽ ഒരു ചികിത്സാ രീതി നബിചര്യയിൽ സ്ഥിരപ്പെട്ടതായി കാണുന്നില്ല. പിഞ്ഞാണമെഴുത്തിന്റെ അനുവദനീയത സംബന്ധിച്ച് പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇബ്നു അബ്ബാസ് (റ)-ൽ നിന്നുള്ള മൗഖൂഫായ ഒരു റിപ്പോർട്ടിന്റേയും സലഫുസ്സ്വാലിഹീങ്ങളിൽ നിന്നുള്ള ചില അസറുകളുടേയും അടിസ്ഥാനത്തിൽ, പിഞ്ഞാണമെഴുത്ത് അനുവദനീയമാണ് എന്ന് സലഫി പണ്ഡിതൻമാർ ഉൾപ്പെടെ ചില പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്.
പിഞ്ഞാണമെഴുത്ത് അനുവദനീയമാണ് എന്നാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം എന്നും ഇബ്രാഹീമു ന്നഖഈ അത് കറാഹത്തായി കണ്ടിരുന്നുവെന്നും ഇമാം നവവി (റ) ശറഹുൽ മുഹദ്ദബിൽ പ്രസ്താവിച്ചിട്ടുണ്ട്.
ഇബ്നു തൈമിയ്യ (റ) യും ഇബ്നു ഖയ്യിം(റ) യും പിഞ്ഞാണമെഴുത്ത് അനുവദനീയമാണ് എന്ന വീക്ഷണക്കാരാണ്.
ഖുർആൻ ആയത്തുകൾ ഒരു പാത്രത്തിലോ മറ്റോ എഴുതി കഴുകിക്കുടിക്കുന്ന രീതി ( പിഞ്ഞാണമെഴുത്ത്) ചില സലഫുസ്സ്വാലിഹീങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ കുഴപ്പമൊന്നുല്ലെന്നും, എന്നാൽ
നബിചര്യയിൽ സ്ഥിരപ്പെട്ടിട്ടുള്ളേ പോലെ, ഖുർആൻ ആയത്തുകൾ ഉപയോഗിച്ചു രോഗി സ്വയം ഖുർആൻ ആയത്തുകൾ ഓതി ഊതുകയോ (രോഗിക്ക് സാധിക്കുമെങ്കിൽ ) മറ്റൊരാൾ ഖുർആൻ ആയത്തുകൾ ഓതി രോഗിയുടെ മേൽ ഊതുകയോ ചെയ്യലാണ് കൂടുതൽ പ്രയോജനപ്രദവും ശ്രേഷ്ഠ കരവുമെന്നും സൗദി പണ്ഡിതൻ ഇബ്നു ബാസ് (റ) യുടെ ഫത്വയിൽ കാണാം.ഹിജ്റ 543 -ൽ വഫാതായ അബൂബകർ ഇബ്നുൽ അറബീ അൽ മാലികീ (റ) ഇത് (പിഞ്ഞാണമെഴുത്ത്)ശൈത്വാനിൽ നിന്നുള്ള ബിദ്അത്ത് ആണ്
(وهي بدعة من الشيطان)
എന്ന് പരാമർശിച്ചതായി പറയപ്പെടുന്നു.
