Saturday, 27 August 2022

ലോകത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നത് മരിച്ചു പോയ സി.എം അബൂബക്കർ മുസ്ലിയാരെ (മടവൂർ ശൈഖ് എന്നറിയപ്പെടുന്നു ) പോലെയുള്ളവരുടെ ആത്മാക്കൾ ആണെന്നോ?!?!?!

ലോകത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നത് മരിച്ചു പോയ സി.എം അബൂബക്കർ മുസ്ലിയാരെ (മടവൂർ ശൈഖ് എന്നറിയപ്പെടുന്നു ) പോലെ
യുള്ളവരുടെ ആത്മാക്കൾ ആണെന്നോ?!?!?!

 ഇമാം റാസി (റ)യുടെ തഫ്സീർ കിതാബിലുള്ളത് കട്ട് മുറിച്ചു വെച്ച് മുസ്ലിം കളെ ശിർക്കിലേക്കും കുഫ്റിലേക്കും നയിക്കുന്ന 
മുസ്ലിയാക്കൻമാരെ സൂക്ഷിക്കുക:

ശ്രദ്ധിക്കുക:

ا(فَٱلۡمُدَبِّرَ ٰ⁠تِ أَمۡرࣰا)
[Surah An-Nazi'at 5]
എന്ന ആയത്തു കൊണ്ടുള്ള വിവക്ഷ സജ്ജനങ്ങളുടെ ആത്മാക്കൾ ആണെന്നും അവരാണ് ലോകം നിയത്രിക്കുന്നത് എന്നും ഇമാം റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ പറഞ്ഞിട്ടുണ്ടോ?'
(ഇവർ പറയുന്ന ആളുകൾ സജ്ജനങ്ങൾ ആണെന്ന് ഉറപ്പിക്കാൻ തെളിവില്ല എന്നത് മറ്റൊരു കാര്യം )

ഉത്തരം:
المدبرات
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകൾ ആണ് എന്ന് ഇമാം റാസി (റ) തുടക്കത്തിൽ തന്നെ പറയുന്നു. 
ഖുർആൻ വ്യാഖ്യാതാക്കൾക്ക് ഇതിൽ ഏകാഭിപ്രായാണ് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
"وَأَمَّا قَوْلُهُ: فَالْمُدَبِّراتِ أَمْراً  فَأَجْمَعُوا عَلَى أَنَّهُمْ هُمُ الْمَلَائِكَةُ:"
" കാര്യം നിയന്ത്രിക്കുന്നവർ എന്നാൽ മലക്കുകൾ ആണെന്നതിൽ അവർ (മുഫസ്സിറുകൾ )ഏകാഭിപ്രായക്കാരാണ് "
(തഫ്സീർ റാസി)

അപ്പോൾ
مدبرات 
എന്നതുകൊണ്ടുള്ള വിവക്ഷ മലക്കുകൾ ആണെന്ന് ഇമാം റാസി (റ) സ്ഥാപിക്കുന്നു.

തുടർന്ന് പല തത്വചിന്തകളും , വ്യാഖ്യാനങ്ങളും എടുത്ത് ഉദ്ധരിക്കുകയാണ് ചെയ്യുന്നത്.

നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണെന്നും, സപ്തഗ്രഹങ്ങളെ ഉദ്ദേശിച്ചാണെന്നും, ആത്മാക്കളെ ഉദ്ദേശിച്ചാണെന്നുമൊക്കെയുള്ള വിവിധ വീക്ഷണങ്ങൾ പറഞ്ഞ ശേഷം അദ്ദേഹം രേഖപ്പടുത്തുന്നു ;
"وَهَذِهِ الْمَعَانِي وَإِنْ لَمْ تَكُنْ مَنْقُولَةً عَنِ الْمُفَسِّرِينَ إِلَّا أَنَّ اللَّفْظَ مُحْتَمِلٌ لَهَا جِدًّا.
" ഈ ആശയങ്ങളൊന്നും ഖുർആൻ വ്യാഖ്യാതാക്കളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെപ്പട്ടിട്ടില്ല. എങ്കിലും ഈ വാക്കിൽ അതും ഉൾപ്പെട്ടേക്കാം. "
തഫ്സീർ (റാസി )

ഇവിടെ അവസാനിപ്പിക്കാതെ
വീണ്ടും വിവിധ വീക്ഷണങ്ങൾ രേഖപ്പെടുത്തുന്നു.

യുദ്ധക്കുതിര ,
പടയാളികൾ, 
ഒട്ടകങ്ങൾ,
അമ്പ് വില്ല് വില്ലിന്റെ ഞാൺ , മറ്റു യുദ്ധോപകരണങ്ങൾ തുടങ്ങിയവയാണെന്നും ഇമാം റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു.
ഇവിടയും അവസാനിപ്പിക്കുന്നില്ല.

മനസ്സിന്റെ ചിന്തകൾ (ഹൃദയം) 
അല്ലാഹു  അല്ലാത്തവരിൽ നിന്ന് മാറ്റി അല്ലാഹുവിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതാണ് ഇവിടെ ഉദ്ദേശിച്ചത് എന്ന്
രേഖപ്പെടുത്തിയിട്ടുണ്ട് ശേഷം
 സകലരെയും മഹാനവർകൾ ഓർമ്മപ്പെടുത്തുന്നത് കാണുക.

