അൽ കിതാബ് ചോദ്യോത്തര പരമ്പര
ചോദ്യം : ഉദുഹിയ്യത്തിന്റെ മാംസം അമുസ്‌ലിം സഹോദരങ്ങൾക്ക് നൽകാമോ ?
10.08.2018
ഉത്തരം ചുരുക്കത്തിൽ : ഉദുഹിയ്യത് ഉൾപ്പെടെയുള്ള ബലി മൃഗങ്ങളുടെ മാംസത്തിൽ നിന്ന് പാവപ്പെട്ടവരെ ഭക്ഷിപ്പിക്കണമെന്നാണ് വിശുദ്ധ ഖുർആനിൽ നിന്നും തിരു സുന്നത്തിൽ നിന്നും വക്തമാകുന്നത്.സകാത്ത് ഉൾപ്പെടെ സദഖകൾ അർഹരായ അമുസ്‌ലിം സഹോദരങ്ങൾക്ക് തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നൽകിയിരുന്നു എന്ന് തഫ്സീറുകളിൽ കാണാം. ഉദുഹിയ്യത്തിന്റെ മാംസം ദിമ്മികളായ അമുസ്ലിംകൾക്കു നൽകാമെന്ന് ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിലും ഹമ്പലീ പണ്ഡിതനായ ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നീ എന്ന കിതാബിലും കാണുന്നു.ചില പണ്ഡിതന്മാർ അമുസ്ലിംകൾക്കു ഉദുഹിയ്യത് മാംസം നൽകൽ അനുവദനീയമല്ലെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്. തുഹ്ഫയയിൽഈ അഭിപ്രായമാണ് കാണുന്നത്.അമുസ്ലിംകൾക്ക് ഉദ്ഹിയ്യ: കൊടുക്കാൻ പറ്റില്ല എന്നതിന് വ്യക്തമായ പ്രമാണത്തിന്റെ പിൻബലമില്ല. ഇജ്തിഹാദിയ്യായ ഒരു അഭിപ്രായമാണ് .അല്ലാഹു ഏറ്റവും അറിയുന്നവൻ.

അമുസ്‌ലിം സഹോദരങ്ങൾക്ക് ബലിമാംസം നൽകരുതെന്ന പണ്ഡിതാഭിപ്രായങ്ങളെ പരിഗണിക്കുന്നവർ അയല്പക്കക്കാരോ അഗതികളോ ആയ അമുസ്‌ലിം സഹോദരങ്ങൾക്ക് വേറെ മാംസം വാങ്ങി നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഉത്തരം വിശദമായി :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 022 ഹജ്ജ്
وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالا وَعَلَى كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ
( നാം അദ്ദേഹത്തോട്-ഇബ്‌റാഹീം നബിയോട് പറഞ്ഞു: ) ജനങ്ങള്‍ക്കിടയില്‍ നീതാങ്കൾ ഹജ്ജ് സംബന്ധിച്ച് വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും.
لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَى مَا رَزَقَهُم مِّن بَهِيمَةِ الأَنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ
അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.
ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :
_______________
المجموع شرح المهذب
يحيى بن شرف النووي
....................
قَالَ ابْنُ الْمُنْذِرِ : أَجْمَعَتْ الْأُمَّةُ عَلَى جَوَازِ إطْعَامِ فُقَرَاءِ الْمُسْلِمِينَ مِنْ الْأُضْحِيَّةِ ، وَاخْتَلَفُوا فِي إطْعَامِ فُقَرَاءِ أَهْلِ الذِّمَّةِ ، فَرَخَّصَ فِيهِ الْحَسَنُ الْبَصْرِيُّ وَأَبُو حَنِيفَةَ وَأَبُو ثَوْرٍ ، وَقَالَ مَالِكٌ : غَيْرُهُمْ أَحَبُّ إلَيْنَا . وَكَرِهَ مَالِكٌ أَيْضًا إعْطَاءَ النَّصْرَانِيِّ جِلْدَ الْأُضْحِيَّةِ أَوْ شَيْئًا مِنْ لَحْمِهَا ، وَكَرِهَهُ اللَّيْثُ ، قَالَ : فَإِنْ طُبِخَ لَحْمُهَا فَلَا بَأْسَ بِأَكْلِ الذِّمِّيِّ مَعَ الْمُسْلِمِينَ مِنْهُ ، هَذَا كَلَامُ ابْنِ الْمُنْذِرِ ، وَلَمْ أَرَ لِأَصْحَابِنَا كَلَامًا فِيهِ ، وَمُقْتَضَى الْمَذْهَبِ أَنَّهُ يَجُوزُ إطْعَامُهُمْ مِنْ أُضْحِيَّةِ التَّطَوُّعِ دُونَ الْوَاجِبَةِ وَاَللَّهُ تَعَالَى أَعْلَمُ
2
ഇബ്നുൽ മുൻദിർ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു :
മുസ്‌ലിംകളിൽ പെട്ട ദരിദ്രർക്ക് ഉദുഹിയ്യത്തിന്റെ മാംസം ഭക്ഷിപ്പിക്കൽ അനുവദനീയമാണെന്ന വിഷയത്തിൽ ഉമ്മത്തിന് ഏകാഭിപ്രായമുണ്ട്.എന്നാൽ ദിമ്മികളായ അമുസ്ലിംകൾക്ക് ഉദുഹിയ്യത്തിന്റെ മാംസം നൽകാമോ എന്ന വിഷയത്തിൽ ഭിന്ന വീക്ഷണങ്ങളുണ്ട്.