الله اعلم
( *ശ്രദ്ധിക്കുക: ഇസ്തിഗാസ: എന്ന പേരിൽ മരിച്ചുപോയവരോട് സഹായതേട്ടം ഉൾപ്പെടെയുള്ള ശിർക്കും ബിദ്അത്തും ചെയ്യുന്നവരെക്കൊണ്ട് ഇത്തരം ചികിത്സകൾ ചെയ്യിക്കാൻ പാടില്ല*)
🌷🌷🌷🌷🌷
തെളിവുകൾ പരിശോധിക്കാം
പിഞ്ഞാണമെഴുത്ത് - ഇബ്നു അബ്ബാസ് (റ) ചെയ്തതായി ഇമാം ബൈഹഖി (റ) യുടെ റിപ്പോർട്ട് [ഇമാം ബൈഹഖി (റ) യുടെالدَّعَوَات الكبير (അദ്ദഅവാതുൽ കബീർ)എന്ന കിതാബിൽ നിന്ന് :
أخبرنا أبو طاهر الفقيه ، أخبرنا أبو بكر القطان ، حدثنا محمد بن يزيد السلمي ، حدثنا حفص بن عبد الرحمن ، حدثنا محمد بن عبد الرحمن بن أبي ليلى ، حدثنا الحكم بن عتيبة ، عن سعيد بن جبير ، عَنِ ابْنِ عَبَّاسٍ مَوْقُوفًا : فِي الْمَرْأَةِ يَعْسُرُ عَلَيْهَا وِلَادُهَا قَالَ : يُكْتَبُ فِي قِرْطَاسٍ ثُمَّ تُسْقَى : بِاسْمِ اللَّهِ الَّذِي لَا إِلَهَ إِلَّا هُوَ الْحَلِيمُ الْكَرِيمُ ، سُبْحَانَ اللَّهِ وَتَعَالَى رَبِّ الْعَرْشِ الْعَظِيمِ ، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا [ النَّازِعَاتِ : 46 ] . [ ص: 399 ] كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ [ الْأَحْقَافِ : 35 ] .
هذا موقوف على ابن عباس
ആശയം : പ്രസവം ബുദ്ധിമുട്ടായ ഒരു സ്ത്രീയുടെ വിഷയത്തിൽ ഇബ്നു അബ്ബാസ് (റ) പറഞ്ഞു:
بِاسْمِ اللَّهِ الَّذِي لَا إِلَهَ إِلَّا هُوَ الْحَلِيمُ الْكَرِيمُ ، سُبْحَانَ اللَّهِ وَتَعَالَى رَبِّ الْعَرْشِ الْعَظِيمِ ، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ¹ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ ²
എന്നിങ്ങനെ ഒരു ഖിർത്വാസിൽ എഴുതുകയും അത് (കഴുകി ) സ്ത്രീക്ക് കുടിക്കാൻ നൽകുകയും ചെയ്യുക.
¹
[ النَّازِعَاتِ : 46 ]
²
[ الْأَحْقَافِ : 35 ]
http://www.islamport.com/b/3/alhadeeth/ajzaa/%C7%E1%CF%DA%E6%C7%CA%20%C7%E1%DF%C8%ED%D1%20%E1%E1%C8%ED%E5%DE%ED/%C7%E1%CF%DA%E6%C7%CA%20%C7%E1%DF%C8%ED%D1%20%E1%E1%C8%ED%E5%DE%ED%20%20004.html
🌷🌷🌷🌷🌷
ശറഹുൽ മുഹദ്ദബിൽ ഇമാം നവവി (റ) പറയുന്നു:
ولو كتب القرآن في إناء ثم غسله وسقاه المريض ، فقال الحسن البصري ومجاهد وأبو قلابة والأوزاعي : لا بأس به ، وكرهه النخعي ، ومقتضى مذهبنا أنه لا بأس به
ആശയം : ഖുർആൻ ആയത്തുകൾ ഒരു പാത്രത്തിൽ എഴുതുകയും എന്നിട്ട് ആ എഴുതിയത് കഴുകുകയും രോഗിയെ കുടിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് ഹസനുൽ ബസ്വരി (റ), മുജാഹിദ് (റ), അബൂ ഖിലാബ (റ), ഔസാഈ (റ) എന്നിവർ അത് കുഴപ്പമില്ല എന്നാണ് പറഞ്ഞത്. എന്നാൽ ഇബ്രാഹീം അന്നഖഈ (റ) അത് കറാഹത്താണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നമ്മുടെ മദ്ഹബിന്റെ ( ശാഫിഈ മദ്ഹബിന്റെ) തേട്ടം അത് കുഴപ്പമില്ല എന്നതാണ്.