"وَاعْلَمْ أَنَّ الْوُجُوهَ الْمَنْقُولَةَ عَنِ الْمُفَسِّرِينَ غَيْرُ مَنْقُولَةٍ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَصًّا"
" വ്യാഖ്യാതാക്കളിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഈ വീക്ഷണങ്ങൾ ഒന്നും തന്നെ റസൂൽ (സ) യിൽ നിന്ന് വ്യക്തമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. "

തുടർന്ന് പല അഭിപ്രായങ്ങളും രേഖപ്പടുത്തിയശേഷം
സ്വഹാബിവര്യൻ ഖതാദ (റ ) ന്റെ വാക്ക് ഉദ്ധരിക്കുന്നു
"قَالَ قَتَادَةُ: الْجَمِيعُ هِيَ النُّجُومُ إِلَّا الْمُدَبِّرَاتِ، فَإِنَّهَا هِيَ الْمَلَائِكَةُ"
" ഈ ആയത്തുകളിലെ മുദബ്ബിറാത്ത് എന്നതൊഴികെ മറ്റെല്ലാം നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണ് .
മുദബ്ബിറാത്ത് മലക്കുകളെ ഉദ്ദേശിച്ചും . "

മലക്കുകളെ ഉദ്ദേശിച്ചാണ് ഈ ആയത്തുകൾ 
എന്ന് ആവർത്തിച്ച് സമർത്ഥിച്ച ശേഷം ഇമാം റാസി (റ )
മലക്കുകളെ വിശദീകരിക്കുന്നു.
" أنَّ الْمَلَائِكَةَ قِسْمَانِ، الرُّؤَسَاءُ وَالتَّلَامِذَةُ، وَالدَّلِيلُ عَلَيْهِ أَنَّهُ سُبْحَانَهُ وَتَعَالَى قَالَ: قُلْ يَتَوَفَّاكُمْ مَلَكُ الْمَوْتِ [السَّجْدَةِ: 11] ثُمَّ قَالَ: حَتَّى إِذا جاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنا [الْأَنْعَامِ: 61] فَقُلْنَا فِي التَّوْفِيقِ بَيْنَ الْآيَتَيْنِ: إِنَّ مَلَكَ الْمَوْتِ هُوَ الرَّأْسُ، وَالرَّئِيسُ وَسَائِرُ الملائكة هم التلامذة"
" മലക്കുകൾ 2 വിഭാഗം.
ഒന്ന് തലവൻമാർ , രണ്ട് സഹകാരികൾ (تلامذة) . തെളിവ് സൂറ: സജദയിലെ മലക്കുൽ മൗത്ത് നിങ്ങളെ ഏറ്റെടുക്കുന്നു എന്ന ആയത്തും, സൂറ: അൻആമിലെ നിങ്ങളിലൊരാൾക്ക് മരണം ആസന്നമായാൽ നമ്മുടെ ദൂതൻമാർ അവനെ ഏറ്റെടുക്കുന്നു എന്ന ആയത്തും . ഈ ആയത്തുകൾ ചേർത്തു മനസ്സിലാക്കിയാൽ മലക്കുൽ മൗത്ത് തലവനും നേതാവും
മറ്റു മലക്കുകൾ സഹകാരികൾ (تلامذة ) എന്ന് നാം പറയുന്നു. "

(തഫ്സീർ റാസി
നാസിആത്ത് അഞ്ചാമത്തെ ആയത്തിന്റെ വിശദീകരണം. )

ഇത്രയും വ്യക്തമായി ഇമാം ഫഖ്റുദ്ദീൻറാസി (റ) അദ്ദേഹത്തിന്റെ തഫ്സിറിൽ രേഖപ്പെടുത്തിയിട്ടും അതൊന്നും അംഗീകരിക്കാതെ ഫൽസഫക്കാരുടെ (ഫിലോസഫർമാരുടെ) കാടുകയറിയ ചിന്തകൾ മാത്രം സ്വീകരിച്ച്, ഹദീസുകളും, സ്വഹാബാകിറാമിന്റ വാക്കുകളും തള്ളിക്കളഞ്ഞ് ;
ലോകം നിയന്ത്രിക്കുന്നത് സി.എം. മടവൂർ ആണെന്ന ശിർക്കൻ വിശ്വാസം സമൂഹത്തെ പഠിപ്പിക്കുന്ന പണ്ഡിത വേഷധാരികളെ കരുതിയിരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

ദറസുകളിൽ പഠിപ്പിക്കുന്ന ജലാലൈനി കാണുക
الجلالين

" فَالْمُدَبِّرَات أَمْرًا " الْمَلَائِكَة تُدَبِّر أَمْر الدُّنْيَا ,
"മലക്കുകൾ, ലോക കാര്യങ്ങൾ അവർ നിയന്ത്രിക്കുന്നു "

"الطبرى
 : فَالْمُدَبِّرَاتِ أَمْرًا
وقوله: فَالْمُدَبِّرَاتِ أَمْرًا يقول: فالملائكة المدبرة ما أمرت به من أمر الله "
" അല്ലാഹുവിന്റെ കൽപ്പന പ്രകാരം നിയന്ത്രിക്കുന്നവരായ മലക്കുകൾ "
(തഫ്സീർ ത്വിബരി )

ഇനി ഈ വിഷയത്തിൽ ഉള്ള മറ്റ് ചില തഫ്സീറുകൾ കൂടി നോക്കാം 

"وَأَمَّا قَوْلُهُ: 
فَالْمُدَبِّراتِ أَمْراً فَأَجْمَعُوا عَلَى أَنَّهُمْ هُمُ الْمَلَائِكَةُ:"
"ഫൽ മുദബിറാത്തി അംറൻ എന്നതുകൊണ്ട് ഉദേശിക്കുന്നത് മലക്കുകളെ ആണ് . ഇതിൽ അവർ - മുഫസ്സിറുകൾ - ഏകാഭിപ്രായക്കാരാണ് " .  (തഫ്സീർ റാസി)

