Monday, 23 January 2017

ഗോ മൂത്രം നജസാണോ/ മലിനമാണോ ?

അൽ കിതാബ് ചോദ്യോത്തര  പരമ്പര 05  

23.01.2017

ചോദ്യം  : ഗോ മൂത്രം നജസാണോ/ മലിനമാണോ ?
വീഡിയോ:
https://youtu.be/1qFTu18_aKw
 : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ചികിത്സക്കായി ഒട്ടകത്തിന്റെ പാലും മൂത്രവും കുടിക്കാൻ നിർദേശിച്ചതായി സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്.ഈ ഹദീസിന്റെ വെളിച്ചത്തിൽ മാംസമായി മനുഷ്യൻ ഉപയോഗിക്കുന്ന മൃഗങ്ങളുടെ / ജീവികളുടെ മൂത്രമോ ചാണകമോ/ വിസർജ്ജ്യമോ നജസല്ല എന്ന് മാലികീ മദ്ഹബുകാരും ഹമ്പലീ മദ്ഹബുകാരും അഭിപ്രായപ്പെട്ടിരിക്കുന്നു. ആധുനിക സലഫീ പണ്ഡിതനായ ശൈഖ് ഇബ്നു ബാസും ഈ വീക്ഷണമാണ് സ്വീകരിച്ചിട്ടുള്ളത്.എന്നാൽ  മദ്യവും ലഹരിയും ഒഴികെയുള്ള നജസുകൾ ചികിത്സാവശ്യാര്ഥം ഉപയോഗിക്കൽ അനുവദനീയമാണ് എന്നും തിരു നബി ചികിത്സയ്ക്ക് ഒട്ടക മൂത്രം നിർദേശിച്ചു എന്നത് അത് നജസല്ല എന്നതിന് തെളിവില്ലെന്നും ശാഫിഈ മദ്ഹബുകാർ വ്യക്തമാക്കുന്നു . പ്രശസ്ത വൈദ്യ ശാസ്ത്രജ്ഞൻ ഇബ്നു സീന അദ്ദേഹത്തിന്റെ അൽ ഖാനൂൻ എന്ന കിതാബിൽ ഔഷധ ഗുണത്തിൽ മൂത്രത്തിൽ അത്യുത്തമം ഒട്ടക മൂത്രമാണെന്നു രേഖപ്പെടുത്തിയിരിക്കുന്നതായി ഇമാം ഇബ്നു ഖയ്യിം അദ്ധേഹത്തിന്റെ സാദുൽ മആദ് എന്ന കിതാബിൽ പ്രസ്താവിച്ചിരിക്കുന്നു.
(വിശദമായ കുറിപ്പുകളും ക്‌ളാസും ഇതോടൊപ്പം )

MODULE 01/23.01.2017

صحيح مسلم
സ്വഹീഹു മുസ്‌ലിം
 كتاب القسامة والمحاربين والقصاص والديات
പ്രതിജ്ഞകൾ , മുസ്ലിംകളോട് യുദ്ധം ചെയ്യുന്നവരോടുള്ള നിലപാട് ,പ്രതി ക്രിയ,ബ്ലഡ് മണി എന്നിവ സംബന്ധിച്ച് പറയുന്ന കിതാബ് 
بَاب حُكْمِ الْمُحَارِبِينَ وَالْمُرْتَدِينَ 
സത്യ വിശ്വാസം ഉപേക്ഷിച്ചു മുർതദ്ദാകുകയും മുസ്ലിംകളോട് യുദ്ധം നടത്തുകയും ചെയ്യുന്നവരോട് ഇസ്‌ലാമിക ഭരണകൂടം സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച ബാബു 
وَحَدَّثَنَا يَحْيَى بْنُ يَحْيَى التَّمِيمِيُّ وَأَبُو بَكْرِ بْنُ أَبِي شَيْبَةَ كِلَاهُمَا عَنْ هُشَيْمٍ وَاللَّفْظُ لِيَحْيَى قَالَ أَخْبَرَنَا هُشَيْمٌ عَنْ عَبْدِ الْعَزِيزِ بْنِ صُهَيْبٍ وَحُمَيْدٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ نَاسًا مِنْ عُرَيْنَةَ قَدِمُوا عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَاجْتَوَوْهَا فَقَالَ لَهُمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنْ شِئْتُمْ أَنْ تَخْرُجُوا إِلَى إِبِلِ الصَّدَقَةِ فَتَشْرَبُوا مِنْ أَلْبَانِهَا وَأَبْوَالِهَا فَفَعَلُوا فَصَحُّوا ثُمَّ مَالُوا عَلَى الرُّعَاةِ فَقَتَلُوهُمْ وَارْتَدُّوا عَنْ الْإِسْلَامِ وَسَاقُوا ذَوْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَبَلَغَ ذَلِكَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَبَعَثَ فِي أَثَرِهِمْ فَأُتِيَ بِهِمْ فَقَطَعَ أَيْدِيَهُمْ وَأَرْجُلَهُمْ وَسَمَلَ أَعْيُنَهُمْ وَتَرَكَهُمْ فِي الْحَرَّةِ حَتَّى مَاتُوا
ആശയ സംഗ്രഹം : അനസ് ബ്നു മാലിക് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഉറൈന ഗോത്രക്കാരായ ഒരു സംഘം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് മദീനയിൽ വന്നു.അവർക്കു അവിടുത്തെ കാലാവസ്ഥ പിടിക്കാത്ത കാരണം രോഗ ബാധിതരായി.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവരോടു ഇപ്രകാരം നിർദേശിച്ചു : നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ,സകാത്തിനായി നിശ്ചയിക്കപ്പെട്ട ഒട്ടകങ്ങളുടെ അടുത്ത് ചെന്ന് അവയുടെ പാലും മൂത്രവും കുടിക്കുക.അങ്ങിനെ അവർ പ്രവർത്തിക്കുകയും അവരുടെ ആരോഗ്യ സ്ഥിതി നന്നാവുകയും ചെയ്തു.ഇസ്‌ലാം സ്വീകരിച്ചിരുന്ന അവർ , ആരോഗ്യം വീണ്ടു കിട്ടിയതോടെ , തിരു നബിയുടെ ആട്ടിടയന്മാർക്കു നേരെ തിരിയുകയും അവരെ വധിക്കുകയും ഇസ്‌ലാം ഉപേക്ഷിക്കുകയും റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഒട്ടകങ്ങളെ ഓടിക്കുകയും ചെയ്തു . ഈ വാർത്ത നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ചെവിയിലെത്തി.തിരു നബി അവരെ ആളുകളെ അയച്ചു പിടി കൂടുകയും അവരുടെ കൈ കാലുകൾ മുറിക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും അവർ മരിക്കുന്നതു വരെ അവരെ അൽ ഹർറയിൽ ഉപേക്ഷിക്കുകയും ചെയ്തു.