ഇമാം ഹസനുല്‍ ബസ്വരി, ഇമാം അബൂഹനീഫ,അബൂ സൗർ ( റഹിമഹുമുല്ലാഹ് ) എന്നിവർ അമുസ്ലിംകൾക്ക് ഉദുഹിയ്യത്തിന്റെ മാംസം നല്കാമെന്ന വീക്ഷണക്കാരാണ്. മുസ്‌ലിംകൾക്കു നൽകുന്നതാണ് താൻ കൂടുതൽ ഇഷ്ട്ടപ്പെടുന്നതെന്ന അഭിപ്രായമാണ് ഇമാം മാലിക് റഹിമഹുല്ലാഹിക്കു ഉള്ളത്. ബലി മൃഗത്തിന്റെ മാംസമോ തോലോ നസ്രാനിക്കു നൽകുന്നത് ഇമാം മാലിക്ക് അവർകളും ലൈസു എന്നവരും കറാഹത്തായി കണ്ടിരുന്നു.എന്നാൽ പാചകം ചെയ്‌താൽ മുസ്ലിംകളുടെ കൂടെ അമുസ്‌ലിംകൾ ബലി മാംസം ഭക്ഷിക്കുന്നതിൽ കുഴപ്പമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ഇത്രയുമാണ് ഈ വിഷയത്തിൽ ഇബ്നുൽ മുൻദിർ
റഹിമഹുല്ലാഹ് പ്രസ്താവിച്ചിട്ടുള്ളത് .
(ഇമാം നവവി റഹിമഹുല്ലാഹ് തുടരുന്നു ) :
ശാഫിഈ മദ്ഹബിന്റേതായി എടുത്തുപറയത്തക്ക ഒരു അഭിപ്രായവും ഞാൻ കണ്ടിട്ടില്ല . എങ്കിലും മൊത്തം ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍ വച്ച് നോക്കുമ്പോള്‍ അമുസ്ലിംകൾക്ക് സുന്നത്തായ ബലിമാംസം നല്കുന്നതു അനുവദനീയമാകും എന്നാണ് മനസ്സിലാവുന്നത്. എന്നാല്‍ (നേർച്ച കൊണ്ടോ) മറ്റോ നിർബന്ധമായ ബലിയുടെ മാംസം അവർക്കു നല്കിക്കൂടാ .
https://islamweb.net/ar/library/index.php?page=bookcontents&idfrom=5127&idto=5127&bk_no=14&ID=3438
ഏതായാലും അമുസ്ലിംകൾക്ക് ഉദുഹിയ്യത്തിന്റെ മാംസം നൽകരുതെന്ന് വിശുദ്ധ ഖുർആനിലോ നബി ചര്യയിലോ പരാമർശം കാണുന്നില്ല എന്നതിനാലും അമുസ്ലിംകൾക്ക് ഉദുഹിയ്യത്തിന്റെ മാംസം നൽകാമെന്ന് ഇമാം നവവി റഹിമഹുല്ലാഹ് ഉൾപ്പെടെ നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളതിനാലും നമ്മുടേത് പോലുള്ള ബഹുസ്വര സമൂഹത്തിൽ അമുസ്‌ലിം സഹോദരങ്ങൾക്ക് ബലിമാംസം നൽകാമെന്ന വീക്ഷണമാണ് സ്വീകരിക്കേണ്ടത് എന്ന് തോന്നുന്നു - പ്രത്യേകിച്ച് അതിൽ ഒരു മസ്ലഹത് ഉള്ളേപ്പോൾ .
الله اعلم
ASSALAMU A'LYKUM
ABBAS PARAMBADAN
8848787706
ABBAS PARAMBADAN
8848787706
അധിക വായനക്ക് :
1.മിൻഹാജ്
منهاج الطالبين وعمدة المفتين في الفقه
2.തുഹ്ഫത്തുൽ മുഹ്താജ് ഹാശിയ ഇബ്നു ഖാസിം സഹിതം
3.നിഹായത്തുൽ മുഹ്താജ് ഹാശിയ സഹിതം
4.ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നീ
5.തഫ്സീർ അൽ ബഗ് വീ
المفصل في أحكام الأضحية6