"السعدى : فَالْمُدَبِّرَاتِ أَمْرًا
{ فَالْمُدَبِّرَاتِ أَمْرًا } الملائكة، الذين وكلهم الله أن يدبروا كثيرا من أمور العالم"
"ലോക കാര്യങ്ങളിൽ പലതും നിയന്ത്രിക്കാൻ അല്ലാഹു ഏൽപ്പിച്ച മലക്കുകളാകുന്നു  അവർ "
(തഫ്സീർ സഅദി )
"الوسيط لطنطاوي : فَالْمُدَبِّرَاتِ أَمْرًا
وقوله : ( فالمدبرات أَمْراً ) المقصود به طائفة خامسة من الملائكة ، من وظائفهم تدبير شأن الخلائق "
"അതുകൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകളിലെ അഞ്ചാമത്തെ വിഭാഗമാണ് . സൃഷ്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കലാണ് അവരുടെ ജോലി "
(തഫ്സീർ വസ്വീത്വ് - ത്വൻത്വാവി )  
"البغوى
 فَالْمُدَبِّرَاتِ أَمْرًا
( فالمدبرات أمرا ) قال ابن عباس : هم الملائكة وكلوا بأمور عرفهم الله"

ഇബ്നു അബ്ബാസ് (റ) പറയുന്നു :
"അല്ലാഹു അറിയിച്ച കാര്യങ്ങളെ കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കുകൾ ആകുന്നു അവർ "
(തഫ്സീർ ബഅവി)

"ابن كثير : 
" فَالْمُدَبِّرَاتِ أَمْرًا
وقوله : ( فالمدبرات أمرا ) قال علي ، ومجاهد ، وعطاء ، وأبو صالح ، والحسن ، وقتادة ، والربيع بن أنس ، والسدي : هي الملائكة ، زاد الحسن : تدبر الأمر من السماء 
 إلى الأرض . يعني : بأمر ربها - عز وجل - . ولم يختلفوا في هذا "
ഫൽ മുദബ്ബിറുത്തി അംറൻ എന്ന ആയത്തിനെ പറ്റി  അലി ( റ ), മുജാഹിദ്(റ), അത്വാഉ (റ) , അബൂ സ്വാലിഹ് (റ ) , ഹസൻ ( റ ) , ഖതാദ ( റ), റബീഉബ്നു അനസ് (റ), സുദ്ദി (റ)  എന്നിവർ പറഞ്ഞു: അത് മലക്കുകൾ ആകുന്നു. ഹസൻ അൽപം കൂടുതൽ പറഞ്ഞിട്ടുണ്ട്. വാനലോകത്ത് നിന്ന് ഭൂമിയിലെ കാര്യം അവർ നിയന്ത്രിക്കുന്നു. അതായത് അവരുടെ റബ്ബിന്റെ കൽപ്പന പ്രകാരം. ഇതിൽ അഭിപ്രായ വ്യത്യാസമില്ല
 " 
(തഫ്സീർ ഇബ്നു കഥീർ)

"القرطبى : فَالْمُدَبِّرَاتِ أَمْرًا
قوله تعالى : فالمدبرات أمرا قال القشيري : أجمعوا على أن المراد الملائكة . وقال الماوردي : فيه قولان : أحدهما الملائكة ; قال الجمهور : والقول الثاني هي الكواكب السبعة"
"ഖുശൈരി(റ) പറഞ്ഞു: അതു കൊണ്ടുള്ള ഉദ്ദേശ്യം മലക്കുകൾ ആകുന്നു . ഇതിൽ ഏകാഭിപ്രായമുണ്ട്.  മാവർദിക്ക് രണ്ട് അഭിപ്രായമുണ്ട്. ഒന്ന് മലക്കുകൾ ഇതാണ് ഭൂരിപക്ഷം, രണ്ടാമത്തെ അഭിപ്രായം ,
സപ്ത ഗ്രഹങ്ങൾ "
(തഫ്സീർ ഖുർതുബി)

"الطبرى : فَالْمُدَبِّرَاتِ أَمْرًا
وقوله: فَالْمُدَبِّرَاتِ أَمْرًا يقول: فالملائكة المدبرة ما أمرت به من أمر الله "
അല്ലാഹുവിന്റെ കൽപ്പന പ്രകാരം കൽപ്പിക്കപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്ന മലക്കുകൾ
(തഫ്സീർ ത്വിബ് രി )
الجلالين
" فَالْمُدَبِّرَات أَمْرًا " الْمَلَائِكَة تُدَبِّر أَمْر الدُّنْيَا ,
"കാര്യങ്ങൾ നിയന്ത്രിക്കുന്ന മലക്കുകൾ . അല്ലാഹുവിന്റെ കൽപനയൻസരിച്ച് അവർ ലോക കാര്യങ്ങൾ നിയന്ത്രിക്കുന്നു. "
(തഫ്സീർ ജലാലൈനി )

മരണപ്പെട്ട വ്യക്തികളാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് അഹ്ലുസ്സുന്നയുടെ ആദർശമായി ഒരു തഫ്സീറിലും ഇല്ല.

തലച്ചോർ പണയം വെക്കാതെ ചിന്തിക്കുക.

ശിർക്കൻ വിശ്വാസം ഒഴിവാക്കി സത്യവിശ്വാസം സ്വീകരിക്കുക.

കുതർക്കങ്ങൾ പരലോകത്ത് വിലപ്പോവില്ല.