MODULE 02/23.01.2017

ഈ ഹദീസിനു ശറഹു മുസ്‌ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് നൽകിയ വിശദീകരണത്തിൽ നിന്ന് :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
...............................
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنْ شِئْتُمْ أَنْ تَخْرُجُوا إِلَى إِبِلِ الصَّدَقَةِ فَتَشْرَبُوا مِنْ أَلْبَانِهَا وَأَبْوَالِهَا فَافْعَلُوا فَصَحُّوا ) 
.......................
 وَاسْتَدَلَّ أَصْحَابُ مَالِكٍ وَأَحْمَدَ بِهَذَا الْحَدِيثِ أَنَّ بَوْلَ مَا يُؤْكَلُ لَحْمُهُ وَرَوْثَهُ طَاهِرَانِ ، وَأَجَابَ أَصْحَابُنَا وَغَيْرُهُمْ مِنَ الْقَائِلِينَ بِنَجَاسَتِهِمَا بِأَنَّ شُرْبَهُمُ الْأَبْوَالَ كَانَ لِلتَّدَاوِي ، وَهُوَ جَائِزٌ بِكُلِّ النَّجَاسَاتِ سِوَى الْخَمْرِ وَالْمُسْكِرَاتِ
.......................
ഈ ഹദീസിന്റെ വെളിച്ചത്തിൽ മാംസമായി മനുഷ്യൻ ഉപയോഗിക്കുന്ന മൃഗങ്ങളുടെ / ജീവികളുടെ മൂത്രമോ ചാണകമോ/ വിസർജ്ജ്യമോ നജസല്ല എന്ന് മാലികീ മദ്ഹബുകാരും ഹമ്പലീ മദ്ഹബുകാരും അഭിപ്രായപ്പെട്ടിരിക്കുന്നു. മദ്യവും ലഹരിയും ഒഴികെയുള്ള നജസുകൾ ചികിത്സാവശ്യാര്ഥം ഉപയോഗിക്കൽ അനുവദനീയമാണ് എന്നും തിരു നബി ചികിത്സയ്ക്ക് ഒട്ടക മൂത്രം നിർദേശിച്ചു എന്നത് അത് നജസല്ല എന്നതിന് തെളിവില്ലെന്നും ശാഫിഈ മദ്ഹബുകാരും മാംസമായി ഉപയോഗിക്കപ്പെടുന്ന  ജീവികളുടെയും  മൂത്രവും ചാണകവും നജസാണ് എന്ന 
 വീക്ഷണമുള്ള മറ്റുള്ളവരും  വ്യക്തമാക്കുന്നു . 
........................

http://library.islamweb.net/newlibrary/display_book.php?idfrom=5130&idto=5134&bk_no=53&ID=768

മുല്ല അലിയ്യുൽ ഖാരി റഹിമഹുല്ലാഹിയുടെ മിർഖാത്തുൽ മഫാതീഹ് എന്ന കിതാബിൽ നിന്ന് :
مرقاة المفاتيح شرح مشكاة المصابيح
علي بن سلطان محمد القاري

............................
قَالَ ابْنُ الْمَلَكِ : فِيهِ أَنَّ إِبِلَ الصَّدَقَةِ يَجُوزُ لِأَبْنَاءِ السَّبِيلِ الشُّرْبُ مِنْ أَلْبَانِهَا وَجَوَازُ التَّدَاوِي بِالْمُحَرَّمِ عِنْدَ الضَّرُورَةِ ، وَقَاسَ بَعْضٌ التَّدَاوِي بِالْخَمْرِ عَلَيْهِ ، وَمَنَعَهُ الْأَكْثَرُ لِمَيْلِ الطِّبَاعِ إِلَيْهَا دُونَ غَيْرِهَا مِنَ النَّجَاسَاتِ اهـ 
............................
ആശയ സംഗ്രഹം : ഇബ്നുൽ മലക് പ്രസ്താവിക്കുന്നു : സദഖയുടെ / സകാത്തിന്റെ ഒട്ടകങ്ങളുടെ പാൽ യാത്രക്കാർക്ക് / അബ്‌നാഉ  സ്സബീലിനു കുടിക്കാം എന്നതിന് ഈ ഹദീസിൽ തെളിവുണ്ട്.നിഷിദ്ധമാക്കപ്പെട്ട സംഗതികൾ കൊണ്ട് നിർബന്ധിത ഘട്ടങ്ങളിൽ ചികിത്സിക്കാം എന്നതിനും ഈ ഹദീസ് തെളിവാണ്.ചിലർ മദ്യം കൊണ്ട് ചികിത്സിക്കുന്നതിനെയും ഇതിനോട് ഖിയാസാക്കിയിരിക്കുന്നു.എന്നാൽ ഭൂരിപക്ഷവും  അത്  അംഗീകരിച്ചിട്ടിട്ടില്ല
(തുടർന്ന് ഇമാം നവവിയുടെ ശറഹു മുസ്ലിമിൽ രേഖപ്പെടുത്തിയ  അഭിപ്രായം ആണ് ചേർത്തിട്ടുള്ളത് ; ആവർത്തിക്കുന്നില്ല)

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=7045

MODULE 03/23.01.2017

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 173   കാണുക :
إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلاَ عَادٍ فَلا إِثْمَ عَلَيْهِ إِنَّ اللَّهَ غَفُورٌ رَّحِيمٌ
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാന്‍ ) നിര്‍ബന്ധിതനായാല്‍ അവന്‍റെമേല്‍ കുറ്റമില്ല. ( എന്നാല്‍ ) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
 ഈ വചനത്തിന്റെ തഫ്സീറിൽ ഇമാം ഖുർതുബി റഹിമഹുല്ലാഹി രേഖപ്പെടുത്തുന്നു :