https://www.islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=14&ID=884
ഇബ്നു തൈമിയ്യ (റ) യുടെ ഫതാവാ യിൽ നിന്ന് :
ويجوز أن يكتب للمصاب وغيره من المرضى شيئًا من كتاب اللّه وذكره بالمداد المباح ويغسل ويسقى، كما نص على ذلك أحمد وغيره
ആശയം : അല്ലാഹുവിന്റെ കിതാബിൽ നിന്നോ അവനെ സ്മരിക്കുന്ന ദിക്റുകളോ അനുവദനീയമായ മഷികൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കൽ അനുവദനീയമാകുന്നു. ഇമാം അഹ്മദുബ്നു ഹൻബൽ (റ) യിൽ നിന്ന് ഈ വിഷയത്തിൽ നസ്സ്വ് വന്നിട്ടുണ്ട്.
തുടർന്ന് അദ്ദേഹം അഹമദ് ബ്നു ഹൻബൽ (റ) ഉദ്ധരിക്കുന്ന ഇബ്നു അബ്ബാസ് (റ) -ൽ നിന്നുള്ള റിപ്പോർട്ട് പരാമർശിക്കുന്നു :
قال عبد اللّه بن أحمد:
قرأت على أبي، ثنا يَعلى بن عبيد، ثنا سفيان، عن محمد بن أبي ليلى، عن الحكم، عن سعيد بن جُبَيْر، عن ابن عباس قال: إذا عسر على المرأة ولادتها فليكتب:
*بسم اللّه لا إله إلا اللّه الحليم الكريم، سبحان اللّه رب العرش العظيم، الحمد للّه رب العالمين {كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا}*
[النازعات: 46]، *{فَاصْبِرْ كَمَا صَبَرَ أُوْلُوا الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ}*
[الأحقاف: 35]
തുടർന്ന് അഹ്മദു ബ്നു ഹൻബൽ (റ) യുടെ തന്നെ മറ്റൊരു റിപ്പോർട്ടും സൂചിപ്പിക്കുന്നു :
قال أبي(احمد بن حنبل): ثنا أسود بن عامر بإسناده بمعناه، وقال: يكتب في إناء نظيف فيسقى، قال أبي: وزاد فيه وكيع: فتسقى وينضح ما دون سرتها، قال عبد الله: رأيت أبي يكتب للمرأة في جَامٍ أو شيء نظيف.
ആശയം : വൃത്തിയുള്ള പാത്രത്തിൽ എഴുതി അത് കഴുകിയാണ് കുടിക്കാൻ കൊടുക്കേണ്ടത്. വെള്ളം സ്ത്രീയുടെ പൊക്കിളിന് താഴെ കുടയണം എന്നും വകീഇന്റെ റിപ്പോർട്ടിലുണ്ട്.
അബ്ദുല്ലാഹിബ്നു അഹ്മദ് (റ) പറയുന്നു: എന്റെ പിതാവ് വൃത്തിയുള്ള പാത്രത്തിൽ സ്ത്രീക്ക് വേണ്ടി (ചികിത്സാർത്ഥം ) എഴുതുന്നത് ഞാൻ കണ്ടിട്ടുണ്ട്.