അല്ലാഹു ഹിദായത്ത് നൽകട്ടെ   ആമീൻ

Monday, 18 July 2022

"പിഞ്ഞാണമെഴുത്ത്" അനുവദനീയമാണോ❓[മറുപടി തയ്യാറാക്കിയത് : അബ്ബാസ് പറമ്പാടൻ

അൽ കിതാബ് ചോദ്യോത്തര പരമ്പര

ചോദ്യം : പിഞ്ഞാണമെഴുത്ത് അനുവദനീയമാണോ❓
[മറുപടി തയ്യാറാക്കിയത് : അബ്ബാസ് പറമ്പാടൻ 8848787706]
വീഡിയോ :
https://youtu.be/AlkWbIdn7CQ

ഉത്തരം: ദിക്റുകളോ വിശുദ്ധ ഖുർആൻ വചനങ്ങളോ പ്ലേറ്റിലോ മറ്റോ എഴുതി അത് കഴുകി ചികിത്സക്കായി കുടിക്കുന്ന രീതിയാണ് പിഞ്ഞാണമെഴുത്ത് എന്ന പേരിൽ അറിയപ്പെടുന്നത്. പ്രസവം എളുപ്പമാകുന്നതിന് ഈ രീതി അവലംബിക്കാറുണ്ട്.

 ഇത്തരത്തിൽ ഒരു ചികിത്സാ രീതി നബിചര്യയിൽ സ്ഥിരപ്പെട്ടതായി കാണുന്നില്ല. പിഞ്ഞാണമെഴുത്തിന്റെ അനുവദനീയത സംബന്ധിച്ച് പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇബ്നു അബ്ബാസ് (റ)-ൽ നിന്നുള്ള മൗഖൂഫായ ഒരു റിപ്പോർട്ടിന്റേയും സലഫുസ്സ്വാലിഹീങ്ങളിൽ നിന്നുള്ള ചില അസറുകളുടേയും അടിസ്ഥാനത്തിൽ, പിഞ്ഞാണമെഴുത്ത് അനുവദനീയമാണ് എന്ന് സലഫി പണ്ഡിതൻമാർ ഉൾപ്പെടെ ചില പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്.

പിഞ്ഞാണമെഴുത്ത് അനുവദനീയമാണ് എന്നാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം എന്നും ഇബ്രാഹീമു ന്നഖഈ അത് കറാഹത്തായി കണ്ടിരുന്നുവെന്നും ഇമാം നവവി (റ) ശറഹുൽ മുഹദ്ദബിൽ പ്രസ്താവിച്ചിട്ടുണ്ട്. 

ഇബ്നു തൈമിയ്യ (റ) യും ഇബ്നു ഖയ്യിം(റ) യും പിഞ്ഞാണമെഴുത്ത് അനുവദനീയമാണ് എന്ന വീക്ഷണക്കാരാണ്.

ഖുർആൻ ആയത്തുകൾ ഒരു പാത്രത്തിലോ മറ്റോ എഴുതി കഴുകിക്കുടിക്കുന്ന രീതി ( പിഞ്ഞാണമെഴുത്ത്) ചില സലഫുസ്സ്വാലിഹീങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ കുഴപ്പമൊന്നുല്ലെന്നും, എന്നാൽ
 നബിചര്യയിൽ സ്ഥിരപ്പെട്ടിട്ടുള്ളേ പോലെ, ഖുർആൻ ആയത്തുകൾ  ഉപയോഗിച്ചു രോഗി സ്വയം ഖുർആൻ ആയത്തുകൾ ഓതി ഊതുകയോ (രോഗിക്ക് സാധിക്കുമെങ്കിൽ ) മറ്റൊരാൾ ഖുർആൻ ആയത്തുകൾ ഓതി രോഗിയുടെ മേൽ ഊതുകയോ ചെയ്യലാണ് കൂടുതൽ പ്രയോജനപ്രദവും ശ്രേഷ്ഠ കരവുമെന്നും സൗദി പണ്ഡിതൻ ഇബ്നു ബാസ് (റ) യുടെ ഫത്വയിൽ കാണാം.ഹിജ്റ 543 -ൽ വഫാതായ അബൂബകർ ഇബ്നുൽ അറബീ അൽ മാലികീ (റ) ഇത് (പിഞ്ഞാണമെഴുത്ത്)ശൈത്വാനിൽ നിന്നുള്ള ബിദ്അത്ത് ആണ്
(وهي بدعة من الشيطان)
എന്ന് പരാമർശിച്ചതായി പറയപ്പെടുന്നു.
الله اعلم

( *ശ്രദ്ധിക്കുക: ഇസ്തിഗാസ: എന്ന പേരിൽ മരിച്ചുപോയവരോട് സഹായതേട്ടം ഉൾപ്പെടെയുള്ള ശിർക്കും ബിദ്അത്തും ചെയ്യുന്നവരെക്കൊണ്ട് ഇത്തരം ചികിത്സകൾ ചെയ്യിക്കാൻ പാടില്ല*)
🌷🌷🌷🌷🌷
തെളിവുകൾ പരിശോധിക്കാം 
 
പിഞ്ഞാണമെഴുത്ത് - ഇബ്നു അബ്ബാസ് (റ) ചെയ്തതായി ഇമാം ബൈഹഖി (റ) യുടെ റിപ്പോർട്ട് [ഇമാം ബൈഹഖി (റ) യുടെالدَّعَوَات الكبير (അദ്ദഅവാതുൽ കബീർ)എന്ന കിതാബിൽ നിന്ന് :
أخبرنا أبو طاهر الفقيه ، أخبرنا أبو بكر القطان ، حدثنا محمد بن يزيد السلمي ، حدثنا حفص بن عبد الرحمن ، حدثنا محمد بن عبد الرحمن بن أبي ليلى ، حدثنا الحكم بن عتيبة ، عن سعيد بن جبير ، عَنِ ابْنِ عَبَّاسٍ مَوْقُوفًا : فِي الْمَرْأَةِ يَعْسُرُ عَلَيْهَا وِلَادُهَا قَالَ : يُكْتَبُ فِي قِرْطَاسٍ ثُمَّ تُسْقَى : بِاسْمِ اللَّهِ الَّذِي لَا إِلَهَ إِلَّا هُوَ الْحَلِيمُ الْكَرِيمُ ، سُبْحَانَ اللَّهِ وَتَعَالَى رَبِّ الْعَرْشِ الْعَظِيمِ ، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا [ النَّازِعَاتِ : 46 ] . [ ص: 399 ] كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ [ الْأَحْقَافِ : 35 ] .
 هذا موقوف على ابن عباس
ആശയം : പ്രസവം ബുദ്ധിമുട്ടായ ഒരു സ്ത്രീയുടെ വിഷയത്തിൽ ഇബ്നു അബ്ബാസ് (റ) പറഞ്ഞു:
بِاسْمِ اللَّهِ الَّذِي لَا إِلَهَ إِلَّا هُوَ الْحَلِيمُ الْكَرِيمُ ، سُبْحَانَ اللَّهِ وَتَعَالَى رَبِّ الْعَرْشِ الْعَظِيمِ ، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ¹ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ ²