تفسير القرطبي
محمد بن أحمد الأنصاري القرطبي

..............................
 وَمَنَعَ بَعْضُ أَصْحَابِ الشَّافِعِيِّ التَّدَاوِي بِكُلِّ مُحَرَّمٍ إِلَّا بِأَبْوَالِ الْإِبِلِ خَاصَّةً ، لِحَدِيثِ الْعُرَنِيِّينِ ، وَمَنَعَ بَعْضُهُمُ التَّدَاوِي بِكُلِّ مُحَرَّمٍ ، لِقَوْلِهِ عَلَيْهِ السَّلَامُ : إِنَّ اللَّهَ لَمْ يَجْعَلْ شِفَاءَ أُمَّتِي فِيمَا حُرِّمَ عَلَيْهِمْ ، وَلِقَوْلِهِ عَلَيْهِ السَّلَامُ لِطَارِقِ بْنِ سُوَيْدٍ وَقَدْ سَأَلَهُ عَنِ الْخَمْرِ فَنَهَاهُ أَوْ كَرِهَ أَنْ يَصْنَعَهَا فَقَالَ ، إِنَّمَا أَصْنَعُهَا لِلدَّوَاءِ ، فَقَالَ : إِنَّهُ لَيْسَ بِدَوَاءٍ وَلَكِنَّهُ دَاءٍ . رَوَاهُ مُسْلِمٌ فِي الصَّحِيحِ 
.............................
ആശയ സംഗ്രഹം : ശാഫിഈ മദ്ഹബുകാരിൽ ചിലർ ഒട്ടക മൂത്രം അല്ലാത്ത മറ്റു ഏതു നിഷിദ്ധമാക്കപ്പെട്ടതു കൊണ്ട് ചികിത്സിക്കുന്നതും പാടില്ല എന്ന പക്ഷക്കാരാണ് . ശാഫിഈ മദ്ഹബുകാരിൽ മറ്റു ചിലരാകട്ടെ നിഷിദ്ധമാക്കപ്പെട്ട ഒന്ന് കൊണ്ടും ചികിത്സ പാടില്ല എന്ന് പറയുന്നു.
إِنَّ اللَّهَ لَمْ يَجْعَلْ شِفَاءَ أُمَّتِي فِيمَا حُرِّمَ عَلَيْهِمْ 
'' നിശ്ചയം അല്ലാഹു എന്റെ സമുദായത്തിന് അവർക്കു നിഷിദ്ധമാക്കപ്പെട്ട വസ്തുക്കളിൽ രോഗശമനം നിശ്ചയിച്ചിട്ടില്ല' എന്ന തിരു വചനം ആണ് അവർ തെളിവായി ഉദ്ധരിക്കുന്നത്.
കൂടാതെ സ്വഹീഹു മുസ്ലിമിലെ താഴെ ചേർത്ത ഹദീസും ഈ നിലപാടിന് തെളിവായി ഉദ്ധരിക്കപ്പെടുന്നുണ്ട്.

സ്വഹീഹു മുസ്‌ലിം 
صحيح مسلم
مسلم بن الحجاج القشيري النيسابوري

 كتاب الأشربة
പാനീയങ്ങൾ സംബന്ധിച്ച കിതാബ് 
 بَاب تَحْرِيمِ التَّدَاوِي بِالْخَمْرِ 
മദ്യം കൊണ്ട് ചികിത്സിക്കൽ നിഷിദ്ധമാണ് എന്നത് സംബന്ധിച്ച് പറയുന്ന ബാബു 
حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى وَمُحَمَّدُ بْنُ بَشَّارٍ وَاللَّفْظُ لِابْنِ الْمُثَنَّى قَالَا حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ حَدَّثَنَا شُعْبَةُ عَنْ سِمَاكِ بْنِ حَرْبٍ عَنْ عَلْقَمَةَ بْنِ وَائِلٍ عَنْ أَبِيهِ وَائِلٍ الْحَضْرَمِيِّ أَنَّ طَارِقَ بْنَ سُوَيْدٍ الْجُعْفِيَّ سَأَلَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الْخَمْرِ فَنَهَاهُ أَوْ كَرِهَ أَنْ يَصْنَعَهَا فَقَالَ إِنَّمَا أَصْنَعُهَا لِلدَّوَاءِ فَقَالَ إِنَّهُ لَيْسَ بِدَوَاءٍ وَلَكِنَّهُ دَاءٌ
ആശയ സംഗ്രഹം : ത്വാരീഖു ബ്നു സുവൈദ് അൽ ജൂഅഫി ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് മദ്യത്തെ കുറിച്ച് ചോദിച്ചു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മദ്യം നിഷിദ്ധമാണെന്നു അറിയിക്കുകയും അത് ഉണ്ടാക്കുന്നത് നബി വെറുക്കുകയും ചെയ്തു.അപ്പോൾ അദ്ദേഹം പറഞ്ഞു : നിശ്ചയം ഞാൻ മദ്യം ഉണ്ടാക്കുന്നത് മരുന്നിനു വേണ്ടിയാണ്.,അപ്പോൾ നബി പറഞ്ഞു : നിശ്ചയം അത് മരുന്നല്ല;രോഗമാണ്.
http://library.islamweb.net/Newlibrary/display_book.php?flag=1&bk_no=48&ID=773


MODULE 04

ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നീ എന്ന കിതാബിൽ നിന്ന് : 