തുടർന്ന് ഇബ്നു തൈമിയ്യ (റ) ഇബ്നു അബ്ബാസ് (റ)-ൽ നിന്നുള്ള സമാനമായ മറ്റൊരു റിപ്പോർട്ടും പരമ്പര സഹിതം രേഖപ്പെടുത്തുന്നു:
وقال أبو عمرو محمد بن أحمد بن حمدان الحِيرى: أنا الحسن بن سفيان النَّسَويّ، حدثني عبد اللّه بن أحمد بن شبويه، ثنا علي بن / الحسن بن شَقِيق، ثنا عبد اللّه بن المبارك، عـن سفيان، عـن ابن أبي ليلي، عـن الحكم، عـن سعيد بن جبير، عن ابن عباس قال: إذا عسر على المرأة ولادها فليكتب: بسم اللّه لا إله إلا اللّه العلى العظيم لا إله إلا اللّه الحليم الكريم، سبحان اللّه وتعالى رب العرش العظيم والحمد للّه رب العالمين {كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا}[النازعات: 46]
{فَاصْبِرْ كَمَا صَبَرَ أُوْلُوا الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ}
[الأحقاف: 35]
ഇബ്നു തൈമിയ്യ (റ) തുടരുന്നു :
قال على: يكتب في كاغَدَة [كاغدة: الكاغَدُ: القرطاس، مُعَرَّب] فيعلق على عضد المرأة، قال على: وقد جربناه فلم نر شيئًا أعجب منه، فإذا وضعت تحله سريعًا، ثم تجعله في خرقة أو تحرقه
അലി (റ) പറയുന്നു '' ഒരു കടലാസിൽ ഇത് എഴുതി സ്ത്രീയുടെ തോളിൽ കെട്ടണം , നാം ഇതു പരീക്ഷിച്ചു നോക്കി ഇതിനേക്കാൾ അത്ഭുത കരമായ ഒന്നും നാം കണ്ടിട്ടില്ല. അവൾ പ്രസവിച്ചാൽ പെട്ടെന്ന് ഈ കെട്ടഴിക്കണം. പിന്നെ അതിനെ ഒരു തുണിയിൽ പൊതിയുകയോ കത്തിച്ചു കളയുകയോ ചെയ്യണം. (ശ്രദ്ധിക്കുക: അലി (റ)ൽ നിന്നുള്ളതായി പറയപ്പെടുന്ന ഈ റിപ്പോർട്ടിന്റെ പരമ്പര ഇബ്നു തൈമിയ്യ (റ) ഫതാവയിൽ നൽകിയതായി കാണുന്നില്ല - എന്നാൽ പിഞ്ഞാണമെഴുത്തിന് തെളിവായി കൊടുത്തിരിക്കുന്ന ഇബ്നു അബ്ബാസ് (റ) ന്റെ റിപ്പോർട്ടിന്റെ പരമ്പരകൾ വ്യക്തമായി കൊടുത്തിട്ടുണ്ട്.
http://www.al-eman.com/%D8%A7%D9%84%D9%83%D8%AA%D8%A8/%D9%85%D8%AC%D9%85%D9%88%D8%B9%20%D9%81%D8%AA%D8%A7%D9%88%D9%89%20%D8%A7%D8%A8%D9%86%20%D8%AA%D9%8A%D9%85%D9%8A%D8%A9%20**/i112&n346&p1
കൂടുതൽ വായിക്കാൻ താഴെ ഇബാറത്തുകൾ പരിശോധിക്കുക:
1. ഇബ്നുൽ ഖയ്യിം(റ) യുടെ കിതാബു ത്വിബ്ബിൽ നിന്ന്:
كتاب لعسر الولادة
قال الخلال حدثني عبد الله بن أحمد قال رأيت أبي يكتب للمرأة إذا عسر عليها ولادتها في جام أبيض، أو شيء نظيف، يكتب حديث ابن عباس رضي الله عنه لا إله إلا الله الحليم الكريم، سبحان الله رب العرش العظيم، الحمد لله رب العالمين {كأنهم يوم يرون ما يوعدون لم يلبثوا إلا ساعة من نهار بلاغ} [الأحقاف:35]، {كأنهم يوم يرونها لم يلبثوا إلا عشية أو ضحاها} [النازعات:46].
قال الخلال أنبانا أبو بكر المروزي، أن أبا عبد الله جاءه رجل فقال يا أبا عبد الله ! تكتب لامرأة قد عسر عليها ولدها منذ يومين؟ فقال قل له يجيء بجام واسع، وزعفران، ورأيته يكتب لغير واحد ويذكر عن عكرمة، عن ابن عباس قال مر عيسى ـ صلى الله على نبينا وعليه وسلم ـ على بقرة قد اعترض ولدها في بطنها، فقالت: يا كلمة الله ! ادع الله لي أن يخلصني مما أنا فيه، فقال يا خالق النفس من النفس، ويا مخلص النفس من النفس، ويا مخرج النفس من النفس، خلصها. قال فرمت بولدها، فإذا هي قائمة تشمه. قال فإذا عسر على المرأة ولدها، فاكتبه لها. وكل ما تقدم من الرقي، فإن كتابته نافعة.