എന്നിങ്ങനെ ഒരു ഖിർത്വാസിൽ എഴുതുകയും അത് (കഴുകി ) സ്ത്രീക്ക് കുടിക്കാൻ നൽകുകയും ചെയ്യുക.

¹
[ النَّازِعَاتِ : 46 ]
²
 [ الْأَحْقَافِ : 35 ]

http://www.islamport.com/b/3/alhadeeth/ajzaa/%C7%E1%CF%DA%E6%C7%CA%20%C7%E1%DF%C8%ED%D1%20%E1%E1%C8%ED%E5%DE%ED/%C7%E1%CF%DA%E6%C7%CA%20%C7%E1%DF%C8%ED%D1%20%E1%E1%C8%ED%E5%DE%ED%20%20004.html
🌷🌷🌷🌷🌷
ശറഹുൽ മുഹദ്ദബിൽ ഇമാം നവവി (റ) പറയുന്നു:
 ولو كتب القرآن في إناء ثم غسله وسقاه المريض ، فقال الحسن البصري ومجاهد وأبو قلابة والأوزاعي : لا بأس به ، وكرهه النخعي ، ومقتضى مذهبنا أنه لا بأس به
ആശയം : ഖുർആൻ ആയത്തുകൾ ഒരു പാത്രത്തിൽ എഴുതുകയും എന്നിട്ട് ആ എഴുതിയത് കഴുകുകയും രോഗിയെ കുടിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് ഹസനുൽ ബസ്വരി (റ), മുജാഹിദ് (റ), അബൂ ഖിലാബ (റ), ഔസാഈ (റ) എന്നിവർ അത് കുഴപ്പമില്ല എന്നാണ് പറഞ്ഞത്. എന്നാൽ ഇബ്രാഹീം അന്നഖഈ (റ) അത് കറാഹത്താണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നമ്മുടെ മദ്ഹബിന്റെ ( ശാഫിഈ മദ്ഹബിന്റെ) തേട്ടം അത് കുഴപ്പമില്ല എന്നതാണ്.
https://www.islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=14&ID=884

ഇബ്നു തൈമിയ്യ (റ) യുടെ ഫതാവാ യിൽ നിന്ന് :
ويجوز أن يكتب للمصاب وغيره من المرضى شيئًا من كتاب اللّه وذكره بالمداد المباح ويغسل ويسقى، كما نص على ذلك أحمد وغيره
ആശയം : അല്ലാഹുവിന്റെ കിതാബിൽ നിന്നോ അവനെ സ്മരിക്കുന്ന ദിക്റുകളോ അനുവദനീയമായ മഷികൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കൽ അനുവദനീയമാകുന്നു. ഇമാം അഹ്മദുബ്നു ഹൻബൽ (റ) യിൽ നിന്ന് ഈ വിഷയത്തിൽ നസ്സ്വ് വന്നിട്ടുണ്ട്.

 തുടർന്ന് അദ്ദേഹം അഹമദ് ബ്നു ഹൻബൽ (റ) ഉദ്ധരിക്കുന്ന  ഇബ്നു അബ്ബാസ് (റ) -ൽ നിന്നുള്ള റിപ്പോർട്ട് പരാമർശിക്കുന്നു :
قال عبد اللّه بن أحمد‏:‏
 قرأت على أبي، ثنا يَعلى بن عبيد، ثنا سفيان، عن محمد بن أبي ليلى، عن الحكم، عن سعيد بن جُبَيْر، عن ابن عباس قال‏:‏ إذا عسر على المرأة ولادتها فليكتب‏:‏ 
*بسم اللّه لا إله إلا اللّه الحليم الكريم، سبحان اللّه رب العرش العظيم، الحمد للّه رب العالمين ‏{‏كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا‏}‏*

‏[‏النازعات‏:‏ 46‏]‏، *‏{‏فَاصْبِرْ كَمَا صَبَرَ أُوْلُوا الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ‏}‏*
‏[‏الأحقاف‏:‏ 35‏]‏‏
തുടർന്ന് അഹ്മദു ബ്നു ഹൻബൽ (റ) യുടെ തന്നെ മറ്റൊരു റിപ്പോർട്ടും സൂചിപ്പിക്കുന്നു :
قال أبي‏(احمد بن حنبل):‏ ثنا أسود بن عامر بإسناده بمعناه، وقال‏:‏ يكتب في إناء نظيف فيسقى، قال أبي‏:‏ وزاد فيه وكيع‏:‏ فتسقى وينضح ما دون سرتها، قال عبد الله‏:‏ رأيت أبي يكتب للمرأة في جَامٍ أو شيء نظيف‏.‏
ആശയം : വൃത്തിയുള്ള പാത്രത്തിൽ എഴുതി അത് കഴുകിയാണ് കുടിക്കാൻ കൊടുക്കേണ്ടത്. വെള്ളം സ്ത്രീയുടെ പൊക്കിളിന് താഴെ കുടയണം എന്നും വകീഇന്റെ റിപ്പോർട്ടിലുണ്ട്.