المغني
موفق الدين عبد الله بن أحمد بن قدامة

كتاب الصلاة
.........
فصل بول ما يؤكل لحمه وروثه طاهر

فَصْلٌ : وَبَوْلُ مَا يُؤْكَلُ لَحْمُهُ وَرَوْثُهُ طَاهِرٌ . وَهَذَا مَفْهُومُ كَلَامِ الْخِرَقِيِّ . وَهُوَ قَوْلُ عَطَاءٍ وَالنَّخَعِيِّ وَالثَّوْرِيِّ وَمَالِكٍ : قَالَ مَالِكٌ : لَا يَرَى أَهْلُ الْعِلْمِ أَبْوَالَ مَا أُكِلَ لَحْمُهُ وَشُرِبَ لَبَنُهُ نَجِسًا . وَرَخَّصَ فِي أَبْوَالِ الْغَنَمِ الزُّهْرِيُّ وَيَحْيَى الْأَنْصَارِيُّ وَقَالَ ابْنُ الْمُنْذِرِ : أَجْمَعَ كُلُّ مَنْ نَحْفَظُ عَنْهُ مِنْ أَهْلِ الْعِلْمِ عَلَى إبَاحَةِ الصَّلَاةِ فِي مَرَابِضِ الْغَنَمِ ، إلَّا الشَّافِعِيَّ ، فَإِنَّهُ اشْتَرَطَ أَنْ تَكُونَ سَلِيمَةً مِنْ أَبْعَارِهَا وَأَبْوَالِهَا . وَرَخَّصَ فِي ذَرْقِ الطَّائِرِ أَبُو جَعْفَرٍ وَالْحَكَمُ وَحَمَّادٌ وَأَبُو حَنِيفَةَ وَعَنْ أَحْمَدَ : أَنَّ ذَلِكَ نَجِسٌ 
ആശയ സംഗ്രഹം : മാംസം തിന്നപ്പെടുന്ന ജീവികളുടെ മൂത്രവും കാഷ്ടവും/ചാണകവും നജസല്ല/മാലിന്യമല്ല.ഇതാണ് അൽ ഖിറാഖിയുടെ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നത്.അതാഉ , നഖാഇ, സൗരി , ഇമാം മാലിക് എന്നിവരുടെ അഭിപ്രായവും ഇത് തന്നെ.ഇമാം മാലിക് റഹിമഹുല്ലാഹി പറയുന്നു : മാംസം തിന്നപ്പെടുകയും പാൽ കുടിക്കപ്പെടുകയും ചെയ്യുന്ന ജീവികളുടെ മൂത്രം. നജസായി ഉലമാക്കൾ കാണുന്നില്ല. സുഹ്രിയും യഹ്‌യൽ അൻസ്വാരിയും ആടിന്റെ മൂത്രത്തിന്റെ കാര്യത്തിൽ ഇളവ് നൽകിയിരിക്കുന്നു. ഇബ്നുൽ മുൻദിർ പ്രസ്താവിക്കുന്നു : ആടുകളുടെ വിശ്രമ സ്ഥലങ്ങളിൽ വച്ച് നിസ്‌ക്കരിക്കാമെന്നു എല്ലാ ഉലമാക്കളും വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഇമാം ശാഫിഈ റഹിമഹുല്ലാഹ് അത്തരം സ്ഥലങ്ങൾ അവയുടെ മൂത്രത്തിൽ നിന്നും കാഷ്ടത്തിൽ നിന്നും ഒഴിവാണെങ്കിൽ എന്ന് നിബന്ധന വച്ചിട്ടുണ്ട്. പക്ഷിക്കാഷ്ടത്തിന്റെ വിഷയത്തിൽ അബൂ ജഅഫർ,അൽ ഹകം, ഹമ്മാദ്, ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ് എന്നിവർ ഇളവ് നൽകിയിട്ടുണ്ട്.എന്നാൽ അത് നജസാണ് എന്നതാണ് ഇമാം അഹ്മദ് അവർകളുടെ പക്ഷം. 
وَهُوَ قَوْلُ الشَّافِعِيِّ وَأَبِي ثَوْرٍ ، وَنَحْوُهُ عَنْ الْحَسَنِ ; لِأَنَّهُ دَاخِلٌ فِي عُمُومِ قَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { تَنَزَّهُوا مِنْ الْبَوْلِ } . وَلِأَنَّهُ رَجِيعٌ ، فَكَانَ نَجِسًا كَرَجِيعِ الْآدَمِيِّ . وَلَنَا ، { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَرَ الْعُرَنِيِّينَ أَنْ يَشْرَبُوا مِنْ أَبْوَالِ الْإِبِلِ } ، وَالنَّجِسُ لَا يُبَاحُ شُرْبُهُ ، وَلَوْ أُبِيحَ لِلضَّرُورَةِ لَأَمَرَهُمْ بِغَسْلِ أَثَرِهِ إذَا أَرَادُوا الصَّلَاةَ { ، وَكَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي فِي مَرَابِضِ الْغَنَمِ } . مُتَّفَقٌ عَلَيْهِ . وَقَالَ { : صَلُّوا فِي مَرَابِضِ الْغَنَمِ } . مُتَّفَقٌ عَلَيْهِ . وَهُوَ إجْمَاعٌ كَمَا ذَكَرَ ابْنُ الْمُنْذِرِ ، وَصَلَّى أَبُو مُوسَى فِي مَوْضِعٍ فِيهِ أَبْعَارُ الْغَنَمِ . فَقِيلَ لَهُ : لَوْ تَقَدَّمْت إلَى هَاهُنَا ؟ فَقَالَ : هَذَا وَذَاكَ وَاحِدٌ 
ആശയ സംഗ്രഹം : 
تَنَزَّهُوا مِنْ الْبَوْلِ 
'നിങ്ങൾ മൂത്രത്തിൽ നിന്ന് ശുദ്ധിയാവുക' എന്ന നബി വചനത്തിൽ എല്ലാ ജീവികളുടെ മൂത്രവും പൊതുവായി ഉൾപ്പെടും എന്നത് കൊണ്ടും മൂത്രം വിസർജ്ജ്യമാണ് എന്നത് കൊണ്ടും ആണ് ഇമാം ശാഫിഈ അവർകളും അബൂ സൗർ, അൽ ഹസൻ എന്നിവരും മനുഷ്യൻ മാംസമായി ഉപയോഗിക്കുന്ന ജീവികളുടെ മൂത്രവും നജസാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്.,എന്നാൽ നാം ( ഹമ്പലീ മദ്ഹബുകാർ) റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലം മരുന്നായിട്ടു ഒട്ടക മൂത്രം കുടിക്കാൻ നിർദേശിച്ചു എന്ന് ഹദീസിൽ വന്നിട്ടുള്ളതിനാലും നജസായതു കുടിക്കൽ അനുവദനീയം ആവുകയില്ല എന്നതിനാലും ഇനി നിർബന്ധിത സാഹചര്യത്തിൽ രോഗ ശമനത്തിന് വേണ്ടി നബി ഒട്ടക മൂത്രം കുടിക്കാൻ അനുവദിച്ചതാണ് എന്നാണെങ്കിൽ ,അവർ നിസ്‌ക്കരിക്കുമ്പോൾ അത് കഴുകിക്കളയാൻ നബി നിർദേശിക്കുമായിരുന്നു എന്നതിനാലും ആണ് മനുഷ്യൻ മാംസമായി ഉപയോഗിക്കുന്ന ജീവികളുടെ മൂത്രം  നജസല്ല  എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്.
കൂടാതെ ആടുകളുടെ വിശ്രമ സ്ഥാനങ്ങളിൽ നബി നിസ്‌ക്കരിക്കാറുണ്ടായിരുന്നു എന്നും ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.ഒരിക്കൽ അബൂ മൂസാ ഒട്ടകക്കാഷ്ടം ഉള്ളിടത്തു വച്ച് നിസ്‌ക്കരിച്ചപ്പോൾ അദ്ദേഹത്തോട് പറയപ്പെട്ടു : അല്പം മുന്നോട്ടു നീങ്ങി ( കാഷ്ടം ഇല്ലാത്ത ഇടത്തു) നിസ്‌ക്കരിച്ചൂടായിരുന്നോ? അപ്പോൾ അദ്ദേഹം പറഞ്ഞു: ഇവിടെയും അവിടെയും ഒക്കെ ഒന്നാണ്.
..............................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=15&ID=803