ورخص جماعة من السلف في كتابة بعض القرآن وشربه، وجعل ذلك الشفاء الذي جعل الله فيه.
كتاب آخر لذلك يكتب في إناء نظيف: {إذا السماء انشقت وأذنت لربها وحقت وإذا الأرض مدت وألقت ما فيها وتخلت} [الانشقاق:1: 4]، وتشرب منه الحامل، ويرش على بطنها.
http://www.al-eman.net/%D8%A7%D9%84%D9%83%D8%AA%D8%A8/%D8%A7%D9%84%D8%B7%D8%A8%20%D8%A7%D9%84%D9%86%D8%A8%D9%88%D9%8A%20**/i143&n20&p1
2. ഇബ്നു ബാസ് (റ)യുടെ ഫത്വ :
نور على الدرب
*حكم كتابة آيات من القرآن وشربها للعلاج*
السؤال:
هل يجوز كتابة القران وشرابه للعلاج؟
الجواب:
لا نعلم مانع من ذلك، وإن كان الأفضل أن يقرأ على المريض, وينفث على نفسه, أو يقرأ عليه أخوه على يده أو رجله أو موضع الألم منه كما النبي يفعل -عليه الصلاة والسلام-، لكن إذا قرأ في ماءٍ وشربه أو رش به، أو كتب آيات ودعوات في إناء في الزعفران أو في ورقة وغسله وشربه لا بأس فعله جمع من السلف وذكره ابن القيم وغيره من السلف، فلا حرج في ذلك، ولكن الأفضل والأولى والأنفع هو ما كان فعله الرسول ﷺ بنفسه، كان يقرأ على المريض وينفث على المريض، وكان يقرأ على نفسه وينفث على نفسه إذا أحس بشيء عليه الصلاة والسلام، وكان إذا أراد النوم نفث على يديه ومسح بهما ما أقبل من جسده، ولما مرض مرضه الأخير عليه الصلاة والسلام، صارت عائشة تفعل ذلك، تأخذ بيديه وتقرأ في يديه وتمسح بهما على ما أقبل من جسده عليه الصلاة والسلام، عملاً بما كان يعمل في صحته عليه الصلاة والسلام. وقد قرأ النبي ﷺ في ماء لثابت بن قيس بن شماس، ثم صبه عليه، عليه الصلاة والسلام.
https://binbaz.org.sa/fatwas/29059/%D8%AD%D9%83%D9%85-%D9%83%D8%AA%D8%A7%D8%A8%D8%A9-%D8%A7%D9%8A%D8%A7%D8%AA-%D9%85%D9%86-%D8%A7%D9%84%D9%82%D8%B1%D8%A7%D9%86-%D9%88%D8%B4%D8%B1%D8%A8%D9%87%D8%A7-%D9%84%D9%84%D8%B9%D9%84%D8%A7%D8%AC
3- ഇമാം സുയൂഥി (റ) യുടെ അൽ ഇത് ഖാനിൽ നിന്ന് :
وَأَخْرَجَ الْبَيْهَقِيُّ فِي الدَّعَوَاتِ عَنِ ابْنِ عَبَّاسٍ مَوْقُوفًا : فِي الْمَرْأَةِ يَعْسُرُ عَلَيْهَا وِلَادُهَا قَالَ : يُكْتَبُ فِي قِرْطَاسٍ ثُمَّ تُسْقَى : بِاسْمِ اللَّهِ الَّذِي لَا إِلَهَ إِلَّا هُوَ الْحَلِيمُ الْكَرِيمُ ، سُبْحَانَ اللَّهِ وَتَعَالَى رَبِّ الْعَرْشِ الْعَظِيمِ ، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا [ النَّازِعَاتِ : 46 ] . [ ص: 399 ] كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ [ الْأَحْقَافِ : 35 ] .
https://www.islamweb.net/ar/library/index.php?page=bookcontents&idfrom=487&idto=489&bk_no=68&ID=466
🌷🌷🌷🌷🌷
اوصيكم بالدعاء لنا
عباس برمبادن
8848787706
السلام عليكم