 അബ്ദുല്ലാഹിബ്നു അഹ്മദ് (റ) പറയുന്നു: എന്റെ പിതാവ് വൃത്തിയുള്ള പാത്രത്തിൽ സ്ത്രീക്ക് വേണ്ടി (ചികിത്സാർത്ഥം ) എഴുതുന്നത് ഞാൻ കണ്ടിട്ടുണ്ട്.

തുടർന്ന് ഇബ്നു തൈമിയ്യ (റ) ഇബ്നു അബ്ബാസ് (റ)-ൽ നിന്നുള്ള സമാനമായ മറ്റൊരു റിപ്പോർട്ടും പരമ്പര സഹിതം രേഖപ്പെടുത്തുന്നു:
وقال أبو عمرو محمد بن أحمد بن حمدان الحِيرى‏:‏ أنا الحسن بن سفيان النَّسَويّ، حدثني عبد اللّه بن أحمد بن شبويه، ثنا علي بن / الحسن بن شَقِيق، ثنا عبد اللّه بن المبارك، عـن سفيان، عـن ابن أبي ليلي، عـن الحكم، عـن سعيد بن جبير، عن ابن عباس قال‏:‏ إذا عسر على المرأة ولادها فليكتب‏:‏ بسم اللّه لا إله إلا اللّه العلى العظيم لا إله إلا اللّه الحليم الكريم، سبحان اللّه وتعالى رب العرش العظيم والحمد للّه رب العالمين ‏{‏كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا‏}‏‏[‏النازعات‏:‏ 46‏]‏
 ‏{‏فَاصْبِرْ كَمَا صَبَرَ أُوْلُوا الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ‏}‏
‏[‏الأحقاف‏:‏ 35‏]‏‏
ഇബ്നു തൈമിയ്യ (റ) തുടരുന്നു :
 قال على‏:‏ يكتب في كاغَدَة ‏[‏كاغدة‏:‏ الكاغَدُ‏:‏ القرطاس، مُعَرَّب‏]‏ فيعلق على عضد المرأة، قال على‏:‏ وقد جربناه فلم نر شيئًا أعجب منه، فإذا وضعت تحله سريعًا، ثم تجعله في خرقة أو تحرقه
അലി (റ) പറയുന്നു '' ഒരു കടലാസിൽ ഇത് എഴുതി സ്‌ത്രീയുടെ തോളിൽ കെട്ടണം , നാം ഇതു പരീക്ഷിച്ചു നോക്കി ഇതിനേക്കാൾ അത്ഭുത കരമായ ഒന്നും നാം കണ്ടിട്ടില്ല. അവൾ പ്രസവിച്ചാൽ പെട്ടെന്ന് ഈ കെട്ടഴിക്കണം. പിന്നെ അതിനെ ഒരു തുണിയിൽ പൊതിയുകയോ കത്തിച്ചു കളയുകയോ ചെയ്യണം. (ശ്രദ്ധിക്കുക: അലി (റ)ൽ നിന്നുള്ളതായി പറയപ്പെടുന്ന ഈ റിപ്പോർട്ടിന്റെ പരമ്പര ഇബ്നു തൈമിയ്യ (റ) ഫതാവയിൽ നൽകിയതായി കാണുന്നില്ല - എന്നാൽ പിഞ്ഞാണമെഴുത്തിന് തെളിവായി കൊടുത്തിരിക്കുന്ന ഇബ്നു അബ്ബാസ് (റ) ന്റെ റിപ്പോർട്ടിന്റെ പരമ്പരകൾ വ്യക്തമായി കൊടുത്തിട്ടുണ്ട്.
http://www.al-eman.com/%D8%A7%D9%84%D9%83%D8%AA%D8%A8/%D9%85%D8%AC%D9%85%D9%88%D8%B9%20%D9%81%D8%AA%D8%A7%D9%88%D9%89%20%D8%A7%D8%A8%D9%86%20%D8%AA%D9%8A%D9%85%D9%8A%D8%A9%20**/i112&n346&p1
കൂടുതൽ വായിക്കാൻ താഴെ ഇബാറത്തുകൾ പരിശോധിക്കുക:
1. ഇബ്നുൽ ഖയ്യിം(റ) യുടെ കിതാബു ത്വിബ്ബിൽ നിന്ന്:
 كتاب لعسر الولادة

قال الخلال حدثني عبد الله بن أحمد قال رأيت أبي يكتب للمرأة إذا عسر عليها ولادتها في جام أبيض، أو شيء نظيف، يكتب حديث ابن عباس رضي الله عنه لا إله إلا الله الحليم الكريم، سبحان الله رب العرش العظيم، الحمد لله رب العالمين ‏{‏كأنهم يوم يرون ما يوعدون لم يلبثوا إلا ساعة من نهار بلاغ‏}‏ ‏[‏الأحقاف‏:‏35‏]‏، ‏{‏كأنهم يوم يرونها لم يلبثوا إلا عشية أو ضحاها‏}‏ ‏[‏النازعات‏:‏46‏]‏‏.‏

قال الخلال أنبانا أبو بكر المروزي، أن أبا عبد الله جاءه رجل فقال يا أبا عبد الله ‏!‏ تكتب لامرأة قد عسر عليها ولدها منذ يومين‏؟‏ فقال قل له يجيء بجام واسع، وزعفران، ورأيته يكتب لغير واحد ويذكر عن عكرمة، عن ابن عباس قال مر عيسى ـ صلى الله على نبينا وعليه وسلم ـ على بقرة قد اعترض ولدها في بطنها، فقالت‏:‏ يا كلمة الله ‏!‏ ادع الله لي أن يخلصني مما أنا فيه، فقال يا خالق النفس من النفس، ويا مخلص النفس من النفس، ويا مخرج النفس من النفس، خلصها‏.‏ قال فرمت بولدها، فإذا هي قائمة تشمه‏.‏ قال فإذا عسر على المرأة ولدها، فاكتبه لها‏.‏ وكل ما تقدم من الرقي، فإن كتابته نافعة‏.‏