________________

MODULE 05

അൽ മുദൂനത്തുൽ കുബ്റാ എന്ന കിതാബിൽ നിന്ന് : 
 المدونة الكبرى
مالك بن أنس بن مالك الأصبحي
(AH 93-179)
.......................
قَالَ ابْنُ وَهْبٍ قَالَ اللَّيْثُ بْنُ سَعْدٍ وَسَمِعْتُ يَحْيَى بْنَ سَعِيدٍ يَقُولُ : نَكْرَهُ أَنْ يُصَلِّيَ بِبَوْلِ الْحَمِيرِ وَالْبِغَالِ وَالْخَيْلِ وَأَرْوَاثِهَا وَلَا نَكْرَهُ ذَلِكَ مِنْ الْإِبِلِ وَالْبَقَرِ وَالْغَنَمِ ، وَقَالَهُ ابْنُ شِهَابٍ وَعَطَاءٌ وَعَبْدُ الرَّحْمَنِ بْنُ الْقَاسِمِ وَنَافِعٌ وَأَبُو الزِّنَادِ وَسَالِمٌ وَمُجَاهِدٌ فِي الْإِبِلِ وَالْبَقَرِ وَالْغَنَمِ 

وَقَالَ مَالِكٌ : إنَّ أَهْلَ الْعِلْمِ لَا يَرَوْنَ عَلَى مَنْ أَصَابَهُ شَيْءٌ مِنْ أَبْوَالِ الْبَقَرِ وَالْإِبِلِ وَالْغَنَمِ وَإِنْ أَصَابَ ثَوْبَهُ فَلَا يَغْسِلُهُ ، وَيَرَوْنَ عَلَى مَنْ أَصَابَهُ شَيْءٌ مِنْ أَبْوَالِ الدَّوَابِّ : الْخَيْلِ وَالْبِغَالِ وَالْحَمِيرِ أَنْ يَغْسِلَهُ وَاَلَّذِي فَرَّقَ بَيْنَ ذَلِكَ أَنَّ تِلْكَ تُشْرَبُ أَلْبَانُهَا وَتُؤْكَلُ لُحُومُهَا ، وَأَنَّ هَذِهِ لَا تُشْرَبُ أَلْبَانُهَا وَلَا تُؤْكَلُ لُحُومُهَا وَقَدْ سَأَلْتُ بَعْضَ أَهْلِ الْعِلْمِ عَنْ هَذَا فَقَالُوا لِي هَذَا  
..........................
ആശയ സംഗ്രഹം : ഇബ്നു വഹബ് പ്രസ്താവിക്കുന്നു : ലൈസു ബ്നു സഅദും യഹ്‌യ  ബ്നു സഈദും പറഞ്ഞു : കഴുതകളുടെയും കുതിരകളുടെയും കോവർ കഴുതകളുടെയും മൂത്രത്തിന് സമീപം നിസ്‌ക്കരിക്കുന്നതു നാം വെറുക്കുന്നു.എന്നാൽ ഒട്ടകങ്ങളുടെയും പശുക്കളുടെയും ആടുകളുടെയും മൂത്രത്തിന് അടുത്താവുമ്പോൾ നാം അത് വെറുക്കുന്നില്ല.നിരവധി ഉലമാക്കളിൽ നിന്ന് ഒട്ടകങ്ങളുടെയും പശുക്കളുടെയും ആടുകളുടെയും മൂത്രത്തിന് അടുത്ത് നിസ്‌ക്കരിക്കുന്നതു  വെറുക്കപ്പെടുന്നതല്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
                 ഇമാം മാലിക് റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഒട്ടകങ്ങളുടെയും പശുക്കളുടെയും ആടുകളുടെയും  മൂത്രം ആവുമ്പോൾ കഴുകേണ്ടതില്ല എന്നാണു പണ്ഡിതാഭിപ്രായം..എന്നാൽ കഴുതകളുടെയും കോവർ കഴുതകളുടെയും കുതിരകളുടെയും  മൂത്രമാവുമ്പോൾ കഴുകേണ്ടതാണ്.പാലും മാംസവും ഉപയോഗിക്കപ്പെടുന്നവയും അല്ലാത്തവയും എന്നതാണ് ഈ വേർതിരിവിന്റെ മാനദന്ധം . ഞാൻ കുറെ ഉലമാക്കളോടു ചോദിച്ചപ്പോൾ അവരൊക്കെ ഇങ്ങിനെയാണ്‌ എന്നോട് പറഞ്ഞത്.

http://library.islamweb.net/newlibrary/display_book.php?bk_no=30&ID=&idfrom=1&idto=73&bookid=30&startno=20

MODULE 06

ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫതാവായിൽ നിന്ന് :

مجموع فتاوى ابن تيمية
تقي الدين ابن تيمية

الفقه
الطهارة
باب إزالة النجاسة
حكم مني الإنسان وغيره من الدواب الطاهرة
 القول في طهارة الأرواث والأبوال من الدواب والطير التي لم تحرم

___________________
........................
فَوَجْهُ الْحُجَّةِ أَنَّهُ أَذِنَ لَهُمْ فِي شُرْبِ الْأَبْوَالِ وَلَا بُدَّ أَنْ يُصِيبَ أَفْوَاهَهُمْ وَأَيْدِيَهُمْ وَثِيَابَهُمْ وَآنِيَتَهُمْ فَإِذَا كَانَتْ نَجِسَةً وَجَبَ تَطْهِيرُ أَفْوَاهِهِمْ وَأَيْدِيهِمْ وَثِيَابِهِمْ لِلصَّلَاةِ وَتَطْهِيرُ آنِيَتِهِمْ فَيَجِبُ بَيَانُ ذَلِكَ لَهُمْ : لِأَنَّ تَأْخِيرَ الْبَيَانِ عَنْ وَقْتِ الِاحْتِيَاجِ إلَيْهِ لَا يَجُوزُ وَلَمْ يُبَيِّنْ لَهُمْ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ يَجِبُ عَلَيْهِمْ إمَاطَةُ مَا أَصَابَهُمْ مِنْهُ 
...................
 وَقَالَ أَبُو بَكْرِ بْنُ الْمُنْذِرِ : وَعَلَيْهِ اعْتِمَادُ أَكْثَرِ الْمُتَأَخِّرِينَ فِي نَقْلِ الْإِجْمَاعِ وَالْخِلَافِ وَقَدْ ذُكِرَ طَهَارَةُ الْأَبْوَالِ عَنْ عَامَّةِ السَّلَفِ . ثُمَّ قَالَ : قَالَ الشَّافِعِيُّ : الْأَبْوَالُ كُلُّهَا نَجَسٌ . قَالَ : وَلَا نَعْلَمُ أَحَدًا قَالَ قَبْلَ الشَّافِعِيِّ إنَّ أَبْوَالَ الْأَنْعَامِ وأبعارها نَجَسٌ  

قُلْت وَقَدْ نُقِلَ عَنْ ابْنِ عُمَرَ أَنَّهُ سُئِلَ عَنْ بَوْلِ النَّاقَةِ فَقَالَ : اغْسِلْ مَا أَصَابَك مِنْهُ . وَعَنْ الزُّهْرِيِّ فِيمَا يُصِيبُ الرَّاعِيَ مِنْ أَبْوَالِ الْإِبِلِ قَالَ : يُنْضَحُ . وَعَنْ حَمَّادِ بْنِ أَبِي سُلَيْمَانَ فِي بَوْلِ الشَّاةِ وَالْبَعِيرِ يُغْسَلُ 
ആശയ സംഗ്രഹം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒട്ടക മൂത്രം (മരുന്നായി) കുടിക്കാൻ അനുവാദം നൽകിയെന്നാണ് അത് നജസല്ല എന്നതിനുള്ള തെളിവ്.കുടിക്കുമ്പോൾ സ്വാഭാവികമായും അവരുടെ വായകളിലും കൈകളിലും വസ്ത്രങ്ങളിലും പാത്രങ്ങളിലും അത് പുരളാനുള്ള സാധ്യത ഉണ്ടല്ലോ.അത് നജസായിരുന്നെങ്കിൽ നിസ്‌ക്കാരത്തിനായി അവരുടെ വായകളും കൈകളും വസ്ത്രങ്ങൾ കഴുകി ശുദ്ധീകരിക്കൽ നിർബന്ധമായേനെ.അത് നബി അവർക്കു വിവരിച്ചു കൊടുക്കുകയും ചെയ്തേനെ.അപ്പോൾ നജസ് കഴുകുന്ന കാര്യം പറയാതെ പിന്തിക്കുമായിരുന്നില്ല.എന്നാൽ അത് കഴുകിക്കളയൽ  നിർബന്ധമാണെന്ന് അവർക്കു നിർദേശം നൽകിയില്ല.
 ഇമാം 
 ശാഫിഈയ്ക്കു മുമ്പ് ആരും മൃഗങ്ങളുടെ മൂത്രവും ചാണകവും നജസാണ് എന്ന് അഭിപ്രായപ്പെട്ടതായി നമുക്ക് അറിവില്ല  എന്ന് അബൂ ബക്കർ ബ്നുൽ മുൻദിർ പ്രസ്താവിച്ചിരിക്കുന്നു.
 (ഇബ്നു തൈമിയ്യ തുടരുന്നു )എന്നാൽ ഇബ്നു ഉമർ റദിയല്ലാഹു അൻഹുവും സുഹ്‌രി എന്നവരും ഒട്ടകത്തിന്റെയും ആടിന്റേയും മൂത്രം ആയ സ്ഥാനങ്ങൾ കഴുകാൻ നിര്ദേശിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് 
...............................

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=22&ID=2407

അധിക വായനക്ക് :
زاد المعاد
الإمام شمس الدين أبي عبد الله ابن القيم الجوزية

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=127&ID=729
 ഇമാം ശൗകാനിയുടെ നൈലുൽ  ഔത്വാർ 
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=47&ID=49
 ശൈഖ്‌ ഇബ്നു ബാസിന്റെ ഫത്‍വ
https://www.binbaz.org.sa/fatawa/4330

JAZAKUMULLAH KHYRAA
TO JOIN OUR WHATS APP 8848787706
ABBAS PARAMBADAN ASSALAMU A'LYKUM

Saturday, 14 January 2017

ഇസ്‌ലാമിൽ പേര് മാറ്റുന്നതിന്റെ വിധി എന്ത് ? حُكْمُ تَغْيِيرُ الْإسْمِ في الإسْلَام

അൽ കിതാബ് ചോദ്യോത്തര പരമ്പര 5

15.01.2017

ചോദ്യം  05

പേര് മാറ്റുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത് ?

MODULE 01/15.01.2017

صحيح مسلم
സ്വഹീഹു മുസ്‌ലിം
كتاب الآداب

بَاب اسْتِحْبَابِ تَغْيِيرِ الِاسْمِ الْقَبِيحِ إِلَى حَسَنٍ وَتَغْيِيرِ اسْمِ بَرَّةَ إِلَى زَيْنَبَ وَجُوَيْرِيَةَ وَنَحْوِهِمَا
 മോശമായ പേര് മാറ്റി നല്ല പേരു ഇടുന്നതും ബർറ എന്ന പേര് ജുവൈരിയ , സൈനബ് എന്നിങ്ങനെ മാറ്റിയതും സംബന്ധിച്ച് 

2139 
حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا الْحَسَنُ بْنُ مُوسَى حَدَّثَنَا حَمَّادُ بْنُ سَلَمَةَ عَنْ عُبَيْدِ اللَّهِ عَنْ نَافِعٍ عَنْ ابْنِ عُمَرَ أَنَّ ابْنَةً لِعُمَرَ كَانَتْ يُقَالُ لَهَا عَاصِيَةُ فَسَمَّاهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَمِيلَةَ
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഉമർ റദിയല്ലാഹു അന്ഹുവിന്റെ ഒരു മകളുടെ പേര് ധിക്കാരി/അനുസരണക്കേടു കാണിക്കുന്നവൾ എന്ന അർത്ഥമുള്ള عَاصِيَةُ  എന്നായിരുന്നു.നബി ആ പേര് മാറ്റി ജമീല /സുന്ദരി എന്നാക്കി.