ورخص جماعة من السلف في كتابة بعض القرآن وشربه، وجعل ذلك الشفاء الذي جعل الله فيه‏.‏

كتاب آخر لذلك يكتب في إناء نظيف‏:‏ ‏{‏إذا السماء انشقت وأذنت لربها وحقت وإذا الأرض مدت وألقت ما فيها وتخلت‏}‏ ‏[‏الانشقاق‏:‏1‏:‏ 4‏]‏، وتشرب منه الحامل، ويرش على بطنها‏.‏
http://www.al-eman.net/%D8%A7%D9%84%D9%83%D8%AA%D8%A8/%D8%A7%D9%84%D8%B7%D8%A8%20%D8%A7%D9%84%D9%86%D8%A8%D9%88%D9%8A%20**/i143&n20&p1

2. ഇബ്നു ബാസ് (റ)യുടെ ഫത്വ :
 نور على الدرب

*حكم كتابة آيات من القرآن وشربها للعلاج*
السؤال:

هل يجوز كتابة القران وشرابه للعلاج؟

الجواب:
لا نعلم مانع من ذلك، وإن كان الأفضل أن يقرأ على المريض, وينفث على نفسه, أو يقرأ عليه أخوه على يده أو رجله أو موضع الألم منه كما النبي يفعل -عليه الصلاة والسلام-، لكن إذا قرأ في ماءٍ وشربه أو رش به، أو كتب آيات ودعوات في إناء في الزعفران أو في ورقة وغسله وشربه لا بأس فعله جمع من السلف وذكره ابن القيم وغيره من السلف، فلا حرج في ذلك، ولكن الأفضل والأولى والأنفع هو ما كان فعله الرسول ﷺ بنفسه، كان يقرأ على المريض وينفث على المريض، وكان يقرأ على نفسه وينفث على نفسه إذا أحس بشيء عليه الصلاة والسلام، وكان إذا أراد النوم نفث على يديه ومسح بهما ما أقبل من جسده، ولما مرض مرضه الأخير عليه الصلاة والسلام، صارت عائشة تفعل ذلك، تأخذ بيديه وتقرأ في يديه وتمسح بهما على ما أقبل من جسده عليه الصلاة والسلام، عملاً بما كان يعمل في صحته عليه الصلاة والسلام. وقد قرأ النبي ﷺ في ماء لثابت بن قيس بن شماس، ثم صبه عليه، عليه الصلاة والسلام.
https://binbaz.org.sa/fatwas/29059/%D8%AD%D9%83%D9%85-%D9%83%D8%AA%D8%A7%D8%A8%D8%A9-%D8%A7%D9%8A%D8%A7%D8%AA-%D9%85%D9%86-%D8%A7%D9%84%D9%82%D8%B1%D8%A7%D9%86-%D9%88%D8%B4%D8%B1%D8%A8%D9%87%D8%A7-%D9%84%D9%84%D8%B9%D9%84%D8%A7%D8%AC

3- ഇമാം സുയൂഥി (റ) യുടെ അൽ ഇത് ഖാനിൽ നിന്ന് :
وَأَخْرَجَ الْبَيْهَقِيُّ فِي الدَّعَوَاتِ عَنِ ابْنِ عَبَّاسٍ مَوْقُوفًا : فِي الْمَرْأَةِ يَعْسُرُ عَلَيْهَا وِلَادُهَا قَالَ : يُكْتَبُ فِي قِرْطَاسٍ ثُمَّ تُسْقَى : بِاسْمِ اللَّهِ الَّذِي لَا إِلَهَ إِلَّا هُوَ الْحَلِيمُ الْكَرِيمُ ، سُبْحَانَ اللَّهِ وَتَعَالَى رَبِّ الْعَرْشِ الْعَظِيمِ ، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا [ النَّازِعَاتِ : 46 ] . [ ص: 399 ] كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ [ الْأَحْقَافِ : 35 ] .
https://www.islamweb.net/ar/library/index.php?page=bookcontents&idfrom=487&idto=489&bk_no=68&ID=466
🌷🌷🌷🌷🌷
اوصيكم بالدعاء لنا
عباس برمبادن
8848787706
السلام عليكم

Friday, 8 July 2022

മാസപ്പിറവി വിഷയത്തിൽ ഒരു നാട്ടിലെ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ എന്തു ചെയ്യണം❓

https://youtu.be/u9G88FuyOrs

https://al-maktaba.org/book/12293/7451#p1
അൽ കിതാബ് ചോദ്യോത്തര പരമ്പര.

മാസപ്പിറവി വിഷയത്തിൽ ഒരു നാട്ടിലെ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ എന്തു ചെയ്യണം❓

ഈ വിഷയവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ മുഫ്തിയായിരുന്ന ശൈഖ് ഇബ്നു ഉസൈമീൻ (റ) യോട് ചോദിച്ച ചോദ്യവും അദ്ദേഹം നൽകിയ മറുപടിയും ചുവടെ ചേർക്കുന്നു.
سئل فضيلة الشيخ ابن عثيمين - رحمه الله تعالى -: لا تمر سنة في ... إلا ويكون هناك جدل حول رؤية هلال رمضان، أو هلال شوال، وعادة ينقسم المسلمون إلى قسمين: صائم ومفطر، وبحكم أن البلد ليس بلداً إسلاميًّا كي يتبع المسلم المقيم أهل البلد في مسألة الصوم والإفطار، فما رأي فضيلتكم في هذا؟ وهل تستحسنون والأمر كذلك أن يصوم الطالب ويفطر بناء على ما يعلن في المملكة؟