شرح النووي على مسلم
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹു മുസ്ലിമിൽ നിന്ന് :
قَوْلُهُ : ( إِنَّ ابْنَةً لِعُمَرَ كَانَ يُقَالُ لَهَا عَاصِيَةُ ، فَسَمَّاهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَمِيلَةَ ) وَفِي الْحَدِيثِ الْآخَرِ : ( كَانَتْ جُوَيْرِيَةُ اسْمُهَا بَرَّةُ فَحَوَّلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْمَهَا جُوَيْرِيَةَ ، وَكَانَ يَكْرَهُ أَنْ يُقَالَ : خَرَجَ مِنْ عِنْدِ بَرَّةَ   

وَذَكَرَ فِي الْحَدِيثَيْنِ الْآخَرَيْنِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غَيَّرَ اسْمَ بَرَّةَ بِنْتِ أَبِي سَلَمَةَ وَبَرَّةَ بِنْتِ جَحْشٍ ، فَسَمَّاهُمَا زَيْنَبَ ، وَزَيْنَبَ ، وَقَالَ : ( لَا تُزَكُّوا أَنْفُسَكُمُ ، اللَّهُ أَعْلَمُ بِأَهْلِ الْبِرِّ مِنْكُمْ ) . مَعْنَى هَذِهِ الْأَحَادِيثِ تَغْيِيرُ الِاسْمِ الْقَبِيحِ أَوِ الْمَكْرُوهِ إِلَى حَسَنٍ ، وَقَدْ ثَبَتَ أَحَادِيثُ بِتَغْيِيرِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَسْمَاءَ جَمَاعَةٍ كَثِيرِينَ مِنَ الصَّحَابَةِ ، وَقَدْ بَيَّنَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْعِلَّةَ فِي النَّوْعَيْنِ ، وَمَا فِي مَعْنَاهُمَا ، وَهِيَ التَّزْكِيَةُ ، أَوْ خَوْفُ التَّطَيُّرِ 
ആശയ സംഗ്രഹം : മറ്റു ഹദീസുകളിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ സലമയുടെ മകൾ ബർറയുടെ(പുണ്യവതി) പേരും ജഹ്‌ശിന്റെ മകൾ ബർറയുടെ പേരും സൈനബ് എന്നാക്കി മാറ്റിയതായി വന്നിട്ടുണ്ട്.'' നിങ്ങൾ സ്വയം പരിശുദ്ധപ്പെടുത്തരുത്;നിങ്ങളിൽ ആരാണ് പുണ്യവാന്മാർ /ഗുണവാന്മാർ എന്ന് അല്ലാഹുവിനു അറിയാം.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിരവധി സ്വഹാബാക്കളുടെ പേര് മാറ്റിയിരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. നബി പേര് മാറ്റിയത് മോശം പേരുകൾ മാറ്റി നല്ല പേരുകൾ ആക്കുന്നതിനായിരുന്നു .അല്ലെങ്കിൽ സ്വയം മഹത്വപ്പെടുത്തൽ പോലെയുള്ള കാര്യങ്ങൾ ഭയന്നതിനാൽ ആയിരുന്നു.

http://library.islamweb.net/newlibrary/display_book.php?bk_no=53&ID=1014&idfrom=6480&idto=6486&bookid=53&startno=1

MODULE 02/15.01.2017

صحيح البخاري
സ്വഹീഹുൽ ബുഖാരി 
كتاب فضائل المدينة
മദീനയുടെ ശ്രേഷ്ടതകൾ സംബന്ധിച്ച കിതാബ് 
باب فَضْلِ الْمَدِينَةِ، وَأَنَّهَا تَنْفِي النَّاسَ

حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، أَخْبَرَنَا مَالِكٌ، عَنْ يَحْيَى بْنِ سَعِيدٍ، قَالَ سَمِعْتُ أَبَا الْحُبَابِ، سَعِيدَ بْنَ يَسَارٍ يَقُولُ سَمِعْتُ أَبَا هُرَيْرَةَ ـ رضى الله عنه ـ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم‏.‏ ‏ "‏ أُمِرْتُ بِقَرْيَةٍ تَأْكُلُ الْقُرَى يَقُولُونَ يَثْرِبُ‏.‏ وَهْىَ الْمَدِينَةُ، تَنْفِي النَّاسَ كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ ‏"‏‏
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ആളുകൾ യസ്‌രിബ് എന്ന് വിളിക്കുന്ന , മറ്റു പട്ടണങ്ങളെ അതിജയിക്കുന്ന പട്ടണത്തിലേക്കു പാലായനം ചെയ്യാൻ ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു.മദീന ആണ് ആ പട്ടണം.ചൂള ഇരുമ്പിലെ മാലിന്യങ്ങളെ പുറന്തള്ളുന്നത് പോലെ മദീന അവിടത്തെ തിന്മയുടെ വക്താക്കളായ ജനങ്ങളെ പുറന്തള്ളും. 

مِن فتح الباري

قَوْلُهُ : ( يَقُولُونَ يَثْرِبُ وَهِيَ الْمَدِينَةُ ) أَيْ إِنَّ بَعْضَ الْمُنَافِقِينَ يُسَمِّيهَا يَثْرِبَ ، وَاسْمُهَا الَّذِي يَلِيقُ بِهَا الْمَدِينَةُ . وَفَهِمَ بَعْضُ الْعُلَمَاءِ مِنْ هَذَا كَرَاهَةَ تَسْمِيَةِ الْمَدِينَةِ يَثْرِبَ وَقَالُوا : مَا وَقَعَ فِي الْقُرْآنِ إِنَّمَا هُوَ حِكَايَةٌ عَنْ قَوْلِ غَيْرِ الْمُؤْمِنِينَ . وَرَوَى أَحْمَدُ مِنْ حَدِيثِ الْبَرَاءِ بْنِ عَازِبٍ رَفَعَهُ : مَنْ سَمَّى الْمَدِينَةَ يَثْرِبَ فَلْيَسْتَغْفِرِ اللَّهَ ، هِيَ طَابَةُ هِيَ طَابَةُ "
.......................
قَالَ : وَسَبَبُ هَذِهِ الْكَرَاهَةِ لِأَنَّ يَثْرِبَ إِمَّا مِنَ التَّثْرِيبِ الَّذِي هُوَ التَّوْبِيخُ وَالْمَلَامَةُ ، أَوْ مِنَ الثَّرْبِ وَهُوَ الْفَسَادُ ، وَكِلَاهُمَا مُسْتَقْبَحٌ ، وَكَانَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يُحِبُّ الِاسْمَ الْحَسَنَ وَيَكْرَهُ الِاسْمَ الْقَبِيحَ 
ആശയ സംഗ്രഹം : ചില കപട വിശ്വാസികളാണ് മദീനയ്ക്കു യസ്‌രിബ് എന്ന് പേരിട്ടിരുന്നത്.അതിനു യോജിച്ച പേര് മദീന എന്നാണെന്നു നബി വ്യക്തമാക്കി.ഇക്കാരണത്താൽ മദീനയെ യസ്‌രിബ് എന്ന് വിളിക്കുന്നത് കറാഹത്തു ആണെന്ന് ചില പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.ഖുർആനിൽ യസ്രിബ് എന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് അവിശ്വാസികളുടെ പ്രയോഗത്തെ ഉദ്ധരിച്ചതാണ്‌ എന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. മുസ്നദ് അഹ്മദിലെ ഒരു ഹദീസിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇങ്ങിനെ പറഞ്ഞതായി കാണാം : മദീനയെ യസ്‌രിബ് / എന്ന് വിളിച്ചവർ അല്ലാഹുവിനോട് പൊറുക്കലിനെ /ഇസ്തിഗ്ഫാർ തേടട്ടെ;മദീന ത്വാബയാണ്(സുഗന്ധം/ നന്മ). യസ്‌രിബ് എന്ന പേര്  ആക്ഷേപിക്കൽ എന്നർത്ഥമുള്ള തസ്‌രീബ്‌ / التَّثْرِيبِഎന്ന പദത്തിൽ നിന്നോ നാശം എന്നർത്ഥമുള്ള സർബ് الثَّرْبِ എന്ന പദത്തിൽ നിന്നോ നിഷ്പന്നമാണ്.അതിനാലാണ് യസ്‌രിബ് എന്ന പേര് വെറുക്കപ്പെട്ടതു.നബി നല്ല പേര് ഇഷ്ടപ്പെടുകയും ചീത്ത പേര് വെറുക്കുകയും ചെയ്തിരുന്നു.

التَّوْبِيخُ  = ആക്ഷേപം
http://library.islamweb.net/newlibrary/display_book.php?idfrom=3421&idto=3422&bk_no=52&ID=1186

.മദീനക്ക് നിരവധി പേരുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഫത്ഹുൽ ബാരിയുടെ താഴെ ചേർത്ത ഇബാറത്തു കാണുക:
وَلِلْمَدِينَةِ أَسْمَاءٌ غَيْرُ مَا ذُكِرَ ، مِنْهَا مَا رَوَاهُ عُمَرُ بْنُ شَبَّةَ فِي " أَخْبَارِ الْمَدِينَةِ " مِنْ رِوَايَةِ زَيْدِ بْنِ أَسْلَمَ قَالَ : قَالَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : لِلْمَدِينَةِ عَشْرَةُ أَسْمَاءٍ ، هِيَ : الْمَدِينَةُ ، وَطَابَةُ ، وَطَيْبَةُ ، وَالْمُطَيَّبَةُ ، وَالْمِسْكِينَةُ ، وَالدَّارُ ، وَجَابِرَةُ ، وَمَجْبُورَةُ ، وَمُنِيرَةُ ، وَيَثْرِبُ وَمِنْ طَرِيقِ مُحَمَّدِ بْنِ أَبِي يَحْيَى قَالَ : لَمْ أَزَلْ أَسْمَعُ أَنَّ لِلْمَدِينَةِ عَشْرَةَ أَسْمَاءٍ ، هِيَ : الْمَدِينَةُ ، وَطَيْبَةُ ، وَطَابَةُ ، وَالْمُطَيَّبَةُ ، وَالْمِسْكِينَةُ ، وَالْمِدْرَى ، وَالْجَابِرَةُ ، وَالْمَجْبُورَةُ ، وَالْمُحَبَّبَةُ ، وَالْمَحْبُوبَةُ وَرَوَاهُ الزُّبَيْرُ فِي " أَخْبَارِ الْمَدِينَةِ " مِنْ طَرِيقِ ابْنِ أَبِي يَحْيَى مِثْلَهُ وَزَادَ : " وَالْقَاصِمَةُ " وَمِنْ طَرِيقِ أَبِي سَهْلِ بْنِ مَالِكٍ عَنْ كَعْبِ الْأَحْبَارِ قَالَ : نَجِدُ فِي كِتَابِ اللَّهِ الَّذِي أُنْزِلَ عَلَى مُوسَى : أَنَّ اللَّهَ قَالَ لِلْمَدِينَةِ يَا طَيْبَةُ ، وَيَا طَابَةُ ، وَيَا مِسْكِينَةُ لَا تَقْبَلِي الْكُنُوزَ ، أَرْفَعُ أَجَاجِيرَكِ عَلَى الْقُرَى . وَرَوَى الزُّبَيْرُ فِي " أَخْبَارِ الْمَدِينَةِ " مِنْ حَدِيثِ عَبْدِ اللَّهِ بْنِ جَعْفَرٍ قَالَ : سَمَّى اللَّهُ الْمَدِينَةَ الدَّارَ وَالْإِيمَانَ . وَمِنْ طَرِيقِ عَبْدِ الْعَزِيزِ الدَّرَاوَرْدِيِّ قَالَ بَلَغَنِي أَنَّ لَهَا أَرْبَعِينَ اسْمًا 
اوصيكم بالدعاء
8848787706
عباس برمبادن
السلام عليكم