ശൈഖ് ഇബ്നു ഉസൈമീൻ (റ)  ചോദിക്കപ്പെട്ടു:
റമദാനിന്റെ ചന്ദ്രക്കലയോ ശവ്വാലിന്റെ ചന്ദ്രക്കലയോ കാണുന്നതിനെക്കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകാതെ
 ഒരു വർഷം പോലും കടന്നുപോകാത്ത ഒരു നാട് - അവിടെ
 മുസ്ലീങ്ങൾ  പതിവായി രണ്ട് വിഭാഗങ്ങളായി മാറുന്നു: ചന്ദ്രപ്പിറ സംബന്ധിച്ച് തർക്കം വരുന്നതിനാൽ ഒരേ ദിവസം തന്നെ  നോമ്പ് നോൽക്കുന്നവരും നോമ്പ് ഇല്ലാത്തവരും .

 നോമ്പ് നോൽക്കുന്നതും മുറിക്കുന്നതുമായ വിഷയത്തിൽ ആ  നാട്ടിൽ താമസിക്കുന്ന മുസ്ലീംകളെ പിന്തുടരാമെന്നു വച്ചാൽ ആ രാജ്യം / നാട് 
രാജ്യം ഒരു ഇസ്ലാമിക രാജ്യമല്ല താനും (ആ നാട്ടിലെ മുസ്ലിംകൾക്കിടയിൽ തർക്കവുമുണ്ട് )

ഇങ്ങനെയുള്ള ഒരു നാട്ടിലെ സാഹചര്യത്തിൽ, ആ നാട്ടിലെ ഒരു വിദ്യാർത്ഥി / അന്യേഷകൻ 
 സൗദി അറേബ്യയിൽ മാസപ്പിറവി പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ  നോമ്പ് നോൽക്കുന്ന വിഷയത്തിൽ താങ്കളുടെ അഭിപ്രായമെന്താണ്❓ താങ്കൾ അത് നല്ലതായി / ശരിയായി കാണുന്നുണ്ടോ❓

فأجاب فضيلته بقوله: إن كان هناك رابطة دينية تقوم بشؤون المسلمين فلتتبع هذه الرابطة، وعلى الرابطة أن تجتهد فيما يثبت به دخول الشهر وخروجه، وإن لم يكن هناك رابطة فالإنسان ينظر إلى أقرب البلاد الإسلامية إليه فيتبعها، وإن اتبع المملكة فلا حرج عليه، لأن من أهل العلم من يقول: إن الشهر إذا ثبت في بلد إسلامي لزم حكمه جميع البلاد الإسلامية، *ولكن يبقى الأمر المهم أن الناس إذا اختلفوا في هذا الأمر فليكن اختلافهم اختلافاً واسعاً، بمعنى ألا يكون سبباً للعداوة والبغضاء والتفرق؛ لأن هذا ضرر عظيم على المسلمين*
ശൈഖ് ഇബ്നു ഉസൈമീൻ (റ) മറുപടി പറഞ്ഞു: ആ നാട്ടിൽ / രാജ്യത്ത് മുസ്‌ലിംകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു റാബിത്വ ( ലീഗ്) ഉണ്ടെങ്കിൽ, ആ ലീഗിനെ പിന്തുടരുക. മാസത്തിന്റെ പ്രവേശനവും പുറപ്പാടും തെളിയിക്കുന്ന കാര്യങ്ങളിൽ ലീഗ് പരിശ്രമിക്കണം. ഇനി ആ നാട്ടിൽ അങ്ങനെ മുസ്ലിംകളെ കൂട്ടി യോജിപ്പിക്കുന്ന ഒരു റാബിത്വ : ( ലീഗ്) ഇല്ലെങ്കിൽ, ഏറ്റവും അടുത്തുള്ള ഇസ്ലാമിക രാജ്യത്ത് എങ്ങനെയെന്ന് നോക്കുകയും അതിനെ പിന്തുടരുകയും ചെയ്യുക. ഇനി അയാൾ മംലകയെ (സൗദിയെ ) പിന്തുടർന്നാലും അയാൾക്ക് കുഴപ്പമൊന്നുമില്ല. കാരണം ഒരു ഇസ്ലാമിക രാജ്യത്ത് മാസപിറവി സ്ഥിരപ്പെട്ടാൽ അവിടത്തെ വിധി എല്ലാ ഇസ്ലാമിക രാജ്യങ്ങൾക്കും ബാധകമാണ് എന്ന വീക്ഷണമുളള പണ്ഡിതൻമാരുമുണ്ട്.
*എന്നാൽ അവശേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം , മുസ്ലിംകൾക്കിടയിൽ മാസപ്പിറവി വിഷയത്തിൽ ഭിന്നതയുണ്ടെങ്കിൽ, അവരുടെ ഭിന്നത വിശാലമായിരിക്കണം എന്നതാണ് (അതായത് വ്യത്യസ്ത അഭിപ്രായക്കാർ പരസ്പരം കുറ്റപ്പെടുത്താതെ പരസ്പരം ഉൾക്കൊള്ളണം).അതായത് അത് ശത്രുതയ്ക്കും വിദ്വേഷത്തിനും അനൈക്യത്തിനും ഈ അഭിപ്രായ വ്യാത്യാസം ഒരു കാരണമാകരുത്; കാരണം അത് മുസ്ലീങ്ങൾക്ക് വലിയ ദോഷമാണ്*
🌷🌷🌷🌷🌷
اوصيكم بالدعاء لنا
അബ്ബാസ് പറമ്പാടൻ
8848787706
ഷെയർ ചെയ്യുക
السلام عليكم